കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവോത്ഥാനത്തിന്റെ വെളിച്ചം കടക്കാത്ത അറ ഇപ്പോഴും കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: നമ്മുടെ സമൂഹം ഏറെ മുന്നേറിയെങ്കിലും കീഴാളൻ കീഴാളനായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവന്തപുരത്തെ വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'മുസ്ലീങ്ങൾ ജന്മനാ കുറ്റവാസനയുള്ളവർ'... പോലീസുകാരിൽ പകുതിയും വിശ്വസിക്കുന്നത് ഇങ്ങനെ!'മുസ്ലീങ്ങൾ ജന്മനാ കുറ്റവാസനയുള്ളവർ'... പോലീസുകാരിൽ പകുതിയും വിശ്വസിക്കുന്നത് ഇങ്ങനെ!

സമീപകാലത്തുണ്ടാകുന്ന ഓരോ സംഭവങ്ങളും നമ്മെ ഓർമ്മിപ്പിക്കുന്നത് സ്ത്രീകളും ദളിത് സമൂഹത്തിലും പെട്ടവർ അനുഭനവിക്കുന്ന തീവ്രതയെത്രയെന്ന് വ്യക്തമാക്കുന്നത്. നവോത്ഥാനത്തിന്റെ വെളിച്ചം കടക്കാത്ത അറകൾ ഇനിയും ഉണ്ട് എന്നതാണ് ഓരോ സംഭവങ്ങളും തെളിയിക്കപ്പെടുന്നത്. 21ാം നൂറ്റാണ്ടിലും കേരളത്തെ പോലെ സാമൂഹ്യ പുരോഗതി കൈവരിച്ച നാട്ടിൽ കെവിനെ പോലെ ഒരു യുവാവ് ദുരഭിമാന കൊലയ്ക്ക് വിധേയനാകേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.

Pinarayi Vijayan

നമ്മുടെ നാട്ടിൽ ഒരു വിഭാഗം ആളുകൾ ദുരാചാരങ്ങളെ അരക്കിട്ട് ഉറപ്പിക്കാനുള്ള ഗൂഢ ശ്രമം നടത്തുന്നുണ്ട്. ഇതിനെതിരെ സർക്കാർ അറച്ച് നിൽക്കുമെന്ന് ആരും കരുതേണ്ട. സർക്കാർ നവോത്ഥാന ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് ചിലർ പറയുനന്നുണ്ട്. എന്നാൽ ഉപേക്ഷിക്കുകയല്ല കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു.
English summary
Pinarayi VIjayan indagurated Ayankalai Jayanti celebration in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X