കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയെന്ന് എബിപി സര്‍വേ, 91 സീറ്റുകള്‍ വരെ ലഭിക്കും!!

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് എബിപി ന്യൂസ്-സി വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് 83 മുതല്‍ 91 സീറ്റ് വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. 2016ല്‍ എല്‍ഡിഎഫിന് 91 സീറ്റായിരുന്നു കിട്ടിയത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് 47 മുതല്‍ 55 സീറ്റ് വരെ പരമാവധി നേടും. 2016നെ അപേക്ഷിച്ച് യുഡിഎഫ് സീറ്റ് ഉയര്‍ത്തുമെന്നും സര്‍വേ പറയുന്നു. അടുത്തിടെ പിണറായി സര്‍ക്കാരിന് ഭര്‍ണത്തുടര്‍ച്ച പ്രവചിക്കുന്ന മൂന്നാമത്തെ സര്‍വേയാണിത് നേരത്തെ ഏഷ്യാനെറ്റിന്റെയും 24 ന്യൂസിന്റെയും സര്‍വേയിലും മുന്നിലെത്തിയത് എല്‍ഡിഎഫായിരുന്നു.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

1

പുതുച്ചേരിയില്‍ ബിജെപി ആദ്യമായി ഭരണത്തിലെത്തുമെന്നും സര്‍വേ പ്രവചിക്കുന്നു. 17 മുതല്‍ 21 സീറ്റ് വരെ ബിജെപി സഖ്യം നേടുമെന്ന് സര്‍വേ പറയുന്നു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യം എട്ട് മുതല്‍ 12 സീറ്റ് വരെ മാത്രമേ പരമാവധി നേടൂ. അതേസമയം ആത്മവിശ്വാസത്തോടെ ജനവിധിയെ നേരിടാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് ഇത്. അതേസമയം ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം വലിയ നേട്ടം തമിഴ്‌നാട്ടില്‍ ഉണ്ടാക്കും. 154 മുതല്‍ 162 സീറ്റ് വരെയാണ് ഡിഎംകെ സഖ്യം നേടുക. അതേസമയം അണ്ണാഡിഎംകെ-ബിജെപി സഖ്യം തകന്ന് തരിപ്പണമാകുമെന്നും സര്‍വേ പ്രവചിക്കുന്നു. 58-66 സീറ്റില്‍ ഒതുങ്ങുമെന്നാണ് സര്‍വേ പറയുന്നു.

തമിഴ്‌നാട്ടില്‍ കന്നി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം രണ്ട് മുതല്‍ ആറ് സീറ്റുകള്‍ വരെ നേടുമെന്നും, എഎംഎംകെ ഒന്ന് മുതല്‍ അഞ്ച് വരെയും സീറ്റുകള്‍ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. അതേസമയം അസമിലും ബിജെപി വന്‍ നേട്ടമുണ്ടാക്കുമെന്ന് എബിപി സര്‍വേ പറയുന്നു. 68 മുതല്‍ 76 സീറ്റ് വരെ ബിജെപി നേടും. അതേസമയം കോണ്‍ഗ്രസ് 43 മുതല്‍ 51 സീറ്റ് വരെ നേടും. തുടര്‍ച്ചയായ രണ്ടാം തവണയും കോണ്‍ഗ്രസ് ഭരണത്തിന് പുറത്താകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 42 ശതമാനം വോട്ട് ബിജെപിക്കും 31 ശതമാനം വോട്ട് കോണ്‍ഗ്രസിനും ലഭിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 27 ശതമാനം വരെ വോട്ടും സ്വന്തമാക്കും.

English summary
pinarayi vijayan government will get a second term in kerala predicts abp survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X