അച്യുതമേനോനേയും മറികടന്ന് പിണറായി; ഇനി മുന്നിലുള്ളത് നായനാരും കെ കരുണാകരനും
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നവരുടെ പട്ടികയിൽ പിണറായി വിജയൻ മൂന്നാം സ്ഥാനത്ത്.
മുൻ മുഖ്യമന്ത്രി സി അച്യുത മേനോനെ മറികടന്നുകൊണ്ടാണ് പിണറായി മൂന്നാം സ്ഥാനത്ത് എത്തിയത്. 2,640 ദിവസം, അതായത് ഏഴ് വർഷവും രണ്ട് മാസവും, 24 ദിവസവും ആണ് സി അച്യുതമേനോന്റെ കാലാവധി.
ഇതാണ് പിണറായി ഇന്ന് മറികടന്നത്. കെ കരുണാകരനും ഇ കെ നായനാരും മാത്രമാണ് ഇനി പിണറായിക്ക് മുന്നിൽ ഉള്ളത്. ഇ കെ നായനാർ 4009 ദിവസമാണ് മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്നത്. കെ കരുണാകരൻ 3246 ദിവസമാണ് മുഖ്യമന്ത്രിയായിരുന്നത്. തുടർച്ചയായി രണ്ട് മന്ത്രിസഭകൾക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ.

സിക്കിം മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ്ങാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന നേതാവ്. 1994 ഡിസംബർ 12 മുതൽ 2019 മെയ് 27 വരെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. രണ്ടാം സ്ഥാനത്ത് ഒഡീഷ മുഖ്യമന്ത്രി നവിൻ പട്‌നായിക് ആണ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിനെയാണ് അദ്ദേഹം മറികടന്നത്.












Click it and Unblock the Notifications