കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നറിയിപ്പ് നല്‍കിയിട്ടും വിഎസ് അവഗണിച്ചു... പിണറായിയുടെ വിശദീകരണം

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: വിഎസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയതിനേയും അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തിയതിനേയും ന്യായീകരിച്ച് പിണറായി വിജയന്‍. സമ്മേളനത്തിലെ പൊതു ചര്‍ച്ച തുടങ്ങവേ ഇക്കാര്യം പിണറായി പറഞ്ഞു എന്നാണ് വാര്‍ത്തകള്‍.

സംസ്ഥാന സമിതിക്ക് നല്‍കിയ കത്ത് ചോരരുതെന്ന് വിഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് പിണറായി പറഞ്ഞത്. അല്ലാത്ത പക്ഷം നടപടിയുണ്ടാകുമെന്നും വിഎസിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്രെ.

VS Achuthanandan

കത്ത് പുറത്ത് വിട്ടതോടെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയത്. അത് പൊതുജനങ്ങളോട് വിശദീകരിക്കേണ്ടി വരും എന്നും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പിണറായി പൊതു ചര്‍ച്ചയില്‍ വിശദീകരിച്ചു.

Pinarayi Vijayan

എന്നാല്‍ കത്ത് പുറത്ത് വിട്ടത് താനല്ലെന്ന നിലപാടിലാണ് ഇപ്പോള്‍ വിഎസ്. കത്ത് ചോര്‍ന്നതിന് പിന്നില്‍ ആരാണെന്ന് അന്വേഷിക്കണം എന്ന് വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് താന്‍ തന്നെയാണ് പുറത്ത് വിട്ടതെന്ന വിഎസ് സമ്മതിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പറഞ്ഞിരുന്നത്.

താന്‍ പോളിറ്റ് ബ്യൂറോക്കാണ് കത്ത് നല്‍കിയതെന്നാണ് വിഎസിന്റെ വിശദീകരണം. കത്തിന്റെ പകര്‍പ്പ് എല്ലാ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കണം എന്ന് വിഎസ് പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പറയുന്നു. എന്നാല്‍ തനിക്ക് വിഎസിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞത്. അങ്ങനെയെങ്കില്‍ വിഎസിന്റെ കത്ത് ചോര്‍ന്നതിന് പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് തന്നെ സംശയിക്കേണ്ടി വരും.

English summary
Pinarayi Vijayan explained the situation of publicizing the resolution against VS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X