ലാവലിന്‍ കേസിന്റെ കാലം കഴിഞ്ഞു, രാഷ്ട്രീയമായി നേരിടാന്‍ ഇല്ലെന്നും പിണറായി വിജയന്‍
കൊച്ചി: ലാവലിന്‍ കേസിന്റെ കാലം കഴിഞ്ഞെന്ന് സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയന്‍. ലാവലിന്‍ ചീറ്റിപ്പോയ കാര്യമാണ്. ആര് വിചാരിച്ചാലും ഇനി അത് കത്തിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ കോണ്‍ഗ്രസ് ഏതെങ്കിലും തരത്തിലുള്ള പ്രചരണം അഴിച്ച് വിടാറുണ്ട് ഇതും അതിന്റെ ഭാഗമായിട്ടേ കാണാന്‍ കഴിയൂ. 2006 മുതല്‍ ഇതിന്റെ നീക്കങ്ങള്‍ തുടങ്ങിയതാണ്. എന്നാല്‍ അതിന്റെയൊക്കെ കാലം കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇനി രാഷ്ട്രീയമായി നേരിടാനില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തന്നെ അത്ഭുതപ്പെടുത്തി എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ പോകുന്ന വിവരം അറിഞ്ഞത് തന്നെ ദൃശ്യമാധ്യമങ്ങളില്‍ നിന്നാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രിയുടെ നീക്കം സ്വന്തം പാര്‍ട്ടിക്കാരെക്കൂടി ലക്ഷ്യം വച്ചാണ്. ഹര്‍ജിയുടെ സത്യം എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടെന്നും പിണറായി പറഞ്ഞു.












Click it and Unblock the Notifications