കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ പിണറായി ഇടപെടുന്നു; അഭിഭാഷക മാധ്യമ പ്രവര്‍ത്തക പ്രശ്‌നത്തില്‍ എജി ചീഫ് ജസ്റ്റിസിനെ കാണും

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് തുടരുകയാണ്. മധ്യമങ്ങളെ കോടതിയില്‍ കയറ്റാതെ അഭിഭാഷകര്‍ തടയുന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇടപെടലുണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോടുള്ള വിരോധമാണ് പ്രസ്‌നങ്ങള്‍ വഷളാക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞതോടെ പ്രശ്‌നത്തില്‍ ഗവര്‍ണര്‍ ഇടപെട്ടു. അഭിഭാഷക മാധ്യമ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആവശ്യപ്പെട്ടു. ഇതോടെ സര്‍ക്കരും വിഷയത്തിലിടപെട്ടിരിക്കുകയാണ്.

kerala-high-court

തര്‍ക്കത്തിന് പരിഹാരം കാണാനായി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നം വീണ്ടും ഉയര്‍ന്നതോടെ ഹൈക്കോടതി ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറും വിമര്‍ശനവുമായി രംഗത്തെത്തി.

ഇതോടെ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടുകയായിരുന്നു. പ്രശ്‌നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനോട് നിര്‍ദേശിച്ചു. കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും അന്തരീക്ഷമുണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് പിണറായി അഭ്യര്‍ത്ഥിച്ചു.

ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ കഴിഞ്ഞ ദിവസം അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയികരുന്നു. ഹൈക്കോടതി ചീഫ് ജസ്റ്റിന്റെ കോടതിക്ക് മുന്നിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്.

ഒടുവില്‍ പോലീസ് സംരക്ഷണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ പുറത്ത് കടന്നത്. ചീഫ് ജസ്റ്റിസുമായുണ്ടാക്കിയ ധാരണ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്നും തങ്ങളോട് ആരും ചര്‍ച്ച ചെയ്തിട്ടില്ലെന്നുമാണ് അഭിഭാഷകരുടെ നിലപാട്.

ഇതോടെ മാധ്യമപ്രവര്‍ത്തകരെ കോടതികളില്‍ തടയുന്ന അഭിഭാഷകര്‍ക്കെതിരെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം രംഗത്തു വരികയായിരുന്നു. രാജ്യത്ത് ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതില്‍ മുഖ്യസംഭാവന നല്‍കുന്ന അഭിഭാഷക, മാദ്ധ്യമവിഭാഗങ്ങളില്‍ സമൂഹം വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിട്ടുള്ളതെതെന്നും ഗവര്‍ണര്‍ പറഞ്ഞു.

Read Also: നരേന്ദ്ര മോദി, 'അയൂബിന്റെ വാള്‍ കൈവശമുണ്ട്': പാകിസ്താനെ പരീക്ഷിക്കാന്‍ ധൈര്യമുണ്ടോ? ഭീഷണി ബലൂണില്‍

Read also: ഗാന്ധി ജയന്തി മാത്രമല്ല, ശാസ്ത്രി ജയന്തി കൂടിയാണ്... ലാല്‍ ബഹദൂര്‍ ശാസ്ത്രി മരിച്ചതെങ്ങനെ ?

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Chief Minister Pinarayi Vijayan has intervened in the issue of media persons being denied entry to the High Court by a section of advocates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X