യുഡിഎഫ് 100 സീറ്റ് പിടിക്കില്ല, പക്ഷേ പിണറായി സർക്കാർ വീഴും, ബിജെപിക്ക് വൻ നേട്ടം, കലിയുഗ ജ്യോതിഷിയുടെ പ്രവചനം
തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. അതുകൊണ്ട് തന്നെ ഇത്തവണ ഭരണം പിടിക്കാനാവും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. തദ്ദേശത്തിലെ ഫലം ആയിരിക്കില്ല നിയമസഭാ തിരഞ്ഞെടുപ്പിലെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ഇക്കുറി ഒന്നിൽ കൂടുതൽ സീറ്റുകൾ പിടിക്കാനാകുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.
മുന്നണികൾ കണക്കുകൾ കൂട്ടിയും കിഴിച്ചുമിരിക്കെ കലിയുഗ ജ്യോതിഷൻ എന്നറിയപ്പെടുന്ന ഡോ. സന്തോഷ് നായർ നടത്തിയ പ്രവചനം ശ്രദ്ധ നേടുകയാണ്. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന പ്രവചനം ഇദ്ദേഹം നടത്തിയിരിക്കുന്നത്.
ഡോ. സന്തോഷ് നായരുടെ വാക്കുകൾ ഇങ്ങനെ: '' സംസ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാമത് അധികാരത്തില്‍ വരാന്‍ സാധ്യത ഇല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തും. ഭരണമാറ്റം സംഭവിക്കും. 65നും 85നും ഇടയിലുളള സീറ്റാണ് ഇപ്പോഴത്തെ സാഹചര്യം പ്രകാരം യുഡിഎഫിന് ലഭിക്കാനുളള സാധ്യത. 45നും 65നും ഇടയിലുളള സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുക. 1നും 5നും ഇടയ്ക്കുളള സീറ്റുകള്‍ ബിജെപിക്കും ലഭിക്കും.

ഇത് ഇനി അട്ടിമറിക്കപ്പെടുമോ എന്ന് പറയാന്‍ സാധിക്കില്ല. കാരണം പണവും അധികാരവും ഉപയോഗിച്ച് എന്തും അട്ടിമറിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത് തന്റെ കണക്ക് കൂട്ടലുകള്‍ പ്രകാരമുളള പ്രവചനമാണ്. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കും. അത് ശരിയായാലും തെറ്റായാലും അതില്‍ തന്നെ നില്‍ക്കും''.
2026ല്‍ 126 പ്രവചനങ്ങള്‍ ആണ് കലിയുഗ ജ്യോതിഷൻ നടത്തിയിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്ഘടനയിൽ പുരോഗതിയുണ്ടാകുമെന്നും ബഹിരാകാശ മേഖലയിൽ മുന്നേറുമെന്നും ലോകത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നും കേരളത്തിൽ നിരവധി ജില്ലകളിൽ വൻ തീപിടുത്തം സംഭവിക്കുമെന്നും പ്രവചനങ്ങളിൽ ഉൾപ്പെടുന്നു.
കലിയുഗ ജ്യോതിഷൻ നടത്തിയ 2026ലെ മറ്റ് പ്രവചനങ്ങൾ ഇങ്ങനെയാണ്.
കേരളത്തിൽ മുങ്ങിമരണങ്ങൾ വർധിക്കും.
കേരളത്തിൽ ടാങ്കർ ലോറികളും വൻ വാഹനങ്ങളും നിരവധി അപകടങ്ങളിൽപ്പെടും
കേരളത്തിലെ ഒരു മുൻ മന്ത്രിക്ക് മരണം സംഭവിക്കും
കേരളത്തിലെ കായികതാരങ്ങൾക്ക് ഉന്നതപദവി ലഭിക്കും
തിരുവനന്തപുരത്ത് അരുംകൊലകൾ വർധിക്കും
കൊല്ലത്ത് വാഹനാപകടങ്ങൾ വർധിക്കും
പത്തനംതിട്ടയിൽ ഭക്ഷ്യവിഷബാധ
കോട്ടയത്ത് ബോട്ടപകടം
എറണാകുളത്ത് വർഗീയസംഘർഷം
തൃശൂരിൽ വെടിക്കെട്ടപകടവും വന്യജീവി ആക്രമണവും
ചാലക്കുടിയിൽ പകർച്ച വ്യാധി
പാലക്കാട് പ്രകൃതിക്ഷോഭം
മലപ്പുറത്ത് പകർച്ചവ്യാധിയും ഭക്ഷ്യവിഷബാധയും
കോഴിക്കോട് പ്രകൃതിക്ഷോഭവും വൻ വാഹനാപകടവും
വയനാട് വിനോദസഞ്ചാരികൾക്ക് അപകടവും മരണവും
കണ്ണൂരിൽ പ്രമുഖ നേതാവിന്റെ മരണം
മംഗലാപുരത്ത് ട്രെയിൻ അപകടം
തമിഴ്നാട്ടിലെ പ്രമുഖ നടന്റെ മരണം
തമിഴ്നാട്ടിൽ പ്രകൃതിക്ഷോഭം
കർണാടകത്തിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ മരണം
ആന്ധ്രയിൽ സ്ഫോടനം
മഹാരാഷ്ട്രയിൽ ഭൂകമ്പം
ഗുജറാത്തിൽ തീവ്രവാദ ആക്രമണം
രാജസ്ഥാനിൽ നിരവധി ശിശുമരണം
ഡെൽഹിയിൽ തീവ്രവാദ ആക്രമണം
ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ മുഖാമുഖം
മണിപ്പൂരിൽ കലാപം
ബംഗാളിൽ രാഷ്ട്രീയപ്രക്ഷോഭം
ബീഹാറിൽ സ്ഫോടനം
ഉത്തർപ്രദേശിൽ തീവ്രവാദ ആക്രമണം
അരുണാചലിൽ മന്ത്രിയുടെ മരണം
ഒറീസയിൽ വെള്ളപ്പൊക്കം
ആസാമിൽ ചുഴലിക്കാറ്റ്
അറേബ്യൻ രാജ്യങ്ങളിൽ ഭൂകമ്പം
അമേരിക്കയിൽ കലാപം, ചുഴലിക്കാറ്റ്
ചൈനയിൽ വൻ ഭൂകമ്പം
പാകിസ്ഥാനിൽ തീവ്രവാദി ആക്രമണം
ശ്രീലങ്കയിൽ ജനകീയ പ്രക്ഷോഭം
നേപ്പാളിൽ വൻ പ്രകൃതിക്ഷോഭം
ലോകത്ത് 7 വിമാന അപകടങ്ങൾ
ലോകത്ത് 3 കപ്പൽ ദുരന്തങ്ങൾ
ജപ്പാനിൽ പകർച്ചവ്യാധി
യൂറോപ്പിലും ആഫ്രിക്കയിലും ഭൂകമ്പം
ലോകത്ത് 3 കായിക താരങ്ങളുടെ മരണം
ഇറ്റലിയിൽ ഒരു ഫുട്ബോൾ താരത്തിന്റെ മരണം
ബ്രസീലിൽ സ്ഫോടനം
ഇംഗ്ലണ്ടിലെ രാജകുടുംബാംഗത്തിന്റെ മരണം
ജർമ്മനിയിൽ ചുഴലിക്കാറ്റ്
4 രാജ്യങ്ങൾ തമ്മിൽ യുദ്ധത്തിന് മുഖാമുഖം
ഹോളിവുഡ് നടന്റെ മരണം
ആഫ്രിക്കയിൽ പുതിയ പകർച്ചവ്യാധി
അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം
സിംഗപ്പൂരിൽ കപ്പൽ ദുരന്തം
ഓസ്ട്രേലിയയിൽ കലാപം
റഷ്യയിൽ ഭൂകമ്പം
ഇസ്രയേലിൽ കൂട്ടക്കുരുതി
തായ്ലൻഡിൽ ഭൂകമ്പം
വിയറ്റ്നാമിൽ ട്രെയിനപകടം
തുർക്കിയിൽ ഭൂചലനം
ഇന്ത്യയിൽ 2 ഹെലികോപ്റ്റർ അപകടം
ഗ്രഹങ്ങളെ കുറിച്ച് നാസയുടെ പുതിയ കണ്ടുപിടിത്തം
കേരളത്തിലെ നടന്റെ മരണം
ലോകപ്രശസ്ത നർത്തകിയുടെ മരണം
ലോകത്ത് 2 അഗ്നിപർവ്വത സ്ഫോടനങ്ങൾ
ലോകം സുനാമിയെ നേരിടേണ്ടി വരും
കേരളത്തിലെ ആരോഗ്യമേഖലയിൽ പ്രതിസന്ധികൾ
കേരളത്തിലെ പ്രശസ്ത ഗായകന്റെ മരണം
കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകന്റെ മരണം
കേരളത്തിലെ പ്രമുഖ ഡോക്ടറുടെ മരണം
ബോളിവുഡിലെ താരരാജാവായിരുന്ന വ്യക്തിയുടെ മരണം
കേരളത്തിലെ പ്രശസ്ത എഴുത്തുകാരന്റെ മരണം
കേരളത്തിൽ ആത്മഹത്യാ നിരക്ക് കൂടും
കശ്മീരിൽ ഇരട്ട തീവ്രവാദി ആക്രമണം
ഛത്തീസ്ഗഡിൽ ജനകീയ പ്രക്ഷോഭം
കേരളത്തിൽ പലയിടത്ത് ഭൂചലനം
ദേശീയ നേതാവിന്റെ മരണം
-
മന്ത്രിയുടേത് ‘തറ’ സ്വഭാവം! ഗണേഷ് കുമാർ സർക്കാരിന് അപമാനമെന്ന് വെള്ളാപ്പള്ളി -
യുഡിഎഫിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് വാഗ്ദാനം, സംസ്ഥാനത്തിന് 24000 കോടിയുടെ സാമ്പത്തിക ബാധ്യത -
അവകാശവാദം ഉന്നയിച്ച് സി പി ജോൺ, വിട്ടുകൊടുക്കില്ലെന്ന് വി എസ് ശിവകുമാർ; തിരുവനന്തപുരം ‘തർക്കഭൂമി’യാകുമ്പോൾ -
വിജയ് ബിജെപിക്കൊപ്പം പോകുമോ? പവന് കല്യാണ്‍ ഇടപെട്ടു, രാഷ്ട്രീയ തന്ത്രം മാറ്റണം എന്ന് ഉപദേശം -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു












Click it and Unblock the Notifications