• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

നരേന്ദ്ര മോദിയുടെ ആരോപണങ്ങൾ പൊളിച്ചടുക്കി മുഖ്യമന്ത്രി, കേരളത്തോട് ഇത്ര വിദ്വേഷമെന്ന് അറിഞ്ഞില്ല!

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ ഇതുവരെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരിക്കുന്നത്. കോഴിക്കോടും തിരുവനന്തപുരത്തും പങ്കെടുത്ത ബിജെപി തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ ആചാര സംരക്ഷണത്തെക്കുറിച്ച് ശബരിമലയുടെ പേര് പറയാതെ മോദി ആഞ്ഞടിക്കുകയുണ്ടായി.

ദൈവത്തിന്റെ പേര് പറഞ്ഞാല്‍ പോലും കേരളത്തില്‍ ജയിലില്‍ അടക്കും എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് സംസ്ഥാനത്തിന് എതിരെ പ്രധാനമന്ത്രി ഉന്നയിച്ച്. മോദിക്ക് അതേ നാണയത്തില്‍ ചുട്ടമറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദൈവത്തിന്റെ പേര് പറഞ്ഞാല്‍

ദൈവത്തിന്റെ പേര് പറഞ്ഞാല്‍

കോഴിക്കോടും തിരുവനന്തപുരത്തും നടത്തിയ പ്രസംഗങ്ങളില്‍ നരേന്ദ്ര മോദി ഒരിക്കലും ശബരിമലയുടെ പേര് പറഞ്ഞില്ല. എന്നാല്‍ ദൈവത്തിന്റെ പേര് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ് കേരളത്തിലെന്ന് മോദി പല തവണ ആരോപിച്ചു. ദൈവത്തിന്റെ പേര് പറഞ്ഞാല്‍ കേരളത്തില്‍ അറസ്റ്റ് ചെയ്യും എന്നാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് പ്രസംഗിച്ചത്.

കള്ളക്കേസ് എടുക്കുന്നു

കള്ളക്കേസ് എടുക്കുന്നു

ദൈവത്തിന്റെ പേര് പറയുന്നവരെ കളളക്കേസില്‍ കുടുക്കുന്നു. അവര്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തുന്നുവെന്നും മോദി ആരോപിക്കുകയുണ്ടായി. വീണ്ടും അധികാരത്തിലെത്തിയാല്‍ ആചാരം സംരക്ഷിക്കുമെന്നും മോദി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിക്കാരാണ് എന്നും ആരോപിക്കാനും മോദി തയ്യാറായി.

അന്യ സംസ്ഥാനങ്ങളിലും

അന്യ സംസ്ഥാനങ്ങളിലും

കഴിഞ്ഞ ദിവസം കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും എത്തിയപ്പോള്‍ മോദി ശബരിമലയിലും അയ്യപ്പനിലും തന്നെ മുറുകെ പിടിച്ചിരുന്നു. കേരളത്തില്‍ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാന്‍ കഴിയാത്ത അവസ്ഥയാണ്. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന ഇടത്താണിത്. ശബരിമലയുടെ പേര് പറഞ്ഞാല്‍ കേരളത്തില്‍ ജയിലില്‍ അടയ്ക്കുമെന്ന് മോദി അവിടെയും ആവർത്തിച്ചു.

ബിജെപി അനുവദിക്കില്ല

ബിജെപി അനുവദിക്കില്ല

കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി ജയിലില്‍ ആയിരുന്നുവെന്നും ശബരിമല വിഷയം മിണ്ടിയതിനായിരുന്നു നടപടിയെന്നും മോദി ആരോപിച്ചു. എന്നാൽ ശബരിമല സമരത്തിലെ അക്രമങ്ങളുടെ പേരിലാണ് ബിജെപി സ്ഥാനാർത്ഥി പ്രകാശ് ബാബു ജയിലിൽ ആയത്. വിശ്വാസികള്‍ക്ക് നേരെ കേരളത്തില്‍ ക്രൂരമായ ബലപ്രയോഗമാണ് നടക്കുന്നത് എന്നും അത് ബിജെപി അനുവദിക്കില്ലെന്നും മോദി പ്രസംഗിച്ചു.

ഇത്ര വിദ്വേഷമുണ്ടോ

ഇത്ര വിദ്വേഷമുണ്ടോ

ശബരിമലയുടെ പേരിൽ കേരളത്തിന് എതിരെ നിരന്തരമായി മോദി നടത്തുന്ന ആക്രമണത്തിന് എതിരെ രൂക്ഷമായാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്. കേരളത്തോട് മോദിക്ക് ഇത്ര വിദ്വേഷമുണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്ന് പിണറായി പറഞ്ഞു. ഈ മനസ്സുളള ആളോടാണോ പ്രളയകാലത്ത് കേരളം അധികസഹായം ആവശ്യപ്പെട്ടത് എന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ഒരു കേസ് കാണിക്കൂ

ഒരു കേസ് കാണിക്കൂ

പ്രധാനമന്ത്രി വസ്തുതകൾ മനസ്സിലാക്കാതെ സംസാരിക്കരുത്. ദൈവനാമം പറഞ്ഞതിന് കളളക്കേസ് എടുക്കുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ അത്തരം ഒരു കേസെങ്കിലും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമോ എന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കുന്നതല്ല എന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

ആര്‍എസ്എസ് പ്രചാരകന്‍ അല്ല

ആര്‍എസ്എസ് പ്രചാരകന്‍ അല്ല

താനിപ്പോള്‍ ആര്‍എസ്എസ് പ്രചാരകന്‍ അല്ലെന്നത് മോദി മറക്കരുതെന്നും പിണറായി പറഞ്ഞു. അക്രമികള്‍ക്ക് സംരക്ഷണം ലഭിക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ലാവ്‌ലിന്‍ കേസില്‍ കോടതി തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും എന്നാല്‍ റാഫേല്‍ കേസില്‍ മോദി ഇപ്പോഴും പ്രതിസ്ഥാനത്ത് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കാൻ സെൻകുമാർ! സർവ്വീസ് സ്റ്റോറിയിൽ ഞെട്ടിക്കുന്ന ആരോപണങ്ങൾ!

ഗുജറാത്തിൽ കോൺഗ്രസ് നേതാവ് ഹർദിക് പട്ടേലിന് കരണം പുകച്ച് അടി! അടിച്ചയാൾ ആശുപത്രിയിൽ

English summary
Pinarayi Vijayan gives befitting reply to PM Narendra Modi's allegations against Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more