'ഗൂഢാലോചനയില്‍' പിണറായിയുടെ തിരുത്ത്!! അങ്ങനെ പറഞ്ഞിട്ടില്ലത്രേ! അപ്പൊ മുഖ്യന് ഉദ്ദേശിച്ചത്?
ഒരു പത്രത്തില്‍ ഗൂഢാലോചന ഇല്ലെന്ന് വാര്‍ത്ത വന്നിരുന്നു.ഇതിനെ കുറിച്ചായിരുന്നു താന്‍ പറഞ്ഞതെന്നും പിണറായി പറയുന്നു.
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു പത്രത്തില്‍ ഗൂഢാലോചന ഇല്ലെന്ന് വാര്‍ത്ത വന്നിരുന്നു.ഇതിനെ കുറിച്ചായിരുന്നു താന്‍ പറഞ്ഞതെന്നും പിണറായി പറയുന്നു.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് പോലീസ് അന്വേഷിച്ച് കണ്ടെത്തുമെന്ന് പിണറായി പറയുന്നു. കേസിലെ പ്രതികളെല്ലാം ഇപ്പോള്‍ പിടിയിലായിട്ടുണ്ടെന്നും അദ്ദേഹം.
കോഴിക്കോട് നടന്ന പരിപാടിക്കിടെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് പിണറായി പറഞ്ഞത്. ഇത് ഏറെ വിവാദമായതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി മുഖ്യന് എത്തിയത്.

ഇങ്ങനെയത്രേ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പത്രത്തില്‍ കണ്ട ഒരു വാര്‍ത്തെയെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും പിണറായി പറയുന്നു. സംഭവത്തില്‍ ഗൂഢാലോചന ഇല്ലെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതായി കണ്ടു എന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു പിണറായി ഇപ്പോള്‍ പറയുന്നത്.

കേസ് അട്ടിമറിക്കാന്‍
അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പ്രതി പിടിയാലായി 48 മണിക്കൂറിനകം മുഖ്യമന്ത്രി തന്നെ ഇത്തരത്തിലൊരു പ്രതികരണം നടത്തിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ കാളപെറ്റെന്ന് കേട്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല കയറെടുക്കുകയാണെന്നാണ് പിണറായി ഇതിനോട് പ്രതികരിച്ചത്.

പോലീസ് പുറത്തു കൊണ്ട് വരും
ഗൂഢാലോചനയെപ്പറ്റി മാധ്യമങ്ങള്‍ അന്വേഷിക്കണ്ടെന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട പ്രതികളെല്ലാം ഇപ്പോള്‍ പിടിയിലായിട്ടുണ്ടെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ അത് പോലീസ് അന്വേഷിക്കുമെന്നും പിണറായി പറയുന്നു.

എല്ലാം സുനി ആസൂത്രണം ചെയ്തത്
കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ വച്ചാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാന പ്രതിക്കാണെന്നും അയാളുടെ മനസില്‍ ഉയര്‍ന്നു വന്ന സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അനാവശ്യ ചിത്രം സൃഷ്ടിക്കുന്നു
സംഭവവുമായി ബന്ധപ്പെട്ട് ഒരു നടനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.അ ദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നുവെന്നും പിണറായി പറഞ്ഞു. ഇതൊക്കെ നുണയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യ ചിത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോശക്കാരാക്കാന്‍ ശ്രമം
മാധ്യമങ്ങളെയും പിണറായി വിമര്‍ശിച്ചിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ചിലയാളുകളെ അനാവശ്യമായി കുറ്റക്കാരാക്കാനുള്ള ശ്രമമാണ് മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
-
'പിണറായിയെ സതീശന് മൂക്ക് കൊണ്ട് റൃത്വിക് റോഷന് എന്നെഴുതിക്കും, പുലിമടയിൽ തലവെക്കരുത്', ട്രോളി സലിം കുമാർ -
1977 മുതലുള്ള ഗുരുവായൂർ എംഎൽഎമാരുടെ പേര് പ്രദർശിപ്പിച്ച് ഫ്ലക്സ്; ബി. ഗോപാലകൃഷ്ണൻ വീണ്ടും വിവാദത്തിൽ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
മുഖ്യമന്ത്രിയുടെ 'കേറി വാടാ മക്കളേ ക്ലിപ്പ്';ആ വീഡിയോ തൻ്റെ ചാനലിൽ ഇട്ടത്, മറുപടിയുമായി സുജിത്ത് ഭക്തൻ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications