കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമൃതയുടെ പരിപാടിയില്‍ അമൃതാനന്ദമയിയെ വിമര്‍ശിച്ച് പിണറായി; ഇതാ ഇരട്ടച്ചങ്ക്!!!

മനുഷ്യന് വ്യത്യസ്തമായ കഴിവുകള്‍ ആര്‍ജിക്കാന്‍ കഴിയും. സ്വാമി വിവേകാനന്ദനെ പോലുള്ളവര്‍ ഇതിന് ഉദാഹരണമാണ്. അമൃതാനന്ദമയിക്കും ഇത്തരത്തില്‍ കഴിവ് നേടാന്‍ സാധിച്ചുവെന്നും പിണറായി പറഞ്ഞു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കൊച്ചി: അമൃത ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ അമൃതാനന്ദമയിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമൃതാനന്ദമയിയെ അല്‍പം പുകഴ്ത്തിയതിന് ശേഷം ആയിരുന്നു പിണറായിയുടെ ശക്തമായ വിമര്‍ശനം.

അമൃതാനന്ദമയിക്കു ലോകം ശ്രദ്ധിക്കുന്ന നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ അതിസൂക്ഷ്മ റേഡിയേഷന്‍ തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മനുഷ്യന് വ്യത്യസ്തമായ കഴിവുകള്‍ ആര്‍ജിക്കാന്‍ കഴിയും. വിവിധ തരത്തിലുള്ള സാധനയിലൂടെയാണ് ഇത് സാധിക്കുന്നത്. സ്വാമി വിവേകാനന്ദനെ പോലുള്ളവര്‍ ഇതിന് ഉദാഹരണമാണ്. എക്കാലത്തും ഇത് സംഭവിച്ചിട്ടുണ്ട്. അമൃതാനന്ദമയിക്കും ഇത്തരത്തില്‍ കഴിവ് നേടാന്‍ സാധിച്ചുവെന്നും പിണറായി പറഞ്ഞു. ഇതെല്ലാം പറഞ്ഞതിന് ശേഷം പിണറായി പറഞ്ഞ കാര്യങ്ങളാണ് ശരിക്കും ഞെട്ടിച്ചത്‌.

സിദ്ധി മാര്‍ക്കറ്റ് ചെയ്യുമ്പോള്‍ ആള്‍ദൈവമാവും

മനുഷ്യന്‍ തനിക്ക് കൈവരിക്കുന്ന സിദ്ധിയെ മാര്‍ക്കറ്റ് ചെയ്യുമ്പോഴാണ് ആള്‍ദൈവം എന്ന പരാമര്‍ശം ഉണ്ടാവുന്നത്. മഹാ കഴിവുകള്‍ നേടിയവര്‍ അവരുടെ സിദ്ധി വിപണനം ചെയ്യില്ല. രാജ്യം ശ്രദ്ധിക്കുന്ന തരത്തില്‍ വളര്‍ന്ന സ്ഥാപനമാണ് അമൃത ആശുപത്രിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആതുരാലയങ്ങള്‍ നടത്തുന്നതില്‍ വ്യത്യാസങ്ങളുണ്ട്

അമൃതാനന്ദമയിയെ പോലെ രാജ്യം ശ്രദ്ധിച്ച സത്യസായി ബാബയുടെ ആശുപത്രിയില്‍ ചികില്‍സയ്ക്ക് പണം ഈടാക്കുന്നില്ല. ലോകത്തിന്റെ പല ഭാഗത്തുമുള്ള ഡോക്ടര്‍മാര്‍ അവിടെ വന്ന് ക്യാംപ് ചെയ്തു തിരിച്ചുപോവും. ആതുരാലയങ്ങള്‍ നടത്തുന്നതില്‍ വ്യത്യാസങ്ങളുണ്ടെന്ന് പറയുകയായിരുന്നു മുഖ്യമന്ത്രി.

രണ്ടുതരം രീതികളുണ്ടെന്ന് മനസിലാക്കണം

ഞാന്‍ മറ്റൊന്നിനെ താരതമ്യം ചെയ്യുകയാണ്. രണ്ടുതരം രീതികളുണ്ടെന്ന് മനസിലാക്കണം. അമൃതയില്‍ കുറേ പേര്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്നു. ബാക്കിയുള്ളവരില്‍ നിന്നു കാശ് ഈടാക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്ലാം തുറന്നുപറഞ്ഞു പിണറായി

പാവപ്പെട്ട രോഗികള്‍ക്ക് സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുന്നത് കൊണ്ട് ആശുപത്രികള്‍ വിവിധ കേസുകളില്‍ ഈടാക്കുന്ന ചാര്‍ജ് എത്രയാണെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. അതില്‍ വ്യത്യാസമുണ്ട്. അക്കാര്യത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല. എന്നോട് സംസാരിക്കാന്‍ വന്നവരോട് അതുപറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

English summary
Pinarayi Vijayan praised Amritannadamayi, that she well known in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X