Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയെ പേടിക്കണോ? എന്തിന്? മുഖ്യമന്ത്രി തന്നെ പറയുന്നു കാര്യങ്ങൾ,വിനോദാവസരങ്ങൾ മാറ്റിവെച്ചു!

തിരുവനന്തപുരം: ചിരിക്കാത്ത ആളെന്ന വിശേഷണം ചിലർ ചാർത്തി തന്നിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്നെ പേടിക്കേണ്ട കാര്യമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസി ചാനൽ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനെ ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രകി ഇക്കാരംയ വ്യക്തമാക്കിയത്. ഏറ്റെടുത്ത പദവിയിലിരുന്നു ചെയ്യേണ്ട ജോലികള്‍ നന്നായി ചെയ്തു തീര്‍ക്കുക എന്നതിലാണ് വ്യക്തിപരമായി സന്തോഷം കണ്ടെത്തുന്നത്. വിനോദ അവസരങ്ങള്‍ പോലും അതിനായി മാറ്റിവയ്ക്കുന്നതില്‍ സങ്കടമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പ്രശസ്തമായ പുകയില വിരുദ്ധ പരസ്യവാചകത്തിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ഏറെക്കാലം പെന്‍ഷന്‍ കിട്ടാതെ കാത്തിരുന്ന വയോധികര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞതാണ് മുഖ്യമന്ത്രി എന്ന നിലയില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നും അദ്ദേഹം പറഞ്ഞു.

സന്തോഷംകൊണ്ട് മോണകാട്ടി ചിരിക്കുന്നത് കാണുമ്പോൾ സന്തോഷം

സന്തോഷംകൊണ്ട് മോണകാട്ടി ചിരിക്കുന്നത് കാണുമ്പോൾ സന്തോഷം

പെന്‍ഷന്‍ കിട്ടിയവരില്‍ ചിലര്‍ കൈയില്‍ കിട്ടിയ നോട്ടുകളിലേക്ക് നോക്കി പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നിരുന്നല്ലോ. അതുകണ്ടപ്പോള്‍ തോന്നിയ സന്തോഷം ചില്ലറയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം അഴിമതി ഇല്ലാത്ത സംസ്ഥാനമാകും

കേരളം അഴിമതി ഇല്ലാത്ത സംസ്ഥാനമാകും

ഭരണത്തിന്റെ മേല്‍ത്തട്ടില്‍ ഇപ്പോള്‍ അഴിമതിയില്ലെങ്കിലും താഴെത്തട്ടില്‍ സ്ഥിതി അതല്ല. ഇ-ഗവേണന്‍സ് പോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഇതും പരിഹരിക്കും. അഴിമതി കുറഞ്ഞ സംസ്ഥാനം എന്നല്ല, അഴിമതി ഇല്ലാത്ത സംസ്ഥാനം എന്ന പേരാണ് നാം ആഗ്രഹിക്കുന്നത്.

ദു:ഖം കുറ്റബോധമുണ്ടെങ്കിൽ മാത്രം

ദു:ഖം കുറ്റബോധമുണ്ടെങ്കിൽ മാത്രം

എതിര്‍പ്പ് നേരിടേണ്ടി വരുമ്പോള്‍ സന്തോഷം കുറയാറില്ല. ചെയ്തതു ശരിയല്ലെന്ന കുറ്റബോധം ഉണ്ടെങ്കിലേ എതിര്‍പ്പില്‍ ദുഃഖം തോന്നേണ്ട കാര്യമുള്ളൂ.

എതിർപ്പുകളെ ചിരിച്ച് നേരിടും

എതിർപ്പുകളെ ചിരിച്ച് നേരിടും

എതിര്‍പ്പുകളുണ്ടാവുമ്പോഴെല്ലാം ശ്രീശ്രീ രവിശങ്കറിനെ പോലെ ചിരിയോടെ അതിനെ നേരിടും'- സദസിന്റെ മുന്‍നിരയിലുണ്ടായിരുന്ന ശ്രീശ്രീ രവിശങ്കറിനെ നോക്കിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

വിവാദങ്ങളിൽപെട്ട് പദ്ധതികൾ മുടങ്ങരുത്

വിവാദങ്ങളിൽപെട്ട് പദ്ധതികൾ മുടങ്ങരുത്

നാലുവരി ദേശീയപാത വികസനവും ദേശീയ ജലപാതയും എല്‍എന്‍ജി ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുമെല്ലാം പൂര്‍ത്തിയാക്കി നല്ല നിലയില്‍ നാടു വികസിപ്പിക്കും. വിവാദങ്ങളില്‍ പദ്ധതികള്‍ മുടങ്ങാന്‍ അനുവദിക്കില്ല. അങ്ങനെ പല നല്ല പദ്ധതികളും മുടങ്ങിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം പഞ്ഞു.

സുരക്ഷാ ബോധം പകരാനുള്ള ജനമുന്നേറ്റം

സുരക്ഷാ ബോധം പകരാനുള്ള ജനമുന്നേറ്റം

പ്രായമായവര്‍ക്ക് ജീവിതത്തില്‍ സുരക്ഷാബോധം പകരാനുതകുന്ന ജനമുന്നേറ്റം ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വ്യക്തിപരമായ സന്തോഷം..

വ്യക്തിപരമായ സന്തോഷം..

ഏറ്റെടുത്ത പദവിയിലിരുന്നു ചെയ്യേണ്ട ജോലികള്‍ നന്നായി ചെയ്തു തീര്‍ക്കുക എന്നതിലാണ് വ്യക്തിപരമായി സന്തോഷം കണ്ടെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+