Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മൻ ചാണ്ടിയെ മറികടന്നു; ഇനി ആ സ്ഥാനം മുഖ്യമന്ത്രി പിണറായി വിജയന്

കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി.

Cheif minister31

ഇന്ന് ഒരു പ്രധാനപ്പെട്ട ദിവസമാണ്. അത്ര ചെറുതല്ലാത്തൊരു മാറ്റം ഇന്ന് ഉണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയെ മറികടന്നിരിക്കുകയാണ്. കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ ഇന്ന് ഉമ്മൻ ചാണ്ടിയെ (2,459 ദിവസം) മറികടന്ന് നാലാം സ്ഥാനത്തെത്തും. സംസ്ഥാനത്തു തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നതിൽ ഒന്നാമത് പിണറായി ആണ്. സി.അച്യുതമേനോനെ (2,364 ദിവസം) 2022 നവംബർ 14ന് പിണറായി മറികടന്നു.

അച്യുതമേനോൻ ഒരു മന്ത്രിസഭാകാലത്താണെങ്കിൽ പിണറായി വിജയൻ തു‌ടർച്ചയായ 2 മന്ത്രിസഭാ കാലത്താണ് ഈ നേട്ടം കൈവരിച്ചത്. തുടർച്ചയായി 2 മന്ത്രിസഭകൾക്ക് നേതൃത്വം നൽകുന്നതിനുള്ള അവസരം ലഭിച്ചതും പിണറായിക്ക് ആണ്. ഏറ്റവും കൂടുതൽ കാലം (17 ദിവസം) കാവൽ മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനുതന്നെ (2021 മേയ് 3-20).

കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി. ഇ.കെ.നായനാർ, കെ.കരുണാകരൻ, സി.അച്യുതമേനോൻ എന്നിവരാണ് കൂടുതൽ കാലം ഭരിച്ച റെക്കോർഡിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.
തുടർച്ചയായി രണ്ട് മന്ത്രിസഭയുടെ അമരത്ത് പിണറായി നിന്നു.

തുടർച്ചയായി രണ്ട് തവയണ ഭരണത്തിലേറുക എന്നത് സുപ്രധാനമായ നേട്ടം തന്നെയായിരുന്നു. വെള്ളപ്പൊക്കം, കൊവിഡ് എന്നീ പ്രതിസന്ധിഘട്ടങ്ങൾ പിണറായി സർക്കാരിന് മുന്നിൽ ഉണ്ടായിരുന്നു. പക്ഷേ ...പ്രതിസന്ധികളെയെല്ലാം ഈ സർക്കാർ തരണം ചെയ്തു.
2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഫ്രണ്ട് വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് ഒന്നാം പിണറായി വിജയൻ മന്ത്രിസഭ. 2016 മെയ് 25 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സമയത്ത് മന്ത്രിസഭയിൽ മൊത്തം 19 മന്ത്രിമാരുണ്ടായിരുന്നു.

കഴിഞ്ഞ സർക്കാരിൽ 21 മന്ത്രിമാരാണുണ്ടായിരുന്നത്. കേരളത്തിന്റെ 22-ാമത് മുഖ്യമന്ത്രിയായി പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു, ഈ സ്ഥാനം വഹിക്കുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് പിണറായി. 2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിച്ചതിന് ശേഷം രൂപീകരിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് രണ്ടാം പിണറായി വിജയൻ മന്തിസഭ . 2021 മെയ് 20നാണ് മന്ത്രിസഭ അധികാരമേൽക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+