കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പ്രിങ്ക്ളർ പിആർ കമ്പനി അല്ല,ഡാറ്റ ചോരലിന്റെ പ്രശ്നമില്ല;ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം; കോവിഡ് 19 ന്‍റെ മറവില്‍ വ്യക്തിവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് സര്‍ക്കാര്‍ മറിച്ചു നല്‍കിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിതല ആരോപിക്കുന്നത് പോലെ സ്വകാര്യ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ഗ്ലര്‍ പിആർ കമ്പനിയല്ല. ലോകാരോഗ്യ സംഘടന അടക്കമുള്ളവർക്കായി സോഫ്റ്റ് വെയർ തയ്യാറാക്കി കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിതെന്നും പിണറായി വിജയൻ പറഞ്ഞു.

 cennipin-

സ്പ്രിങ്ക്ളർ ഡാറ്റ ഇന്ത്യയിലെ സർവറുകളിലാണ് സൂക്ഷിക്കുന്നത്. ഇത് സർക്കാർ നിയന്ത്രണത്തിലാണ്. ശേഖരിക്കുന്ന ഡേറ്റ ഇന്ത്യയുടെ സെര്‍വറുകളില്‍ സൂക്ഷിക്കുകയും അത് സര്‍ക്കാര്‍ നിയന്ത്രിക്കുകയുമാണ് ചെയ്യുന്നത്. കേരള സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്‌മെന്റിന്റെ ഒരു സോഫ്റ്റ്വേര്‍ സേവനദാതാവുകൂടിയാണ് ഈ കമ്പനി. കേരളം ആ കമ്പനിയുടെ സോഫ്റ്റ്വെയറിനോ സേവനത്തിനോ ഒരു പൈസയും നല്‍കുന്നുമില്ല.

നാട് വലിയ പ്രതിസന്ധി നേരിടുകയാണ്. ഇതിനെ മറികടക്കുന്നതിന് വേണ്ടി പ്രവാസികളായ മലയാളികള്‍ കേരളത്തെ ഉദാരമായി സഹായിക്കുന്നുണ്ട്. അങ്ങനെ ഒരു സഹായം കൂടിയാണ് സ്പ്രിങ്ഗ്ലര്‍ കമ്പനി ചെയ്യുന്നത്. ഒരു മലയാളിയാണ് ഇതിന്റെ സ്ഥാപകൻ. വയോധികരായ അദ്ദേഹത്തിന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ടതടക്കമുള്ള അദ്ദേഹത്തിന്റെ ആശങ്കകളും നാടിനോടുള്ള പ്രവാസി മലയാളികളുടെ പരിഗണനയുമാണ് ഈ പ്രതിസന്ധി ഘട്ടത്തിൽ സർക്കാരിനായി ഇത്തരമൊരു പ്ലാറ്റ്ഫോം തയ്യാറാക്കിയതിന് പിന്നിൽ, മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡിന്റെ മറവിൽ വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ സർക്കാർ അമേരിക്കൻ പിആർ മാർക്കറ്റിങ്​ കമ്പനിക്ക് വിൽക്കുകയൊണന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നുണ്ട്. ഈ വിവരങ്ങളാണ് സ്പ്രിങ്ക്ളറിൻ എന്ന കമ്പനിയ്ക്ക് സർക്കാർ വിൽക്കുന്നതെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

അതേസമയം പൗരൻമാരുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും സർക്കാരാണെന്നും ഇതിനുളള സൗകര്യം മാത്രമാണ് സ്പ്രിങ്ക്ളർ ഒരുക്കുന്നതെന്നും കമ്പനിുടെ സിഇഒ രാജി തോമസ് പ്രതികരിച്ചതായി ദി ക്യൂ റിപ്പോർട്ട് ചെയ്തു. സ്വകാര്യ സംരക്ഷണം സംബന്ധിച്ച നിയമങ്ങൾ സംബന്ധിച്ചാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും രാജി തോമസ് പറഞ്ഞു.

കോൺഗ്രസിന്റെ 'കൊറോണ ആക്ഷൻ സ്ട്രാറ്റജി'! അധ്യക്ഷൻമാരുമായി നിർണായക യോഗം! നിർദ്ദേശം നൽകി സോണിയാ ഗാന്ധികോൺഗ്രസിന്റെ 'കൊറോണ ആക്ഷൻ സ്ട്രാറ്റജി'! അധ്യക്ഷൻമാരുമായി നിർണായക യോഗം! നിർദ്ദേശം നൽകി സോണിയാ ഗാന്ധി

ലോറൻസിന്റെ 3 കോടി; സൂപ്പർതാരങ്ങൾ ഉത്‌കണ്‌ഠയിൽ, സിനിമയിലെ 15 അംഗ ലോബി,'എന്തൊക്കെ തമാശ കാണേണ്ടി വരും'ലോറൻസിന്റെ 3 കോടി; സൂപ്പർതാരങ്ങൾ ഉത്‌കണ്‌ഠയിൽ, സിനിമയിലെ 15 അംഗ ലോബി,'എന്തൊക്കെ തമാശ കാണേണ്ടി വരും'

'സുരേന്ദ്രനും ചങ്ക് വിജയേട്ടനും!! പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്? ''സുരേന്ദ്രനും ചങ്ക് വിജയേട്ടനും!! പിണറായിയെ ഓര്‍ത്ത് സുരേന്ദ്രന്‍റെ ഹൃദയം വിങ്ങുന്നതെന്തിന്? '

English summary
Pinarayi vijayan explains about Sprinkler company
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X