ജിഷ്ണുവിന്റെ മാതാവിന്റെ തുറന്ന കത്തിന് ഫേസ്ബുക്കില്‍ മറുപടി നല്‍കി മുഖ്യമന്ത്രി
പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടിയായി മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെത്തുടര്‍ന്ന് കത്തിനുള്ള മറുപടി മുഖ്യമന്ത്രി കത്തിലൂടെ നല്‍കുകയായിരുന്നു. ജിഷ്ണുവിന്റെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു. കത്തിലും ഇതിനേക്കുറിച്ച് വ്യക്തമാക്കിയിതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ കുറിപ്പ്. മകന്റെ മരണത്തില്‍ ഫേസ്ബുക്കിലൂടെയെങ്കിലും അനുശോചിക്കാമായിരുന്നില്ലെ എന്ന് ചോദിച്ച അമ്മയ്ക്കുള്ള മറുപടിയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്നത്.

ജിഷ്ണുവിന്റെ അമ്മയുടെ പരാതിയില്‍ സത്വര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന് പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നെന്നും കുറിപ്പില്‍ പറയുന്നു. ജിഷ്ണു മരിച്ച് അഞ്ചാം നാള്‍ ചേര്‍ന്നമന്ത്രിസഭാ യോഗത്തില്‍ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം എക്‌സൈസ് വകുപ്പ് മന്ത്രി നേരിട്ടെത്തി കുടുംബത്തിന് സഹാധനം കൈമാറിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.












Click it and Unblock the Notifications