Get Updates
Get notified of breaking news, exclusive insights, and must-see stories!

റെയ്ഡ് കഴിഞ്ഞ് വെറും കയ്യോടെ മടങ്ങി ഇഡി, തളർത്താനാകില്ലെന്ന് പിണറായി, ഇഡിക്ക് കൂക്കുവിളി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും മുഹമ്മദ് റിയാസ് എംഎല്‍എയുടെ കോഴിക്കോട്ടെയും വീടുകളില്‍ നടത്തിയ ഇഡി റെയ്ഡ് അവസാനിച്ചു.എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട രേഖകളൊന്നും മൂന്നിടത്തേയും പരിശോധനകളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂരിലും തിരുവനന്തപുരത്തും കോഴിക്കോടും ഇഡി റെയ്ഡിന് എതിരെ ശക്തമായ പ്രതിഷേധമാണ് സിപിഎം നടത്തിയത്. പിണറായിയുടേയും മുഹമ്മദ് റിയാസിന്റെയും വീടുകള്‍ക്ക് മുന്നില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് മുദ്രാവാക്യം വിളികളുമായി തടിച്ച് കൂടിയത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കണ്ണൂരില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴി മാറുന്നത് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നിയന്ത്രിക്കുകയായിരുന്നു. ഇഡി റെയ്ഡ് രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് ഇടത് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ ആരോപിക്കുന്നത്.

Pinarayi Vijayan

അതിനിടെ റെയ്ഡ് കഴിഞ്ഞ് കണ്ണൂരിലും തിരുവനന്തപുരത്തും പുറത്തേക്ക് ഇറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ കൂവിവിളികളോടെയാണ് സ്വീകരിച്ചത്. തിരുവനന്തപുരത്ത് ഇഡിയുടെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. മൂന്ന് വാഹനങ്ങളുടെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. പോലീസ് ലാത്തി വീശിയാണ് അക്രമാസക്തരായ പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.

റെയ്ഡിന് ശേഷം പിണറായി വിജയന്‍ വീടിന് പുറത്തേക്ക് വന്ന് ഇടത് പ്രവര്‍ത്തകരെ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തു. ഇത് കൊണ്ടൊന്നും തളര്‍ത്താനാകില്ലെന്നും ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കില്ലെന്നും പിണറായി പ്രതികരിച്ചു. രാഹുൽ ഗാന്ധിക്ക് സന്തോഷമായിക്കാണുമെന്നും പിണറായി പരിസഹിച്ചു. നിരവധി കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് പിന്നീട് പറയാമെന്നും പിണറായി മാധ്യമങ്ങളോട് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+