കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നു; പ്രധാനപ്രതിയെ മാപ്പുസാക്ഷിയാക്കിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇ ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) നടത്തുന്ന അന്വേഷണത്തിന് എതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ട് എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒമ്പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകാറുണ്ട് എന്നും എന്നാല്‍ സര്‍ക്കാര്‍ കാര്യത്തില്‍ അങ്ങനെയുണ്ടാകാന്‍ പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ മേഖലയില്‍ നിലനില്‍ക്കുന്നത് രാഷ്ട്രീയത്തിന് അതീതമായ യോജിപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. പൊതുവിഷയങ്ങളിലെ യോജിപ്പ് സഹകരണ മേഖലയ്ക്ക് കരുത്ത് പകരുന്നവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് പുറത്തുള്ള ഏജന്‍സികള്‍ ഇവിടെ ഇടപെടുകയാണ് എന്നും സ്വര്‍ണ കള്ളക്കടത്ത് നടന്നപ്പോള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ആവശ്യപ്പെട്ടത് എന്നു എന്നാല്‍ പിന്നീട് നടന്നതൊന്നും പറയുന്നില്ല എന്നും പിണറായി വിജയന്‍ വ്യക്തമാക്കി. ഒരു സ്ഥാപനത്തില്‍ ക്രമക്കേട് നടന്നപ്പോള്‍ അവിടെ കേന്ദ്ര ഏജന്‍സി എത്തി. എന്നാല്‍ പ്രധാന കുറ്റാരോപിതന്നെ അവര്‍ മാപ്പുസാക്ഷിയാക്കുകയായിരുന്നു എന്ന് പിണറായി പറഞ്ഞു.
രാഷ്ട്രീയ പ്രചരണത്തിനാവശ്യമായ കാര്യങ്ങള്‍ ഇയാളില്‍ നിന്നും ലഭിക്കാന്‍ വേണ്ടിയാണ് പ്രധാനപ്രതിയെ മാപ്പു സാക്ഷിയാക്കിയത് എന്നും അദ്ദേഹം ആരോപിച്ചു. ഒരു ജീവനക്കാരും അനര്‍ഹമായി വായ്പയെടുക്കരുത് എന്നും ബോര്‍ഡ് അംഗങ്ങളോ ബന്ധുക്കളോ വായ്പയെടുത്തിട്ടുണ്ടോ എന്ന് ജനറല്‍ ബോഡി പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഓഡിറ്റ് നടത്തി കുറ്റക്കാരയവരെ കണ്ടെത്തിയാല്‍ പൊലിസിന് കൈമാറും.
കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തതാണ് നടന്നതെന്നും എന്നാല്‍ അവിടെ കര്‍ശനമായ നടപടിയാണ് കൈക്കൊണ്ടത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2011 ല്‍ നടന്ന ക്രമക്കേട് അടുത്തിടെയാണ് കണ്ടെത്തിയത്. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയാതെ ഇത് നടക്കില്ല എന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി
ജനക്ഷേമത്തിന് മുന്‍ഗണന തുടക്കത്തിലെ സഹകരണ മേഖല നല്‍കിയിരുന്നു എന്നും ജനനം തൊട്ട് മരണം വരെ എല്ലാകാര്യത്തിലും ഇടപെടാന്‍ സഹകരണ സ്ഥാപനത്തിന് ആകുന്നുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടു. വലിയ തോതില്‍ വൈവിധ്യവല്‍ക്കരണത്തിലേക്ക് സഹകരണ സ്ഥാപനങ്ങള്‍ മാറുന്നുണ്ട്. സഹകരണ മേഖല പങ്കാളിത്തം വഹിക്കാത്ത രംഗം കേരളത്തില്‍ അപൂര്‍വമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അപൂര്‍വമായ ഈ മുന്നേറ്റത്തില്‍ വലിയ ഗുണവും ഉണ്ടായിട്ടുണ്ട് എന്നാല്‍ ചില ദോഷവശങ്ങളും ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങള്‍ ഒറ്റപ്പെട്ട രീതിയില്‍ പലയിടങ്ങളില്‍ കാണുന്നു എന്നും അദ്ദേഹം സമ്മതിച്ചു.












Click it and Unblock the Notifications