കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനു വേണ്ടിയായിരുന്നു മഹിജയുടെ സമരം? ഒന്നും കണ്ടില്ലെന്ന് നടിക്കരുത്!! പിണറായിക്കും പറയാനുണ്ട്!!

ചെയ്തുകൊടുക്കേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് വ്യക്തമാക്കണമെന്നും പിണറായി. പോലീസ് നടപടിയെ ന്യായീകരിച്ചാണ് പിണറായി സംസാരിച്ചത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ ഇതുവരെ ഉണ്ടായ സംഭവ വികാസങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള നിലപാടുകള്‍ വാര്‍ത്താ സമ്മേളനത്തിലും പിണറായി ആവര്‍ത്തിക്കുകയായിരുന്നു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം അനാവശ്യമായിരുന്നുവെന്ന് പിണറായി പറഞ്ഞു.

ചെയ്തുകൊടുക്കേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ഇനി എന്താണ് ചെയ്യാനുള്ളതെന്ന് വ്യക്തമാക്കണമെന്നും പിണറായി. പോലീസ് നടപടിയെ ന്യായീകരിച്ചാണ് പിണറായി സംസാരിച്ചത്. ഡിജിപി ഓഫീസിനു മുന്നില്‍ നടക്കാന്‍പാടില്ലാത്ത രംഗങ്ങളുണ്ടായിയെന്ന് അദ്ദേഹം പറഞ്ഞു. മഹിജയുടെ മാനസിക ബുദ്ധിമുട്ട് എല്ലാവര്‍ക്കും മനസിലാകുമെന്നും എന്നാല്‍ പലരും ഇതിനെ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ എല്ലാം ചെയ്തു

സര്‍ക്കാര്‍ എല്ലാം ചെയ്തു

ഡിജിപി ഓഫീസിനു മുന്നിലെ മഹിജയുടെ സമരം അനാവശ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജിഷ്ണു കേസില്‍ ചെയ്യേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും എന്നിട്ടും എന്തിന് വേണ്ടിയായിരുന്നു മഹിജ സമരം ചെയ്തതെന്നും പിണറായി ചോദിക്കുന്നു. തുടക്കം മുതല്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ എണ്ണി എണ്ണി പറഞ്ഞാണ് പിണറായിയുടെ വിശദീകരണം.

 പോലീസിനെ ന്യായീകരിച്ച്

പോലീസിനെ ന്യായീകരിച്ച്

ഡിജിപി ഓഫീസിനു മുന്നിലുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ചാണ് പിണറായി സംസാരിച്ചത്. ഡിജിപി ഓഫീസിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്ത രംഗങ്ങള്‍ ഉണ്ടായെന്നാണ് പിണറായി പറയുന്നത്. ഡിജിപി ഓഫീസിനു മുന്നിലെ സംഭവങ്ങളില്‍ വീഴ്ച കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും പിറണായി പറയുന്നു. ഡിജിപി ഓഫീസിനു മുന്നിലെ സംഭവങ്ങളില്‍ എല്ലാവര്‍ക്കും ദുഃഖമുണ്ടെന്നും പിണറായി പറയുന്നു. സര്‍ക്കാര്‍ നടപടികളെ കുറ്റപ്പെടുത്തുന്നവര്‍ പോലും സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പിണറായി പറയുന്നു.

 കണ്ടില്ലെന്ന്നടിക്കരുത്

കണ്ടില്ലെന്ന്നടിക്കരുത്

മഹിജയുടെ മാനസിക അവസ്ഥയോട് യോജിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റുചിലര്‍ ഈ മാനസിക അവസ്ഥയെ രാഷ്ട്രീയമായി മുതലെടുത്തുവെന്നും പിണറായി വിജയന്‍ പറയുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും പിണറായി. ഒരമ്മയുടെ മാനസികാവസ്ഥ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നും പിണറായി.

 സമരം ശക്തമായിരുന്നു

സമരം ശക്തമായിരുന്നു

സമരം അവസാനിപ്പിക്കാന്‍ പിണറായി ഇടപെടാത്തതിനെ കുറ്റപ്പെടുത്തുന്നവര്‍ക്കും പിണറായി മറുപടി നല്‍കി. താന്‍ ഇടപെട്ടാല്‍ തീരുന്ന സമരമായിരുന്നില്ല നടന്നതെന്നും സമരം ശക്തമായിരുന്നുവെന്നും പിണറായി പറയുന്നു.സമരം അവസാനിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിയെന്നും പിണറായി ആരോപിക്കുന്നു.

 ഉമ്മന്‍ചാണ്ടി രക്ഷകനായതെങ്ങനെ

ഉമ്മന്‍ചാണ്ടി രക്ഷകനായതെങ്ങനെ

കെഎം ഷാജഹാനോട് പിണറായി വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന ആരോപണങ്ങളും പിണറായി വിജയന്‍ നിഷേധിച്ചു. വ്യക്തി വിരോധം ഉണ്ടായിരുന്നുവെങ്കില്‍ നേരത്തെ തന്നെ നടപടി സ്വീകരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി ഷാജഹാന്‍റെ രക്ഷകനായതെങ്ങനെയെന്നും പിണറായി ചോദിക്കുന്നു. സംഭവത്തില്‍ ഷാജഹാന്‍റെ പങ്ക് പോലീസ് അന്വേഷിക്കട്ടെയെന്നും പിണറായി പറയുന്നു.

 എസ് യുസിഐ റാഞ്ചി?

എസ് യുസിഐ റാഞ്ചി?

ജിഷ്ണുവിന്‍റെ അമ്മാവന്‍ ശ്രീജിത്തിനെയും പിണറായി വിമര്‍ശിച്ചു. ഗൂഢാലോചനയില്‍ ശ്രീജിത്തിന്റെ പങ്കാളിത്തം തനിക്ക് പറയാനാകില്ലെന്ന് പിണറായി പറയുന്നു. എസ യിസിഐക്കാര്‍ ജയിലില്‍ പോയപ്പോള്‍ ഫോണ്‍ശ്രീജിത്തിന്റെ കൈയ്യിലാണ് ഫോണ്‍ നല്‍കിയതെന്നും അതിനാലാണ് അവരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ശ്രീജിത്തിന് സമ്മതിക്കേണ്ടി വന്നതെന്നും പിണറായി. പൂര്‍ണമായി സിപിഎമ്മുകാരായ കുടുംബത്തെ എങ്ങനെ എസ് യുസിഐ റാഞ്ചിയെന്നും പിണറായി ചോദിക്കുന്നു.

English summary
pinarayi vijayan's explanation on jishnu case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X