മോദിയോട് മത്സരിച്ച് പിണറായി.. മുണ്ട് മുറുക്കേണ്ട പിണറായി സർക്കാരിന്റെ പരസ്യ ധൂർത്ത് കോടികൾ!
Recommended Video

കോഴിക്കോട്: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് പറയുമ്പോഴും മന്ത്രിമന്ദിരങ്ങള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് മോടി പിടിപ്പിക്കാനും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമെന്ന പേരില്‍ കോടികള്‍ പൊടിച്ച് കളയാനും പിണറായി സര്‍ക്കാരിന് മടിയൊന്നുമില്ല. പരസ്യപ്രചാരണങ്ങള്‍ക്ക് വേണ്ടിയും സര്‍ക്കാര്‍ ചെലവാക്കുന്നത് കോടികളാണ് എന്ന വിവരവും പുറത്ത് വന്നിരിക്കുന്നു.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും മന്ത്രിമാരും ആയിരുന്നിട്ട് കൂടി ധൂര്‍ത്തിന്റെ അങ്ങേത്തലയിലാണ് കാര്യങ്ങള്‍. പതിനായിരങ്ങള്‍ വിലയുള്ള കണ്ണടയേ ഇടത് ഭരണാധികാരികള്‍ക്ക് പറ്റൂ. എന്തിന് മന്ത്രിമന്ദിരങ്ങളിലെ കര്‍ട്ടന് വേണ്ടി പോലും പൊടിച്ച് കളയുന്നത് വന്‍ തുകകളാണ്. അപ്പോള്‍പ്പിന്നെ പരസ്യച്ചെലവ് മാത്രമായിട്ട് എന്തിന് കുറയ്ക്കണം!

മോദിയെ പിന്തുടർന്ന് പിണറായി
പരസ്യത്തിന് കോടികള്‍ ചെലവഴിക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാരിനൊപ്പം എത്തില്ലെങ്കിലും പിണറായി വിജയനും ഒട്ടും പിന്നിലല്ല. 2014ല്‍ അധികാരത്തില്‍ വന്നത് മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള മൂന്നര വര്‍ഷക്കാലം മോദി സര്‍ക്കാര്‍ പരസ്യത്തിന് വേണ്ടി പൊടിച്ച് കളഞ്ഞത് 3754 കോടി രൂപയാണ്. ബജറ്റില്‍ സുപ്രധാനമായ പദ്ധതികള്‍ക്ക് അനുവദിക്കുന്ന തുകയേക്കാള്‍ വരുമിത്. 1656 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യത്തിനും 1698 കോടി രൂപ അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനും മോദി സര്‍ക്കാര്‍ ചെലവിട്ടിട്ടുണ്ട്. പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും പോലുള്ളവയ്ക്ക് ചെലവായത് 399 കോടി. ഈ കണക്ക് നോക്കിയാല്‍ പിണറായി ചെലവിട്ട തുക തുച്ഛമാണെന്ന് പറയാം.

ചെലവ് അൻപത് കോടിയിലേറെ
2016ല്‍ അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ചെലവഴിച്ചത് അന്‍പത് കോടിയിലേറെ രൂപയാണ്. രണ്ട് വര്‍ഷത്തെ കണക്കാണിത്. പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് വഴി മാത്രം ചെലവഴിച്ച തുകയാണ് 50,72,627 കോടി രൂപ. മുഖ്യമന്ത്രിയുടെതും മറ്റ് മന്ത്രിമാരുടെ വകുപ്പുകളുടേയും പരസ്യത്തിനും പ്രചാരണത്തിനും വേണ്ടിയാണ് രണ്ട് വര്‍ഷത്തിനിടെ ഇത്രയും വലിയ തുക ചെലവാക്കിയിരിക്കുന്നത്. പത്രങ്ങള്‍, ടിവി ചാനലുകള്‍, ഓണ്‍ലൈന്‍ മീഡിയ, പോസ്റ്ററുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ വഴിയും സ്വകാര്യ പരസ്യ ഏജന്‍സികള്‍ വഴിയുമാണ് സര്‍ക്കാര്‍ 50 കോടിയിലധികം ചെലവഴിച്ച് പരസ്യം നല്‍കിയിരിക്കുന്നതെന്നാണ് വിവരാവകാശ രേഖകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ട്.

ഇനിയും കോടികൾ പൊടിയും
പരസ്യ പ്രചാരണത്തിന് സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് രണ്ട് കോടിയോളം രൂപയാണ്. ഇനിയങ്ങോട്ടും പരസ്യത്തിന് വേണ്ടി സര്‍ക്കാര്‍ കോടികള്‍ തന്നെ ചെലവഴിക്കുമെന്നാണ് സൂചന. കാരണം മെയ്മാസത്തില്‍ പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്. ആഘോഷങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ വന്‍തുക തന്നെ പ്രചാരണത്തിന് വേണ്ടി ചെലവഴിക്കുമെന്നുറപ്പാണ്. പതിനാറ് കോടി രൂപയാണ് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന് വേണ്ടി ചെലവഴിക്കാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മെയ് മാസം ഒന്നാം തിയ്യതി മുതല്‍ 31ാം തിയ്യതി വരെയാണ് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുക.

ധൂർത്തടിച്ച് പൊതുഖജനാവ്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകവെ സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നുവെന്ന ആരോപണം പിണറായി സര്‍ക്കാരിനെ പിന്തുടരുന്നുണ്ട്. മന്ത്രിമാര്‍ വില കൂടിയ കണ്ണട വാങ്ങിയതും ചികിത്സാ ചെലവെന്ന പേരില്‍ ലക്ഷങ്ങള്‍ എഴുതിയെടുക്കുന്നതുമെല്ലാം വിമര്‍ശിക്കപ്പെട്ടിരുന്നു. കൂടാതെ മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്ത് വരികയുണ്ടായി. 82 ലക്ഷത്തിലധികം രൂപയാണ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളുടെ നവീകരണത്തിന് വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത്. മുന്‍മന്ത്രി ഇപി ജയരാജനാണ് 13 ലക്ഷത്തിലധികം ചെലവാക്കി ഇക്കൂട്ടത്തില്‍ മുന്നില്‍. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് നവീകരിക്കാന്‍ പത്ത് ലക്ഷത്തിനടുത്ത് രൂപയാണ് ചെലവാക്കിയത്.












Click it and Unblock the Notifications