കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പോസ്റ്റ്: ബെംഗളൂരു ബീഫ് വ്യാജവാര്‍ത്ത; പിണറായി വിജയനും പ്ലിംഗ്!

  • By Ranjith
Google Oneindia Malayalam News

ബീഫ് കഴിച്ച് ക്ഷേത്രത്തിനടുത്ത് നിന്ന മലയാളികള്‍ക്ക് മര്‍ദ്ദനമേറ്റു എന്ന കൈരളി ഓണ്‍ലൈന്‍ വാര്‍ത്ത എന്തായാലും സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വിശ്വസിച്ചിട്ടില്ല. ഭൂപസാന്ദ്രയിലെ വാടകവീട്ടില്‍ കയറിയാണ് വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചത് എന്നാണ് പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

വീട്ടില്‍ ബീഫ്കറി വെച്ചുകഴിച്ചതിനാണ് മര്‍ദ്ദനം എന്നും ഇവര്‍ ക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നതെന്നും പോലീസ് പറഞ്ഞതായി സൂചനകള്‍ ഉണ്ടത്രെ എന്നതില്‍ പിടിച്ചാണ് പിണറായി വിജയന്റെ പോസ്റ്റ്. ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ടെന്നും അവരുടെ സമാധാന ജീവിതം ഉറപ്പാക്കണമെന്നും പിണറായി ആവശ്യപ്പെടുന്നു. വിശദാംശങ്ങളിലേക്ക്...

ബീഫെവിടെ നിന്നും വന്നു

ബീഫെവിടെ നിന്നും വന്നു

മാധ്യമങ്ങളിലെ വാര്‍ത്ത ഉണ്ടത്രെ ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിന് പകരം എവിടെ എന്താണ് നടന്നത് എന്ന് പിണറായി അന്വേഷിക്കുകയാണ് വേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നത്. പിണറായി വിജയന്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് പറയുന്നവരുമുണ്ട്.

സര്‍ക്കാര്‍ ഇടപെടണം

സര്‍ക്കാര്‍ ഇടപെടണം

കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് കേരള ഗവര്‍മെന്റ് ആവശ്യമായ കാര്യങ്ങള്‍ ചെയ്യണം എന്നാണ് പിണറായി വിജയന്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ പിണറായി കാണിച്ച ജാഗ്രത അഭിനന്ദനീയം തന്നെ. എന്നാല്‍ കാര്യങ്ങള്‍ വ്യക്തമാകുന്നത് വരെ അദ്ദേഹത്തിന് കാത്തിരിക്കാമായിരുന്നില്ലേ എന്നതാണ് ചോദ്യം.

ഫേസ്ബുക്കല്ലേ

ഫേസ്ബുക്കല്ലേ

ചിത്രത്തിലേ ഇല്ലാത്ത ബീഫിനെ വിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവന്നതും ഇവര്‍ ക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നത് പോലുള്ള കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യമായി ഇട്ട പോസ്റ്റില്‍ പിണറായി എടുത്ത് പറഞ്ഞതും എന്തിനാണ് എന്നതും ചിന്തിക്കേണ്ട വിഷയമാണ്.

സുരക്ഷിതത്വം ഓര്‍ക്കണ്ടേ

സുരക്ഷിതത്വം ഓര്‍ക്കണ്ടേ

കിട്ടിയ വിവരം വെച്ച് ഫേസ്ബുക്കിലൂടെ പോസ്റ്റിടുന്നതിന് മുമ്പ് പിണറായി വിജയന്‍ ബെംഗളൂരുവില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് ചിന്തിക്കണമായിരുന്നു എന്നാണ് മറ്റ് ചിലര്‍ പറയുന്നത്.

തിരുത്തിയിട്ടില്ല

തിരുത്തിയിട്ടില്ല

വാര്‍ത്ത കൊടുത്ത പത്രങ്ങള്‍ എല്ലാം ബീഫല്ല മര്‍ദ്ദനത്തിന് കാരണം എന്ന് തിരുത്ത് കൊടുത്തിട്ടും പോസ്റ്റ് അപ്‌ഡേറ്റ് ചെയ്യാനോ തിരുത്താനോ പുതിയൊരു പോസ്റ്റിട്ട് വിശദീകരിക്കാനോ പിണറായി വിജയനെ പോലുള്ള ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ തയ്യാറായിട്ടില്ല.

English summary
Pinarayi Vijayan's Facebook post about Malayali students allegedly beaten up in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X