കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ മികച്ച മാതൃക; ഓഖി ധനസഹായ വിതരണത്തില്‍ മുഖ്യമന്ത്രിക്ക് പ്രശംസയുമായി ബിഷപ്പ്

  • By Ajmal Mk
Google Oneindia Malayalam News

കേരളതീരത്ത് നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ പേരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് നേരിടേണ്ടി വന്നത് കടുത്ത വിമര്‍ശനങ്ങളായിരുന്നു. കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം അത് തീരദേശ ജനങ്ങളില്‍ എത്തിച്ചില്ല എന്ന പ്രചരണമാണ് പ്രതിപക്ഷ പാര്‍ട്ടികളും മുഖ്യധാര മാധ്യമങ്ങളും ആദ്യഘട്ടത്തില്‍ നടത്തിയിരുന്നത്. ദുരന്തവിതച്ച തീരപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി വൈകിയതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ മുഖ്യമന്ത്രി തീരപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ രോഷാകുലരായ ജനങ്ങള്‍ തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പീന്നീട് സംസ്ഥാനം ഓഖി വിഷയത്തില്‍ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ അടക്കം പ്രശംസിക്കപ്പെട്ടു. ഓഖി മുന്നറിയിപ്പ് തരാന്‍ വൈകിയത് കേന്ദ്രത്തില്‍ നിന്നാണെന്ന റിപ്പോര്‍ട്ട് പുറത്ത് വരികയും ചെയ്തു. തമിഴനാട്ടിലടക്കമുള്ള ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആശ്രയിച്ചത് കേരളത്തേയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ കേരളം കാണിച്ച് ജാഗ്രത മാതൃകയായി പല സംസ്ഥാനങ്ങളും കണ്ടു. ഇപ്പോഴിതാ ഓഖി ദുരിതാശ്വാസ വിതരണത്തിലും സര്‍ക്കാറിനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് തിരിവനന്തപുരം ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം.

സൂസപാക്യം

സൂസപാക്യം

സംസ്ഥാനതീരത്ത് ഓഖി ഏറ്റവും കൂടുതല്‍ നാശം വിതച്ചത് തിരുവനന്തപുരം ജില്ലയിലായിരുന്നു. കടല്‍ത്തീര ജനതക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും എതിരെ ആദ്യഘട്ടത്തില്‍ രൂക്ഷവിമര്‍ശനമായിരുന്നു തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായ എം സൂസപാക്യം നടത്തിയിരുന്നത്.

ആദ്യം വിമര്‍ശനം

ആദ്യം വിമര്‍ശനം

ഓഖി ദുരിതമേഖല സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രി കാലതാമസം എടുത്തതിനേയും സൂസപാക്യം രൂക്ഷമായി വിമര്‍ശിച്ചു. വേദനയനുഭവിക്കുന്നവരെ ആശ്വസിപ്പിക്കു എന്നതാണ് ഏതു ദുരന്തത്തിലും ആദ്യമായി ചെയ്യേണ്ടതെന്നും അത്‌കൊണ്ടാണ് മുഖ്യമന്ത്രി എത്രയും പെട്ടെന്ന സ്ഥലം സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആദ്യഘട്ടങ്ങളിലെ വിമര്‍ശനത്തിന് ശേഷം സംസ്ഥാന സര്‍ക്കാറിന് അഭിന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുയാണ് ഇപ്പോള്‍ സൂസപാക്യം.

മാതൃക

മാതൃക

ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളസര്‍ക്കാര്‍ മികച്ച് മാതൃകയാണെന്നാണ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഇപ്പോള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥയെ സഭചോദ്യം ചെയ്തുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ ആത്മാര്‍ത്ഥയെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ലെന്നും തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന അഭിപ്രായം മാത്രമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

20 ലക്ഷം

20 ലക്ഷം

ദുരതന്തില്‍ മണരപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കും കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം 20 ലക്ഷം രൂപ നഷ്ടപരിഹാരം വേഗത്തില്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സാധാരണ നഷ്ടപരിഹാര വിതരണം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് നടക്കുക. എന്നാല്‍ ഓഖി സഹായ വിതരണത്തില്‍ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളം മാതൃക

കേരളം മാതൃക

സംസ്ഥാന സര്‍ക്കാര്‍ നിയമമേഭദഗയിലൂടെ വളരെ പെട്ടെന്ന തന്നെ നഷ്ടപരിഹാരം വിതരണം ചെയ്തു. നഷ്ടപരിഹാരത്തില്‍ കേരളം തുടര്‍ന്ന മാതൃക തമിഴ്‌നാട് സര്‍ക്കാറും നടപ്പിലാക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഖി ദുരുതബാധിത കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനോഭാവം

മനോഭാവം

ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളോടൊപ്പം നില്‍ക്കാനുള്ള സംസ്ഥാനസര്‍ക്കാറിന്റെ മനോഭാവം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരിതത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി ലത്തീന്‍ അതിരൂപത തയ്യാറാക്കിയ വരുമാനദായക പദ്ധതി ധനസഹായ വിതരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു സൂസപാക്യം. ധനസഹായ വിതരണത്തില്‍ ഇരട്ടിപ്പുണ്ടാകുന്നത് ഇല്ലാതാക്കാന്‍ വേണ്ടി സര്‍ക്കാര്‍ധനസഹായ വിതരണം കഴിയുന്നത് വരെ കാത്തിരിക്കുയായിരുന്നു അതിരൂപതയെന്നും അദ്ദേഹവം വ്യക്തമാക്കി

പാക്കേജ്

പാക്കേജ്

രൂപതയുടെ ധനസഹായ വിതരണ ചടങ്ങ് മന്ത്രി ജേ മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മത്സ്യത്തൊഴിലാളുകളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ പാക്കേജ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ അറിയിച്ചു. ദുരിതത്തില്‍ പെട്ട 143 മത്സ്യത്തൊഴിലാളികളുടെ 387 മക്കള്‍ക്കാണ് വിദ്യാഭ്യാസ പാക്കേജ് തയ്യാറാക്കുന്നത്.

ഒാഖി

ഒാഖി

ഒാഖി ചുഴലിക്കാറ്റില്‍ 50 മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും 104 പേരെ കാണാതായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. 384 ബോട്ടുകളാണ് തകര്‍ന്നത്. സംസ്ഥാനസര്‍ക്കാറിന്റെ 20 ലക്ഷത്തിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 2 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്.

English summary
Pinarayi Vijayan is an excellent role model, says Susapakyam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X