കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനം കേരളത്തെ വര്‍ഗീയസംഘര്‍ഷ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍

  • By Sruthi K M
Google Oneindia Malayalam News

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം രാജശേഖരനെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. കുമ്മനം രാജശേഖരന്‍ കേരളത്തെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ വേണ്ട നടപടി ക്ഷേത്ര കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചിരുന്നു.

ഇതിനെതിരെയാണ് പിണറായി വിജയന്‍ ആഞ്ഞടിച്ചത്. കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജയണ്ടയാണെന്ന് പിണറായി കുറ്റപ്പെടുത്തുന്നു. ആര്‍എസ്എസിന്റെ തീരുമാനങ്ങളാണ് കുമ്മനം പിന്തുടരുന്നതെന്നും പിണറായി ആരോപിക്കുന്നു.

കുമ്മനത്തിനെതിരെ പിണറായി

കുമ്മനത്തിനെതിരെ പിണറായി

കുമ്മനം രാജശേഖരന്‍ കേരളത്തെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയന്‍ ആരോപിക്കുന്നു. പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം രാജശേഖരനെതിരെ ആഞ്ഞടിച്ചത്.

തീവ്ര ഹിന്ദുത്വ അജണ്ട

കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജണ്ടയാണെന്ന് പിണറായി കുറ്റപ്പെടുത്തുന്നു. ആര്‍എസ്എസിന്റെ തീരുമാനങ്ങളാണ് കുമ്മനം പിന്തുടരുന്നതെന്നും പിണറായി ആരോപിക്കുന്നു.

പ്രസ്താവനയിങ്ങനെ

പ്രസ്താവനയിങ്ങനെ

ക്ഷേത്ര പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ വേണ്ട നടപടി ക്ഷേത്ര കമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരന്‍ പ്രസ്താവിച്ചിരുന്നു. ഇതിനെതിരെയാണ് പിണറായി വിജയന്‍ ആഞ്ഞടിച്ചത്.

പാരമ്പര്യത്തെ തകര്‍ക്കുന്ന നിലപാട്

പാരമ്പര്യത്തെ തകര്‍ക്കുന്ന നിലപാട്

ശബരിമലയില്‍ പോകുന്നവര്‍ എരുമേലിയില്‍ വാവന്‍ പള്ളി സന്ദര്‍ശിക്കുന്നതടക്കമുള്ള കേരളത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ജാതി-മത ഭേദമില്ലാതെ ജനങ്ങള്‍ ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുന്ന നാടാണ് കേരളമെന്നും പിണറായി പറയുന്നു.

മതത്തിന്റെ പേരില്‍ വേര്‍തിരിവ്

മതത്തിന്റെ പേരില്‍ വേര്‍തിരിവ്

ആരാധനാലയങ്ങള്‍ക്ക് പുറത്ത് പല മതക്കാരും കച്ചവടം നടത്തുന്നുണ്ട്. ഇവരെ മതം തിരിച്ച് വിലക്കണം എന്നത് വര്‍ഗീയപരമാണ്. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്

എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്

വ്യത്യസ്ത മതക്കാര്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതു നിഷേധിച്ച് വര്‍ഗീയ കാര്‍ഡ് ഇറക്കാനും ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിച്ചാല്‍ പ്രതികരിക്കുമെന്നും പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്കെതിരെയും

ഉമ്മന്‍ചാണ്ടിക്കെതിരെയും

ഇത്തരം വര്‍ഗീയനീക്കങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗുരുതരമായ കൃത്യവിലോപനമാണ് നടത്തുന്നതെന്നും പിണറായി വിമര്‍ശിച്ചു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
CPI-M politburo member pinarayi vijayan facebook post criticise kummanam rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X