കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയേക്കാളും ബഹുദൂരം പിന്നിൽ ഉമ്മൻചാണ്ടി, ചെന്നിത്തലയെ വെട്ടിച്ച് തരൂർ, ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വ്വേയില്‍ ആരാകും മികച്ച മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് പിണറായി വിജയനെ. സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം ആളുകളും പിണറായി വിജയനെയാണ് അടുത്ത കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് രണ്ടാമത് എങ്കിലും പിണറായിയേക്കാള്‍ ഏറെ പിന്നിലാണ്. 18 ശതമാനം ആളുകള്‍ മാത്രമാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിക്കുന്നത്.

മൂന്നാമത് എത്തിയിരിക്കുന്നത് കോണ്‍ഗ്രസിന്റെ തിരുവനന്തപുരം എംപിയായ ശശി തരൂര്‍ ആണെന്നത് ശ്രദ്ധേയമാണ്. 9 ശതമാനം പേര്‍ ശശി തരൂര്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടിരിക്കുന്നവരാണ്. തരൂരിന് പിന്നില്‍ കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജയാണ്. 7 ശതമാനം പേരാണ് ശൈലജ അടുത്ത മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്

cm

അടുത്ത മുഖ്യമന്ത്രിസ്ഥാനം സ്വപ്‌നം കാണുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ സര്‍വ്വേ ഫലം. മുഖ്യമന്ത്രി സ്ഥാനത്തേക്കുളള മത്സരത്തില്‍ രമേശ് ചെന്നിത്തല അഞ്ചാം സ്ഥാനത്താണ്. 6 ശതമാനം ആളുകള്‍ മാത്രമാണ് ചെന്നിത്തലയെ കേരള മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്.

ചെന്നിത്തലയ്ക്ക ഒപ്പം തന്നെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനുമുണ്ട്. 6 സതമാനം പേര്‍ അടുത്ത മുഖ്യമന്ത്രിയായി സുരേന്ദ്രനെ കാണുന്നു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയാകണം എന്ന് കരുതുന്നവര്‍ 4 ശതമാനം പേര്‍ മാത്രമാണ്. മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്ക് 2 ശതമാനം പേരുടെ പിന്തുണയുണ്ട്. ഇവരൊന്നുമല്ല മുഖ്യമന്ത്രിയാകേണ്ടത് എന്ന് അഭിപ്രായപ്പെടുന്നത് 9 ശതമാനം പേരാണ്.

English summary
Pinarayi Vijayan gets support of 39 percentage as CM Candidate in Asianet News Pre Poll Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X