കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിന്റെ സ്നേഹത്തിന് തമിഴിൽ നന്ദി പറഞ്ഞ് പിണറായി വിജയൻ; ലോറികളിൽ സോദര സ്നേഹത്തിന്റെ അമൂല്യ ശേഖരം

Google Oneindia Malayalam News

തിരുവനന്തപുരം: ഡിഎംകെ നേതാവ് സ്റ്റാലിനും തമിഴ് ജനതയ്ക്കും തമിഴിൽ നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായം നൽകിയതിനാണ് തമിഴ് ജനതയ്ക്ക് പിണറായി വിജയൻ നന്ദി പറഞ്ഞത്.

<strong>ദില്ലിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; സുരക്ഷ ഉറപ്പാക്കാൻ, യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ!</strong>ദില്ലിയിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര; സുരക്ഷ ഉറപ്പാക്കാൻ, യാത്രാ സൗജന്യം ഒക്ടോബർ 29 മുതൽ!

അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍ രണ്ട് ദിവസം മുമ്പ് ഡിഎ.കെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ജില്ലാ കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അറുപത് ലോഡ് സാധനങ്ങളാണ് കേരളത്തിലെക്ക് അയക്കുക. അരി, പലവ്യഞ്ജനം, വസ്ത്രം, സാനിറ്ററി നാപ്കിന്‍, ജീവന്‍രക്ഷാ മരുന്നുകള്‍, പഠനസാമഗ്രികള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തകര്‍ ശേഖരിച്ചത്.

Pinarayi Vijayan

കഴിഞ്ഞ പ്രളയകാലത്തും തമിഴ്നാട്ടില്‍നിന്ന് വന്‍തോതില്‍ സഹായം ലഭിച്ചിരുന്നു. പണമായും അവശ്യസാധനങ്ങളായുമാണ് സഹായം ലഭിച്ചത്. ചെന്നൈയിലെ വരള്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍നിന്ന് വെള്ളം നല്‍കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. ഇപ്രാവശ്യവും അകമഴിഞ്ഞ സഹകരണമായിരുന്നു തമിഴ്നാട് കേരളത്തിലെ ജനതയ്ക്ക് നൽകിയത്. പ്രിയ തമിഴ് സഹോദരങ്ങളുടെ സന്മനസിനും കരുതലിനും സല്യൂട്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

English summary
Pinarayi Vijayan gave thanks to DMK leader MK Stalin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X