കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെരഞ്ഞെടുപ്പിന് ശേഷം ഫ് ളക്‌സ് ബോര്‍ഡുകള്‍ സംസ്‌കരിക്കണമെന്ന് പിണറായി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: ഓരോ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ഫ് ളക്‌സ് ബോര്‍ഡുകളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. ചെറിയ കവല മുതല്‍ ജില്ലാ ആസ്ഥാനങ്ങള്‍ വരെ നീണ്ടുകിടക്കുന്ന റോഡുകളിലെല്ലാം തെരഞ്ഞെടുപ്പിന് ഫ് ളക്‌സുകള്‍ നിരത്തുന്നത് പതിവ് കാഴ്ചകളാണ്. ഭാവിയില്‍ സംസ്ഥാനം നേരിടുന്ന ഗുരുതരമായ പാരിസ്ഥിക പ്രശ്‌നം ഫ് ളക്‌സ് ബോര്‍ഡുകളുടേതാകുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഇതേതുടര്‍ന്ന്, തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഫ് ളക്‌സ് ബോര്‍ഡുകള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ നശിപ്പിച്ചുകളയണമെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ ആഹ്വാനം നല്‍കി. ഉപയോഗിച്ച് കഴിഞ്ഞ ഫ് ളക്‌സ് സംസ്‌കരിക്കുന്നതോടൊപ്പം പച്ചക്കറി കൃഷിക്കും മറ്റുമുള്ള ഗ്രോ ബാഗ് ആയി മാറ്റാവുന്നതാണെന്നും പിണറായി പറയുന്നു.

pinarayi-vijayan-3

വെള്ളം തടഞ്ഞു നിര്‍ത്താനുള്ള സാമഗ്രിയായും അതിനെ ഉപയോഗിക്കാം. ഫ് ളക്‌സ് കൈകാര്യം ചെയ്യുന്ന എജന്‍സികളുടെയോ കമ്പനികളുടെയോ സഹായവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റും പങ്കാളിത്തവും ഈ പ്രവര്‍ത്തനത്തിന് തേടാവുന്നതാണ്. ഫ് ളക്‌സുകള്‍ റീസൈക്കിള്‍ ചെയ്യുമെന്നോ സംസ്‌കരിക്കപ്പെടുമെന്നൊ ഉറപ്പാക്കേണ്ടതുണ്ടെന്ന് പിണറായി വ്യക്തമാക്കി.

പ്രചാരണത്തിന്റെ വേളയിലും നവകേരള മാര്‍ച്ചിന്റെ പര്യടനത്തിനിടെയും നേരിട്ട് കണ്ട ഒരു കാര്യം സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം ആണ്. അത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മളില്‍ നിന്ന് ഏറ്റവും ശക്തമായി ഉണ്ടാകേണ്ട ഘട്ടമാണിത്. മഴക്കുഴി നിര്‍മ്മാണം, വൃക്ഷത്തൈ നടീല്‍, വെള്ളം പാഴാകാതിരിക്കാനുള്ള സര്‍വ മാര്‍ഗങ്ങളും അവലംബിക്കല്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ സജീവ ശ്രദ്ധ പുലര്‍ത്താനും ഇടപെടാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയാറാകണം. അടുത്ത വേനല്‍ ഇത്രയേറെ കഠിനമാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഇപ്പോള്‍ നാം എടുക്കണം. പ്ലാസ്റ്റിക് ഉപയോഗത്തിലെ നിയന്ത്രണം മുതല്‍ ജലം പാഴാക്കതിരിക്കാനുള്ള ജാഗ്രത വരെ നാം മുന്‍കൈ എടുത്തു ഉറപ്പാക്കണം. തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ വാശിയിലും തിരക്കിലും ആവേശത്തിലും, ഇത്തരം കാര്യങ്ങള്‍ മറക്കരുത് എന്ന് ഓര്‍മ്മിപ്പിക്കുന്നതായി പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.

English summary
Pinarayi Vijayan Facebook post over flex boad recycle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X