കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ പിണറായി അനുകൂല തരംഗമെന്ന് സർവ്വേ..ജനപ്രിതി ഇടിഞ്ഞ് രാജ്യത്തെ ബിജെപി മുഖ്യമന്ത്രിമാർ

Google Oneindia Malayalam News

ദില്ലി; രാജ്യത്തെ പത്ത് ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴ് പേരും പ്രതിപക്ഷ പാർട്ടികളിൽ നിന്നെന്ന് സർവ്വേ ഫലം. അതേസമയം ജനപ്രീതി കുറഞ്ഞ 10 ൽ ഏഴ് മുഖ്യമന്ത്രിമാരും ബിജെപിയിൽ നിന്നോ സഖ്യകക്ഷികളിൽ നിന്നോ ഉള്ളതാണെന്നും സർവ്വേ. ഐഎഎൻഎസ്, സീ വോട്ടർ സർവ്വേയിലാണ് ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 78.8 ശതമാനം പേരുടെ പിന്തുണയാണ് പട്നായിക്കിനുള്ളത്. സർവ്വേയിലെ മറ്റ് കണ്ടെത്തലുകൾ ഇങ്ങനെ

രണ്ടും മൂന്നും സ്ഥാനത്ത്

രണ്ടും മൂന്നും സ്ഥാനത്ത്

പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇടംപിടിച്ചത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ്. 77 ശതമാനം പേരുടെ പിന്തുണയാണ് സർവ്വേയിൽ കെജരിവാളിന് ലഭിച്ചത്. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയാണ് സർവ്വേയിൽ മൂന്നാം സ്ഥാനം നേടിയത്. അതേസമയം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാർക്കുള്ള പിന്തുണ ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്ന് സർവ്വേയിൽ പറയുന്നു.

കേരളത്തിൽ പിണറായി തരംഗം

കേരളത്തിൽ പിണറായി തരംഗം

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കും അസമിൽ സർബാനന്ദ് സോനാവാളിനും വൻ ജനപ്രീതിയാണ് സർവ്വേയിൽ പറയുന്നത്. അസമിൽ മാത്രമാണ് ഇതിൽ ബിജെപി ഭരിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്നാട്ടിൽ മുഖ്യമന്ത്രിയായ ഒ പനീർശെൽവത്തിന് പിന്തുണ കുറവാണ്.

 അമരീന്ദർ സിംഗും

അമരീന്ദർ സിംഗും

ഏറ്റവും മോശം മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് രാവത്ത് ആണ് ഏറ്റവും ജനപ്രീതി കുറഞ്ഞ മുഖ്യൻ. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഹരിയാനയിലെ മനോഹർ ലാൽ ഖട്ടർ സർവ്വേയിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം പഞ്ചാബിലെ കോൺഗ്രസ് മുഖ്യമന്ത്രിയായ അമരീന്ദർ സിംഗും ഈ പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഉൾപ്പെട്ടിട്ടുണ്ട്.

മോദിക്ക് ജനപ്രീതി കുറവ്

മോദിക്ക് ജനപ്രീതി കുറവ്

അതേസമയം ബിജെപി മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർക്ക് ജനപ്രീതി കുറവാണെങ്കിലും ഇവിടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉയർന്ന ജനപ്രീതിയാണ് ഉള്ളതെന്ന് സർവ്വേ വ്യക്തമാക്കുന്നു. എന്നാൽ ബിജെപി ഇതര സംസ്ഥാനങ്ങളിൽ മോദി പിന്നിലാണ്.
കേരളം, മഹാരാഷ്ട്ര, ദില്ലി, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ മുഖ്യമന്ത്രിമാർക്കാണ് അതത് സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിയേക്കാൾ ഉയർന്ന ജനപ്രീതി.

ജനപ്രീതി ഇടിഞ്ഞ് രാഹുൽ

ജനപ്രീതി ഇടിഞ്ഞ് രാഹുൽ

എന്നാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ജനപ്രീതി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഇടിഞ്ഞ് തന്നെയാണ് സർവ്വേ വ്യക്തമാക്കുന്നു.
സർവേയിൽ 11 മുഖ്യമന്ത്രിമാർ അഖിലേന്ത്യാ ശരാശരിയേക്കാൾ (42.8)ഉയർന്ന അംഗീകാരം നേടിയവരാണ്. ബിജെപിയും സഖ്യകക്ഷിയും ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക, യുപി, ബിഹാർ എന്നിവിടങ്ങളിൽ മുഖ്യമന്ത്രിമാർ ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ റാങ്കിംഗ് ആണ് നേടിയത് .

കേരളത്തിൽ നേടാനാകാതെ മോദി

കേരളത്തിൽ നേടാനാകാതെ മോദി

അതേസമയം ഹരിയാന കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് മോദിക്ക് ഏറ്റവും കുറവ് ജനപ്രീതി. ഇതിൽ തന്നെ ഏറ്റവും കുറവ് ജനപ്രീതി പഞ്ചാബിലാണ്. നിലവിലെ കർഷക സമരങ്ങളും ഇതിന് കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്ത് മുപ്പതിനായിരം പേരാണ് സർവ്വേയിൽ പങ്കെടുത്തത്.

'നാടിനും നാട്ടാർക്കും എംപി വീരേന്ദ്രകുമാർ നൽകിയ സംഭാവന എന്താണ്?' ; രൂക്ഷവിമർശനവുമായി ബിആര്‍പി ഭാസ്‌കര്‍'നാടിനും നാട്ടാർക്കും എംപി വീരേന്ദ്രകുമാർ നൽകിയ സംഭാവന എന്താണ്?' ; രൂക്ഷവിമർശനവുമായി ബിആര്‍പി ഭാസ്‌കര്‍

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

മണ്ണാര്‍ക്കാട് ലീഗില്‍ നിന്ന് പിടിച്ചെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, കെപിസിസിക്ക് കത്തയച്ചു!!മണ്ണാര്‍ക്കാട് ലീഗില്‍ നിന്ന് പിടിച്ചെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്, കെപിസിസിക്ക് കത്തയച്ചു!!

English summary
Pinarayi vijayan is popular in kerala; says IANS C-Voter State of nation survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X