കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രമന്ത്രിയെ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ കീഴാറ്റൂരിലെ കര്‍ഷകരെ കാണണം: പികെ കൃഷ്ണദാസ്

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ:കേന്ദ്രമന്ത്രി ഗഡ്കരിയെ കാണുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന് കീഴാറ്റൂരിലെ കര്‍ഷകരെയാണ് കാണേണ്ടതെന്ന് ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. കര്‍ഷകരെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും വിളിച്ചുകൂട്ടി മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും
പി കെ കൃഷ്ണദാസ് പറഞ്ഞു.

 photo

മുഖ്യമന്ത്രി പിണറായി വിജയന്‍ . ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്
മലപ്പുറത്ത് സര്‍വ്വകക്ഷി സംഘവുമായി ചര്‍ച്ചക്ക് തയ്യാറായ മുഖ്യമന്ത്രി എന്തുകൊണ്ട് കീഴാറ്റൂരില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നുവെന്നത് വ്യക്തമാക്കണം. ഇനി ബദല്‍ പാതയെ കുറിച്ചുള്ള ചര്‍ച്ചയാണ് വേണ്ടത്. ബദല്‍ പാത സംബന്ധിച്ച് തങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും യോഗം വിളിച്ചാല്‍ തങ്ങളുടെ അഭിപ്രായം പറയുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.

സ്വന്തം ജില്ലയിലെ നാലര കിലോമീറ്റര്‍ റോഡ് പ്രശ്‌നം പരിഹരിക്കാത്ത മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. മുഖ്യമന്ത്രിയുടെ കഴിവ്‌കേട് കൊണ്ടാണ് പ്രശ്‌നം വഷളാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ തളിപ്പറമ്പ് മേഖലയിലെ നിരവധി കുന്നുകള്‍ കൈമാറിയിട്ടുണ്ട്. ഇതേ കുറിച്ച് ധവളപത്രം ഇറക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കീഴടങ്ങില്ല കീഴാറ്റൂര്‍ എന്ന മുദ്രാവാക്യമുയർത്തി ഏപ്രില്‍ 3ന് കീഴാറ്റൂരില്‍ നിന്നും കണ്ണൂരിലേക്ക് കര്‍ഷകമാര്‍ച്ച് നടത്തും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മാർച്ച് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന സെൽ കോർഡിേറ്റർ കെ രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി സത്യപ്രകാശ് , കെ അരുൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ആലപ്പുഴയില്‍ നഗ്ന വീഡിയോ പകര്‍ത്തിയത് വനിതാ എഎസ്‌ഐ? സസ്‌പെന്‍ഷന്‍, പ്രചരിപ്പിച്ചവരെ തേടുന്നു<br>ആലപ്പുഴയില്‍ നഗ്ന വീഡിയോ പകര്‍ത്തിയത് വനിതാ എഎസ്‌ഐ? സസ്‌പെന്‍ഷന്‍, പ്രചരിപ്പിച്ചവരെ തേടുന്നു

English summary
pinarayi vijayan first meet keezhatur farmers says pk krishnadas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X