കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കലാണ്, ഇഡിയെ എങ്ങനെയാണ് തടയുക; ആഞ്ഞടിച്ച് ചെന്നിത്തല

Google Oneindia Malayalam News

ചെന്നിത്തല; ജനങ്ങളെ കബളിപ്പിക്കാനായി കേന്ദ്ര ഏജൻസികളെ ക്ഷണിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച മുഖ്യമന്ത്രി ഇപ്പോൾ ഭയം കാരണം സംസ്ഥാന ഏജൻസികളെ ഉപയോഗിച്ച് അതിന് തടയിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മയക്ക് മരുന്നു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്ടിലേക്ക് നീണ്ടത്. കോടതിയിൽ നിന്ന് വാറണ്ട് വാങ്ങിയാണ് തിരച്ചിൽ നടന്നത്. അത്‌ തടസ്സപ്പെടുത്താൻ സംസ്ഥാന ഏജൻസികളെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല ചോദിച്ചു.

 chennithalaandpinarayi

സംസ്ഥാന പോലീസിന് എങ്ങനെയാണ് ഇഡിയെ തടയാൻ സാധിക്കുക. ബാലാവകാശ കമ്മീഷന് എങ്ങനെയാണ് ഇടപെടാനാവുക. വാളയാറിൽ രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചുകൊന്ന കേസിൽ ബാലാവകാശ കമ്മീഷൻ യാതൊരു താത്പര്യവും എടുത്തിട്ടില്ല.
പോലീസിനെ ഉപയോഗിച്ചുകൊണ്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ തടസ്സപ്പെടുത്താനും അട്ടിമറിക്കാനും നടത്തുന്ന നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ഇത് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കലാണ്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ കോടതിയിൽ കൊടുത്ത വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന സർക്കാറിന്റെ പദ്ധതിയുടെ വിവരങ്ങൾ മുഴുവൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിനെ രഹസ്യമായി അറിയിച്ചിരുന്നു എന്നാണ് ഇഡി പറയുന്നത്.

Recommended Video

cmsvideo
Bineesh Kodiyeri facing serious allegations in bangalore case

സംസ്ഥാനത്ത് നടത്താനാഗ്രഹിക്കുന്ന വികസന പദ്ധതികളുടെ മുഴുവൻ വിവരങ്ങളും സ്വപ്ന സുരേഷിന് ചോർത്തിക്കൊടുത്ത് അവർക്ക് കമ്മീഷൻ പറ്റാനുള്ള സാഹചര്യമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഒരുക്കി കൊടുത്തത്. ഇതേക്കുറിച്ച് എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ല? മാഫിയാ സർക്കാറിന്റെ ചെയ്തികളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്.

 പാക് പൗരന്മാരെ ഫ്രാൻസ് വിസ റദ്ദാക്കി പുറത്താക്കിയോ? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിതാണ് പാക് പൗരന്മാരെ ഫ്രാൻസ് വിസ റദ്ദാക്കി പുറത്താക്കിയോ? പ്രചരിക്കുന്ന വാർത്തയ്ക്ക് പിന്നിലെ സത്യമിതാണ്

'മുടന്തൻ താറാവിന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം?'; നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ചിദംബരം'മുടന്തൻ താറാവിന് വോട്ട് ചെയ്തിട്ട് എന്ത് കാര്യം?'; നിതീഷ് കുമാറിനെതിരെ രൂക്ഷവിമർശനവുമായി ചിദംബരം

നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി.. കേസ് വീണ്ടും 16 ന് പരിഗണിക്കുംനടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്കുള്ള സ്റ്റേ നീട്ടി ഹൈക്കോടതി.. കേസ് വീണ്ടും 16 ന് പരിഗണിക്കും

English summary
Pinarayi vijayan govt is attacking the federal system; slams Ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X