Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരുളുപ്പും ഇല്ലാതെ ഖജനാവിലെ പണം പിണറായി 12 ഡിവൈഎഫ്ഐക്കാർക്ക് വാരിക്കോരി കൊടുക്കുന്നു', തുറന്നടിച്ച് ബൽറാം

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ശമ്പളം വർധിപ്പിക്കാനുളള സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് മുൻ എംഎൽഎ വിടി ബൽറാം. മുഖ്യമന്ത്രിയുടെ ഫേസ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം പേജുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വളരെ കുറച്ച് പോസ്റ്റുകൾ മാത്രമാണ് വന്നിരിക്കുന്നതെന്ന് ബൽറാം ചൂണ്ടിക്കാട്ടുന്നു.

അതേസമയം ടീമിലെ 12 പേരിൽ ടീം ലീഡറുടെ ശമ്പളം 75,000ൽ നിന്ന് 78,500 ആയി വർദ്ധിപ്പിച്ചിരിക്കുകയാണ്. ബാക്കി 7 പേർക്കും 50000ൽ കൂടുതൽ മാസശമ്പളം ഉണ്ടെന്ന് ബൽറാം പറയുന്നു. ഒരു ഉളുപ്പും ഇല്ലാതെ 12 ഡിവൈഎഫ്ഐക്കാർക്ക് ഖജനാവിലെ പണം വാരിക്കോരി കൊടുക്കുകയാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിടി ബൽറാം തുറന്നടിച്ചു. ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

balram

https://www.facebook.com/share/1Bmqbfqttn/?mibextid=wwXIfr
https://www.facebook.com/share/1BkXnfvBUi/?mibextid=wwXIfr
https://x.com/pinarayivijayan?s=21&t=cQt8S5fyf98hsj4Cl_JL7A
https://www.instagram.com/pinarayivijayan?igsh=cG94MjU1bGFobmw=

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം, എന്നിവയിലെ സോഷ്യൽ മീഡിയ പ്രൊഫൈലുകളാണിവ. മലയാളികളായ നികുതിദായകർ ദയവായി ഇവയൊന്ന് പരിശോധിക്കുക:

ഫേസ്ബുക്കിൽ പിണറായി വിജയന്റേതായി ഇന്ന് നിലമ്പൂരിലെ രണ്ട് ഇലക്ഷൻ പരിപാടികളുടെ വിഡിയോ ഉണ്ട്. ഇന്നലെ ആകെയുള്ളത് അഹമ്മദാബാദ് വിമാനാപകടത്തിൽ അനുശോചനമറിയിച്ചു കൊണ്ടുള്ള നാലുവരി പോസ്റ്റ്. അതിന് മുന്നത്തെ ദിവസം തിരുവനന്തപുരം മെട്രോയുടെ അലൈൻമെന്റ്‌ ചർച്ച ചെയ്യാൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ച "സുപ്രധാന ചുവടുവയ്പ്" പോസ്റ്റ്. അതിന് മുന്നത്തെ ദിവസം ഒരു പോസ്റ്റ് പോലുമില്ല. അതിന് മുൻപ് ചരക്കുകപ്പൽ തീരത്തണഞ്ഞതിലെ സന്തോഷ പോസ്റ്റ്. അതിന് മുൻപ് രണ്ട് ദിവസം ഒറ്റ പോസ്റ്റുമില്ല. അതായത് കഴിഞ്ഞ ഒരാഴ്ചയിൽ, അതായത് 7 ദിവസത്തിനുള്ളിൽ ആകെയുള്ളത് 5 ഫേസ്ബുക് പോസ്റ്റ്. ചീഫ് മിനിസ്റ്ററുടെ പേരിലുള്ള മറ്റൊരു ഫേസ്ബുക്ക് പേജിൽ ഈ കാലയളവിൽ 2 പോസ്റ്റുകളാണ് ഉള്ളത്. ഇനി Xൽ നോക്കിയാൽ കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ വെറും 4 ട്വീറ്റ് മാത്രം.

ഇൻസ്റ്റയിൽ കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ ആകെയുള്ളത് നേരത്തെ ഫേസ്ബുക്കിൽ ഇട്ട ആ കപ്പൽ പോസ്റ്റ് മാത്രം. cmokerala എന്ന ഔദ്യോഗിക (?) ഇൻസ്റ്റ പേജിലാകട്ടെ മെയ് 28 ന് ശേഷം ഒറ്റ പോസ്റ്റ് പോലുമില്ല. യൂട്യൂബിൽ മുഖ്യമന്ത്രിയുടെ പേരിൽ ഔദ്യോഗിക ചാനലുകൾ ഉണ്ടോ എന്നറിയില്ല. സെർച്ച് ചെയ്യുമ്പോൾ മറ്റ് മാധ്യമങ്ങളിലെ പിണറായി വാർത്തകളാണ് വരുന്നത്. ഇതിവിടെ പറയാൻ കാരണം "ബഹു.മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സോഷ്യൽ മീഡിയ ഹാൻഡിലുകളും പരിപാലിക്കുന്നതിനാവശ്യമായ മനുഷ്യവിഭവശേഷി വിഭാഗത്തിന്റെ വേതനം വർദ്ധിപ്പിച്ചുകൊണ്ട്" ഒരു സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. എന്താണിവർ ചെയ്യുന്ന പണി എന്ന് ജസ്റ്റ് ഒന്ന് പരിശോധിച്ചു എന്നേയുള്ളൂ.

12 പേരാണ് (മുഴുവൻ പുരുഷന്മാർ) ഈ മനുഷ്യവിഭവശേഷി വിഭാഗത്തിലുള്ളത്. അതിലെ ടീം ലീഡറുടെ ശമ്പളം നിലവിലെ 75,000ൽ നിന്ന് ഇനി മുതൽ 78,500 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിൽ 7 പേർക്കും 50000ൽ കൂടുതൽ മാസശമ്പളം ഉണ്ട്. മറ്റ് മൂന്ന് പേർക്ക് അതിനോടടുത്ത പ്രതിഫലവും. ഇവർ എല്ലാവരുടേയും ശമ്പളം വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.

ഈപ്പറയുന്ന 12 പേരേയും 2022 മെയ് മാസം മുതൽ 6 മാസ കാലയളവിലേക്ക് താത്കാലികമായി കരാർ അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്. പിന്നീട് പല പല അവസരങ്ങളിലായി അവരുടെ കാലവധി നീട്ടിക്കൊടുത്തുകൊണ്ടേയിരിക്കുകയാണ് സർക്കാർ. ഒരു മര്യാദയും ഉളുപ്പുമില്ലാതെ ഖജനാവിലെ പണമെടുത്ത് 12 ഡിവൈഎഫ്ഐക്കാർക്ക് വർഷങ്ങളായി വാരിക്കോരി കൊടുത്തുകൊണ്ടിരിക്കുകയാണ് പിണറായി വിജയൻ എന്ന് സാരം. ഈ ശമ്പളത്തിന്റെ വിഹിതം ലെവിയായി സിപിഎം പാർട്ടി ഫണ്ടിലും എത്തുന്നുണ്ടാവും.

ഏതായാലും ഇങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചെലവുകൾ എങ്കിൽ മൈക്രോസോഫ്റ്റ് എക്സലിനും ടാലിക്കും വേണ്ടി വീണാ വിജയനും എക്സാലോജിക്കും കരിമണൽ കർത്തായിൽ നിന്ന് മാസം തോറും 8 ലക്ഷം രൂപ കൈപ്പ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+