• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡ് വ്യാപനം പിടിച്ചുകെട്ടുന്നതില്‍ വീഴ്ച്ചയെന്ന് മുഖ്യമന്ത്രി; കര്‍ശന നിലപാട് സ്വീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വീഴ്ച്ചകള്‍ ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം തടയുന്നതില്‍ ഉണ്ടായ അലംഭാവവും വിട്ടുവീഴ്ച്ചയുമാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണംമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടികാട്ടിയത്.

cmsvideo
  CM blames negligence for Covid surge in state | Oneindia Malayalam

  നല്ല മാതൃക

  നല്ല മാതൃക

  കൊവിഡ് പ്രതിരോധ ഘട്ടത്തിന്റെ നല്ല മാതൃകയായി രാജ്യവും ലോകവും കേരളത്തിന്റെ പേര് ഉയര്‍ത്തി പിടിച്ചിരുന്നു. ഇതിന് കാരണം സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമായിരുന്നുവെന്നത് കൊണ്ടാണ്. കൊവിഡിനെ നേരിടുന്നതില്‍ എല്ലാ ഭാഗത്ത് നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

  അലംഭാവമുണ്ടായി

  അലംഭാവമുണ്ടായി

  എന്നാല്‍ പിന്നീട് നമ്മുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായി. അതാണ് രോഗം പടരുന്നതിന് ഇടയാക്കിയത്. കൊവിഡിനെ നിയന്ത്രിക്കുന്നതിനായി ഏറ്റവും വേണ്ടത് ക്വാറന്റീനില്‍ കഴിയുന്നവര്‍ അത് കൃത്യമായി ചെയ്യുകയെന്നുള്ളതാണ്. ശാരീരിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

  വിട്ടുവീഴ്ച്ച

  വിട്ടുവീഴ്ച്ച

  പലസ്ഥലങ്ങളിലായി ചെറിയ അലംഭാവവും വിട്ടുവീഴ്ച്ചയുമുണ്ടായി. ഇത് മാറേണ്ടതുണ്ട്. ഇതിനായി കര്‍ശന നിലപാട് സ്വീകരിക്കേണ്ടിയിരിക്കുന്നു. കൊവിഡ് മഹാമാരിയെ പിടിച്ചുകെട്ടയേ പറ്റൂ. രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ അനിവാര്യമാണ്. ഈ മുന്‍കരുതല്‍ നേരത്തെ നല്ല രീതിയില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട്ഇതൊന്നും സാരമില്ലയെന്ന സന്ദേശം ഉണ്ടാക്കുന്നതിന് ഇടയാക്കി.

  അവസ്ഥക്ക് കാരണം

  അവസ്ഥക്ക് കാരണം

  അതാണ് ഇന്നത്തെ അവസ്ഥക്ക് കാരണമായതെന്ന് കുറ്റബോധത്തോടെ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആരാണോ ഇതിന് ഉത്തരവാദികള്‍ അവര്‍ ഓരോരുത്തരും ഇത് ഓര്‍ക്കുന്നത് നല്ലതാണ്. ഇനിയെങ്കിലും ഇതിനെ തടയാന്‍ ഒരേ മനസോടെ നീങ്ങാന്‍ എല്ലാവരുടേയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  കൊവിഡ് മരണനിരക്ക്

  കൊവിഡ് മരണനിരക്ക്

  സംസ്ഥാനത്ത് വരാനിരിക്കുന്ന മാസങ്ങളില്‍ കൊവിഡ്-19 രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായേക്കാമെന്നും കൊവിഡ് മരണനിരക്ക് ഉയര്‍ന്നേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ കണക്ക് കൂട്ടുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകളില്‍ 600 ഓളം കിടക്കകള്‍ ഉള്ള നെഗറ്റീവ് പ്രഷര്‍ ഐസിയുകള്‍ സജ്ജമാക്കണമെന്ന് പഠനം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പഠനത്തിലാണ് ഇത്തരം ഐസിയുകള്‍ ഉടന്‍ സജ്ജമാക്കണമെന്ന് കണ്ടെത്തിയിരിക്കുന്നത്.

  ആരോഗ്യ വകുപ്പ്

  ആരോഗ്യ വകുപ്പ്

  സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളെജുകളിലായി കൊവിഡ്-19 രോഗികളെ ചികിത്സിക്കുന്നതിനായി 484 ഐസിയു ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംസ്ഥാനത്ത് ഇതുവരയേും കൊവിഡ് ബാധയെ തുടര്‍ന്ന് 74 പേരാണ് മരണപ്പെട്ടിട്ടുള്ളത്. 74 പേരും മരണപ്പെടുന്നത് ഇക്കഴിഞ്ഞ 20 ദിവസത്തിനുള്ളിലാണ്. അതിനാല്‍ തന്നെ ഇത്തരമൊരു സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ കാര്യങ്ങള്‍ സജ്ജമാക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

  'ചൈനീസ് ടിവികള്‍ എറിഞ്ഞുടച്ച വിഡ്ഢികളെ ഓര്‍ത്ത് വിഷമം', ഐപിഎല്ലിന് ഇത്തവണയും ചൈനീസ് സ്‌പോണ്‍സര്‍

  അമിത് ഷാ അയോധ്യയിലേക്കില്ല; ഉമാ ഭാരതിയും ചടങ്ങിന് എത്തില്ല, പകിട്ട് കുറച്ച് കൊറോണ

  'ഒരു മനുഷ്യന്‍ വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്'

  English summary
  Chief Minister Pinarayi Vijayan has blamed for negligence in preventing the spread of covid-19 in the state
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X