കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 'അഞ്ഞൂറില്‍' ഒരാളായി ജനാർദ്ദനനും.. സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യം മുഴുവൻ സംഭാവന ചെയ്ത ബീഡി തൊഴിലാളിയെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി.
കണ്ണൂരിൽ നിന്നുള്ള ബീഡി തൊഴിലാഴിയായ ജനാർദ്ദനനെയാണ് മുഖ്യമന്ത്രി ചടങ്ങിലേക്ക് അതിഥിയായി ക്ഷണിച്ചത്.

pinarayi Vijayan

ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി ജനാർദ്ദനന് മുഖ്യമന്ത്രിയുടെ കത്ത് കൈമാറിയത്.മുഖ്യമന്ത്രിയുടെ അതിഥിയായി വിശിഷ്ട വ്യക്തികള്‍ക്കൊപ്പം ഇരിക്കാന്‍ കഴിയുകയെന്നത് സ്വപ്നത്തില്‍പോലും ചിന്തിച്ചിട്ടില്ലെന്ന് ജനാർദ്ദൻ പറയുന്നു. തന്റെ കൈയ്യിൽ ആകെയുണ്ടായിരുന്ന 2,00,850 രൂപ സംഭാവന നൽകി കൊണ്ടായിരുന്നു വാക്സിൻ ചാലഞ്ചിൽ ജനാർദ്ദനൻ പങ്കെടുത്തത്. തന്റെ ദുരിതങ്ങൾ ഒന്നും ആലോചിക്കാതെയായിരുന്നു ജനാർദ്ദനന്റെ ആ വലിയ നൻമ.

പിണറായി മന്ത്രിസഭയിലെ 'കുഞ്ഞ്' മുഹമ്മദ് റിയാസ്; മരുമകനും... അറിയാം ചില വ്യത്യസ്ത കാര്യങ്ങള്‍പിണറായി മന്ത്രിസഭയിലെ 'കുഞ്ഞ്' മുഹമ്മദ് റിയാസ്; മരുമകനും... അറിയാം ചില വ്യത്യസ്ത കാര്യങ്ങള്‍

വാക്സീൻ സൗജന്യമായി നൽകുമെന്ന് വാക്കുനൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്നായിരുന്നു അന്ന് ജനാർദ്ദനൻ പ്രതികരിച്ചത്. ജനാർദ്ദനന്റെ നടപടിയെ പുകഴ്ത്തി നേരത്തേ തന്നെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.

മെയ് 20നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേറിയത്തിൽ നടക്കുന്ന ചടങ്ങിൽ 500 പേരെയാണ് പങ്കെടുപ്പിക്കുന്നത്.

ശൈലജയുടെ പിൻഗാമിയാകുക ഈ നേതാവ്..ധനകാര്യം പി രാജീവിന്? വ്യവസായം ഗോവിന്ദന്..ചർച്ചകൾ ഇങ്ങനെശൈലജയുടെ പിൻഗാമിയാകുക ഈ നേതാവ്..ധനകാര്യം പി രാജീവിന്? വ്യവസായം ഗോവിന്ദന്..ചർച്ചകൾ ഇങ്ങനെ

20 വർഷത്തിന് ശേഷം കോട്ടയത്ത് നിന്ന് സിപിഎം മന്ത്രി; വിഎൻ വാസവൻ മന്ത്രിസഭയിലേക്ക്20 വർഷത്തിന് ശേഷം കോട്ടയത്ത് നിന്ന് സിപിഎം മന്ത്രി; വിഎൻ വാസവൻ മന്ത്രിസഭയിലേക്ക്

English summary
Pinarayi vijayan invited beedi worker janardhanan to oath taking ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X