കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യവസായികളേയും നിക്ഷേപകരേയും പിണറായി ഭീഷണിപ്പെടുത്തുകയാണ്; ജോർജ് കുര്യൻ

Google Oneindia Malayalam News

തിരുവനന്തപുരം; കേരളത്തിൻ്റെ വികസനത്തിന് സഹായകരമായ പദ്ധതികളിൽ പണം മുടക്കാൻ തയ്യാറായി വരുന്ന വ്യവസായികളെയും നിക്ഷേപകരെയും മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണിപ്പെടുത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ. തിരുവനന്തപുരം വിമാനതാവള വിഷയത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ കേരള വികസനത്തിനു വിരുദ്ധമായ സമീപനമാണ് എൽഡിഎഫും യുഡിഎഫും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം പദ്ധതി കാലങ്ങളോളം വൈകിപ്പിക്കാൻ ന്യായങ്ങൾ കണ്ടെത്തിയർ ഇപ്പൊൾ തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ കാര്യത്തിലും അതേ സമീപനവുമായി രംഗത്തു വന്നിരിക്കുകയാണെന്ന് സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ജോർജ് കുര്യൻ പറഞ്ഞു. കേന്ദ്രത്തിൽ യുപിഎ സർക്കാർ ഭരിക്കുമ്പോൾ വിമാനത്താവള വികസനത്തിനായി ചെറുവിരലനക്കാത്തവർ ഇപ്പാഴത്തെ വികസന
പ്രവർത്തന പദ്ധതികൾക്ക് തുരങ്കം വെക്കുകയാണ്.

bjp

2006 ലാണ്‌ വിമാനതാവള സ്വകാര്യവത്കരണത്തിനുള്ള നടപടികൾ തുടങ്ങുന്നത്. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് സിപിഎമ്മിൻ്റെ പിന്തുണയോടെ കോൺഗ്രസാണ്. അന്ന് എതിർക്കാതിരുന്നവർ ഇന്ന് എതിർപ്പുമായി വരുന്നതിൽ ദുരൂഹതയുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ എതിർപ്പിനെ മറികടന്ന് വിമാന താവളം ഏറ്റെടുക്കാൻ അദാനി വന്നാൽ വിപരീത ഫലമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഭീഷണി. തങ്ങൾ ആഗ്രഹിക്കും പോല കാര്യങ്ങൾ നടന്നില്ലങ്കിൽ വിമാന താവള വികസനത്തിന് സഹകരിക്കില്ലന്ന മുഖ്യമന്ത്രിയുടെ ഭീഷണി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട വിമാന താവളങ്ങളെല്ലാം സ്വകാര്യവത്കരിച്ച കോൺഗ്രസുകാരാണിപ്പോൾ തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയതിനെ എതിർക്കുന്നത്. തിരുവനന്തപുരം വിമാനതാവളത്തിൻ്റെ വികസനത്തെ അട്ടിമറിക്കാനുള്ള ഇപ്പോഴത്തെ എതിർപ്പിനു പിന്നിൽ പിണറായിയുടെ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. പൊതുസമൂഹവും വ്യവസായ ലോകവും കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനൊപ്പമാണ്. LDF - UDF കക്ഷികളുടെ വികസന വിരുദ്ധത ജനങ്ങൾ തിരിച്ചറിയുമെന്നും ജോർജ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.

വിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖമന്ത്രി;പൂർണ പിന്തുണയുമായി പ്രതിപക്ഷംവിമാനത്താവളം വിട്ടുകൊടുക്കാനാകില്ലെന്ന് മുഖമന്ത്രി;പൂർണ പിന്തുണയുമായി പ്രതിപക്ഷം

വയനാടിന് ആശ്വാസമായി വീണ്ടും രാഹുൽ ഗാന്ധി; ഇത്തവണ ജീപ്പ്, ഉൾവനങ്ങളിലേക്ക് മരുന്നെത്തുംവയനാടിന് ആശ്വാസമായി വീണ്ടും രാഹുൽ ഗാന്ധി; ഇത്തവണ ജീപ്പ്, ഉൾവനങ്ങളിലേക്ക് മരുന്നെത്തും

English summary
Pinarayi Vijayan is Blocking Entrepreneurs Says George Kurian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X