എന്തിനു വേണ്ടിയായിരുന്നു മഹിജയുടെ സമരം? ഒന്നും കണ്ടില്ലെന്ന് നടിക്കരുത്!! പിണറായിക്കും പറയാനുണ്ട്!!
ചെയ്തുകൊടുക്കേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് വ്യക്തമാക്കണമെന്നും പിണറായി. പോലീസ് നടപടിയെ ന്യായീകരിച്ചാണ് പിണറായി സംസാരിച്ചത്.
തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ ഇതുവരെ ഉണ്ടായ സംഭവ വികാസങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതുവരെയുള്ള നിലപാടുകള്‍ വാര്‍ത്താ സമ്മേളനത്തിലും പിണറായി ആവര്‍ത്തിക്കുകയായിരുന്നു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം അനാവശ്യമായിരുന്നുവെന്ന് പിണറായി പറഞ്ഞു.
ചെയ്തുകൊടുക്കേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് വ്യക്തമാക്കണമെന്നും പിണറായി. പോലീസ് നടപടിയെ ന്യായീകരിച്ചാണ് പിണറായി സംസാരിച്ചത്. ഡിജിപി ഓഫീസിനു മുന്നില്‍ നടക്കാന്‍പാടില്ലാത്ത രംഗങ്ങളുണ്ടായിയെന്ന് അദ്ദേഹം പറഞ്ഞു. മഹിജയുടെ മാനസിക ബുദ്ധിമുട്ട് എല്ലാവര്ക്കും മനസിലാകുമെന്നും എന്നാല്‍ പലരും ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ എല്ലാം ചെയ്തു
ഡിജിപി ഓഫീസിനു മുന്നിലെ മഹിജയുടെ സമരം അനാവശ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജിഷ്ണു കേസില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും എന്തിന് വേണ്ടിയായിരുന്നു മഹിജ സമരം ചെയ്തതെന്നും പിണറായി ചോദിക്കുന്നു. തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞാണ് പിണറായിയുടെ വിശദീകരണം.

പോലീസിനെ ന്യായീകരിച്ച്
ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ചാണ് പിണറായി സംസാരിച്ചത്. ഡിജിപി ഓഫീസിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്ത രംഗങ്ങള്‍ ഉണ്ടായെന്നാണ് പിണറായി പറയുന്നത്. ഡിജിപി ഓഫീസിനു മുന്നിലെ സംഭവങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും പിറണായി പറയുന്നു. ഡിജിപി ഓഫീസിനു മുന്നിലെ സംഭവങ്ങളില്‍ എല്ലാവര്ക്കും ദുഃഖമുണ്ടെന്നും പിണറായി പറയുന്നു. സര്‍ക്കാര്‍ നടപടികളെ കുറ്റപ്പെടുത്തുന്നവര്‍ പോലും സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിണറായി പറയുന്നു.

കണ്ടില്ലെന്ന്നടിക്കരുത്
മഹിജയുടെ മാനസിക അവസ്ഥയോട് യോജിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റുചിലര്‍ ഈ മാനസിക അവസ്ഥയെ രാഷ്ട്രീയമായി മുതലെടുത്തുവെന്നും പിണറായി വിജയന് പറയുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും പിണറായി. ഒരമ്മയുടെ മാനസികാവസ്ഥ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പിണറായി.

സമരം ശക്തമായിരുന്നു
സമരം അവസാനിപ്പിക്കാന്‍ പിണറായി ഇടപെടാത്തതിനെ കുറ്റപ്പെടുത്തുന്നവര്‍ക്കും പിണറായി മറുപടി നല്കി. താന്‍ ഇടപെട്ടാല്‍ തീരുന്ന സമരമായിരുന്നില്ല നടന്നതെന്നും സമരം ശക്തമായിരുന്നുവെന്നും പിണറായി പറയുന്നു.സമരം അവസാനിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിയെന്നും പിണറായി ആരോപിക്കുന്നു.

ഉമ്മന്‍ചാണ്ടി രക്ഷകനായതെങ്ങനെ
കെഎം ഷാജഹാനോട് പിണറായി വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന ആരോപണങ്ങളും പിണറായി വിജയന് നിഷേധിച്ചു. വ്യക്തി വിരോധം ഉണ്ടായിരുന്നുവെങ്കില്‍ നേരത്തെ തന്നെ നടപടി സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി ഷാജഹാന്റെ രക്ഷകനായതെങ്ങനെയെന്നും പിണറായി ചോദിക്കുന്നു. സംഭവത്തില്‍ ഷാജഹാന്റെ പങ്ക് പോലീസ് അന്വേഷിക്കട്ടെയെന്നും പിണറായി പറയുന്നു.

എസ് യുസിഐ റാഞ്ചി?
ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെയും പിണറായി വിമര്‍ശിച്ചു. ഗൂഢാലോചനയില്‍ ശ്രീജിത്തിന്റെ പങ്കാളിത്തം തനിക്ക് പറയാനാകില്ലെന്ന് പിണറായി പറയുന്നു. എസ യിസിഐക്കാര് ജയിലില്‍ പോയപ്പോള്‍ ഫോണ്ശ്രീജിത്തിന്റെ കൈയ്യിലാണ് ഫോണ്‍ നല്‍കിയതെന്നും അതിനാലാണ് അവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ശ്രീജിത്തിന് സമ്മതിക്കേണ്ടി വന്നതെന്നും പിണറായി. പൂര്‍ണമായി സിപിഎമ്മുകാരായ കുടുംബത്തെ എങ്ങനെ എസ് യുസിഐ റാഞ്ചിയെന്നും പിണറായി ചോദിക്കുന്നു.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി












Click it and Unblock the Notifications