കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു ദിവസം ഒരു തവണയെങ്കിലും വിളിച്ചു കൂടെ മനുഷ്യാ, പിസി വിഷ്ണുനാഥിനെ പരിഹസിച്ച് പിണറായിയുടെ പോസ്റ്റ്

  • By Athul
Google Oneindia Malayalam News

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിത ഹാജരാക്കിയ മുഖ്യമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍രേഖകളെ ഹാസ്യരൂപേണ കളിയാക്കി സിപിഎം പോളിറ്റ് ബ്യീറോ മെബര്‍ പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് അരമണിക്കൂര്‍ തികയുന്നതിന് മുമ്പ് പിണറായി അത് പിന്‍വലിക്കുകയും ചെയ്തു. ആദ്യമായാണ് പിണറായി തന്റെ ഫെയ്‌സ്ബുക്കില്‍ നിന്നും പോസ്റ്റ് പിന്‍വലിക്കുന്നത്.

' പിസി വിഷ്ണുനാഥിന്റെ ഒരു ഫോണില്‍ നിന്നും 175 തവണയും മറ്റൊന്നില്‍ നിന്ന് 12 തവണയും വിളിച്ചെന്ന് സരിത. ദയവായി ഇതൊന്നും ചര്‍ച്ച ചെയ്യരുത്. ഒരു ദിവസം ഒരു തവണയെങ്കിലും വിളിച്ചു കൂടെ മനുഷ്യാ എന്നാണ് ഇന്നലെ വൈകിട്ട് ഭാര്യ ചോദിച്ചത് ' എന്നാണ് പിണറായി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

pinarayi

വിഷ്ണുനാഥ് തന്നെ നിരന്തരം വിളിച്ചിരുന്നതായി സരിത ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ തെളിവുകള്‍ ഹാജരാക്കിയിരുന്നു. അതിന് പിന്നാലെയാണ് പിണറായിയുടെ പരിഹാസം നിറഞ്ഞ പ്രസ്താവന. തന്റെ ഭാര്യയുടെ പരാതിയെ സരിതയുടെ ഫോണ്‍വിളി രേഖകളുമായി കൂട്ടിച്ചേര്‍ത്ത് പിസി വിഷ്ണുനാഥിനെ പരിഹസിക്കാന്‍ ഉപയോഗിച്ചിരിക്കുകയാണ് ഇവിടെ.

English summary
Pinarayi vijayan facebook status against PC Vishnunath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X