കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒപ്പിടാന്‍ ആളെ ഇരുത്തിയിരിക്കുന്നത് പോലെ കള്ളക്കണക്കെഴുതാനും ആൾ', പിണറായിക്കെതിരെ ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കത്തി നിൽക്കുന്ന നിയമന വിവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ കണക്കുകൾ നിരത്തി മറുപടി നൽകിയിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്തുളളതിനേക്കാൾ കൂടുതൽ നിയമനങ്ങൾ ഈ സർക്കാർ നടത്തിയെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

Recommended Video

cmsvideo
കേരള: ഉദ്യോഗാര്‍ഥികളുടെ സമരത്തെ മുഖ്യമന്ത്രി കള്ളക്കണക്ക് കൊണ്ട് നേരിടുന്നു; ചെന്നിത്തല

എന്നാൽ മുഖ്യമന്ത്രിയുടേത് കള്ളക്കണക്കുകൾ ആണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. സമരത്തെ പൊളിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു.

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

അസത്യപ്രചരണവും കള്ളക്കണക്കുകളും

അസത്യപ്രചരണവും കള്ളക്കണക്കുകളും

രമേശ് ചെന്നിത്തലയുടെ പ്രതികരണം: '' സെക്രട്ടേറിയേറ്റിനു മുൻപിൽ കേരളത്തിലെ ചെറുപ്പക്കാർ നടത്തുന്ന സഹനസമരത്തെ അപഹസിക്കാൻ അസത്യപ്രചരണവും കള്ളക്കണക്കുകളും നിരത്തിയിരിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. വ്യാജപ്രസ്താവനകളുടെ മലവെള്ളപ്പാച്ചിലായിരുന്നു ഇന്നലത്തെ പത്രസമ്മേളനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പിണറായി വിജയന്റെ ഒപ്പിടാന്‍ ആളെ ഇരുത്തിയിരിക്കുന്നത് പോലെ കള്ളക്കണക്കെഴുതാനും ആളെ വച്ചിട്ടുണ്ട് എന്നു സംശയിക്കേണ്ട സാഹചര്യമാണ്. ഇന്നലെ വൈകിട്ടത്തെ പത്രസമ്മേളത്തില്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ സമരത്തെ പൊളിക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം നിരത്തിയ കണക്കുകള്‍ കള്ളക്കണക്കായിരുന്നു.

മൂന്നിരട്ടി നിയമനങ്ങള്‍

മൂന്നിരട്ടി നിയമനങ്ങള്‍

പൊലീസില്‍ ഇടതുമുന്നണി സര്‍ക്കാര്‍ 13,825 നിയമനങ്ങള്‍ നടത്തിയപ്പോള്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ ആകെ 4,791 നിയമനങ്ങള്‍ മാത്രമേ നടത്തിയിട്ടുള്ളു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതായത് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയതിന്റെ മൂന്നിരട്ടി നിയമനങ്ങള്‍ ഇടതുസര്‍ക്കാര്‍ നടത്തിയെന്ന്. യുഡിഎഫ് അധികാരത്തിലിരുന്ന 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ യഥാര്‍ത്ഥത്തില്‍ നടന്ന പൊലീസ് നിയമനങ്ങളുടെ എണ്ണം 12,185 ആണ്. അതാണ് മുഖ്യമന്ത്രി 4,791 എന്ന് പറഞ്ഞത്. സി.പി.ഒ. - 10,003, ഡബ്ലിയു.സി.പി.ഒ. - 1353, ടെലികമ്യൂണിക്കേഷന്‍ പി.സി. - -215, എസ്.ഐ. ജനറല്‍ - 487, ആര്‍.എസ്.ഐ. - 118, എ.പി.എസ്.ഐ. - 9 ആകെ - 12185 എന്നിങ്ങനെയാണ് യുഡിഎഫ് കാലത്തു നടന്ന നിയമനങ്ങൾ.

ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല

ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല

സാധാരണക്കാരായ പി.എസ്.സി. റാങ്ക് ജേതാക്കള്‍ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും നടത്തുന്ന സമരത്തെ കള്ളക്കണക്ക് കൊണ്ട് നേരിടുന്ന പിണറായി വിജയന്റെ രീതി ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല എന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളു. മുഖ്യമന്ത്രി പറയുന്ന ആകെ നിയമനങ്ങളുടെ കാര്യത്തിലും ഇതേ കള്ളത്തരമുണ്ട്. ഇന്നലെ മുഖ്യമന്ത്രി അവകാശപ്പെട്ടത് ഇടതു സര്‍ക്കാര്‍ കാലത്ത് 1,57,909 നിയമന ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ടെന്നാണ്. (രണ്ട് മൂന്ന് ദിവസം മുൻപ് അത് 1,51,000 ആയിരുന്നു). കഴിഞ്ഞ യു.ഡി.എഫ്. കാലഘട്ടത്തില്‍ 1,58,680 നിയമനങ്ങളാണ് പി.എസ്.സി. വഴി നടത്തിയത്. അതായത് ഇടതുകാലത്തേക്കാൾ കൂടുതൽ പി എസ് സി നിയമനം നടത്തിയത് യുഡിഎഫ് ആണ് എന്ന്.

മുഖ്യമന്ത്രിയുടെ വിചിത്രമായ കണക്കുകള്‍

മുഖ്യമന്ത്രിയുടെ വിചിത്രമായ കണക്കുകള്‍

മാത്രമല്ല, മുഖ്യമന്ത്രി പറയുന്നത് നിയമന ശുപാര്‍ശകളുടെ കാര്യമാണ്. അഡ്വൈസ് കിട്ടുന്ന എല്ലാവരും ജോലിയിൽ ജോയിന്‍ ചെയ്യണമെന്നില്ല. ഉദാഹരണത്തിന് പി.എസ്.സി. അഡ്വൈസ് ചെയ്ത അദ്ധ്യാപകര്‍ക്ക്‌ എല്ലാവര്‍ക്കും നിയമനം നല്‍കിയിട്ടുമില്ല. അയ്യായിരത്തോളം അദ്ധ്യാപകര്‍ക്ക് അഡ്വൈസ് നല്‍കിയിട്ടും നിയമനം നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിചിത്രമായ കണക്കുകള്‍ വേറെയുമുണ്ട്. നൂറുദിന കര്‍മ്മ പരിപാടി അനുസരിച്ച് 1,21,083 പേര്‍ക്ക് തൊഴില്‍ നല്‍കി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എവിടെയാണ് ഈ തൊഴില്‍ നൽകിയത്?

അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണോ

അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണോ

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിച്ച കാര്യമാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കിൽ പ്രത്യേകിച്ചൊന്നും പറയാനില്ല. കള്ളത്തരം പറഞ്ഞുവരുമ്പോൾ കൂടുതൽ അബദ്ധങ്ങളും മുഖ്യമന്ത്രി പറയുകയാണ്. സിവില്‍ പൊലീസ് ലിസ്റ്റില്‍ നിന്ന് 2021 ഡിസംബര്‍ വരെയുള്ള ഒഴിവുകള്‍ മുന്‍കൂട്ടി കണക്കിലെടുത്ത് നിയമനം നടത്തി എന്നാണ് അദ്ദേഹം പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സമയത്തിന് പ്രമോഷന്‍ നല്‍കാത്തതു കാരണം 2500 വേക്കന്‍സികള്‍ സി.പി.ഒ. തസ്തികയില്‍ ഇപ്പോഴുമുണ്ടെന്നാണ് അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാൻ സാധിച്ചത്. സിവില്‍ പൊലീസ് ഓഫീസര്‍ ലിസ്റ്റില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രം ജോലി

സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രം ജോലി

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തുകേസ് പ്രതികളായ കുട്ടിസഖാക്കള്‍ പി.എസ്.സി. പരീക്ഷ തട്ടിപ്പ് നടത്തിയതു കൊണ്ടാണ് ആറുമാസത്തോളം ആ ലിസ്റ്റ് മരവിച്ചു പോയത്. അതു കഴിഞ്ഞ് കോവിഡ് വന്നു. ആകെ മൂന്ന് മാസമാണ് ഈ ലിസ്റ്റിന് ആയുസ്സ് കിട്ടിയത്. അത് റാങ്ക് ജേതാക്കളുടെ കുഴപ്പം കൊണ്ടല്ല. ആദിവാസികളെ പൊലീസിലേക്ക് റിക്രൂട്ട് ചെയ്ത കാര്യം മുഖ്യമന്ത്രി പറയുന്നു. അതിന്റെ ഫയല്‍ മുഖ്യമന്ത്രി ഒന്നു മറിച്ചു നോക്കിയാല്‍ നന്നായിരിക്കും. ആരാണ് ആ നിര്‍ദ്ദേശം നല്‍കിയതെന്ന് അപ്പോഴറിയാം. 2011-16 യു.ഡി.എഫ് കാലഘട്ടത്തില്‍ പൊലീസ് ലിസ്റ്റിലെ മെയിൻ ലിസ്റ്റുകാരെ മാത്രമല്ല, സപ്ലിമെന്ററി ലിസ്റ്റുകാരെയും നിയമിച്ചു. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രമേ ജോലി കൊടുക്കൂ എന്ന സമീപനം യു.ഡി.എഫ്. ഒരിക്കലും സ്വീകരിച്ചിട്ടില്ല.

പിന്‍വാതില്‍ നിയമനത്തിനും കണ്‍സള്‍ട്ടന്‍സി

പിന്‍വാതില്‍ നിയമനത്തിനും കണ്‍സള്‍ട്ടന്‍സി

എല്ലാ മാനദണ്ഡങ്ങളും പാലിച്ച് യോഗ്യത നോക്കിയാണ് പിന്‍വാതില്‍ നിയമനങ്ങളും സ്ഥിരപ്പെടുത്തലും നടത്തുന്നതെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്.സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ കീഴില്‍ സ്പേസ് പാര്‍ക്കിന്റെ തലപ്പത്ത് വന്‍ ശമ്പളത്തില്‍ നിയമിച്ചതും യോഗ്യത നോക്കിയായിരിക്കും. പിന്‍വാതില്‍ നിയമനത്തിന് പോലും കണ്‍സള്‍ട്ടന്‍സി കൊടുത്ത സര്‍ക്കാരാണിത്. മിന്റ് എന്ന ഏജന്‍സി ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ പോലും നിയമനം നടത്തി. ഇതും യോഗ്യത നോക്കിയാണോ? പി ഡബ്ല്യു സി.ക്ക് സെക്രട്ടേറിയറ്റില്‍ ഓഫീസ് തുടങ്ങാന്‍ തീരുമാനിച്ച സര്‍ക്കാരാണ് ഇത്.

ധൈര്യമുണ്ടെങ്കില്‍ അതൊന്ന് പുറത്തു വിടാമോ?

ധൈര്യമുണ്ടെങ്കില്‍ അതൊന്ന് പുറത്തു വിടാമോ?

മുഖ്യമന്ത്രിയുടെ കീഴിലെ ഐ.ടി. വകുപ്പിലെ അനധികൃതനിയമനങ്ങളെ കുറിച്ച് ധനകാര്യ ഇന്‍സ്പെക്ഷന്‍ വിഭാഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടെങ്കില്‍ അതൊന്ന് പുറത്തു വിടാമോ.? യോഗ്യത നോക്കിയാണോ നിയമനം നല്‍കിയതെന്ന് അപ്പോഴറിയാം. സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്നവരെ കാണുന്നതിനായി എത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലുകളില്‍ ഉദ്യോഗാർഥികൾ വീണതിനെയും മുഖ്യമന്ത്രി കളിയാക്കുന്നത് കണ്ടു. ഉമ്മന്‍ ചാണ്ടിയാണ് ആ കുട്ടികളുടെ കാലുകളില്‍ വീഴേണ്ടത് എന്നാണ് പിണറായി പറഞ്ഞത്. പിണറായിയുടെ പതിവ് തരംതാണ , മനുഷ്യത്വരഹിതമായ പ്രസ്താവന മാത്രമാണ് അത്.

പിടിവാശി നല്ലതല്ല

പിടിവാശി നല്ലതല്ല

പിണറായിയുടെ തന്നെ അനുയായികളായ യൂണിവേഴ്സിറ്റി കോളേജിലെ കുത്തു കേസ് പ്രതികള്‍ സി.പി.ഒ. ലിസ്ററ് അട്ടിമറിച്ചതിന് ഉത്തരവാദി ഉമ്മന്‍ ചാണ്ടിയാണോ? പിണറായി നടത്തുന്ന പന്‍വാതില്‍ നിയമനങ്ങളുടെ ഉത്തരവാദിയും അദ്ദേഹമാണോ?ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണ്ണക്കടത്തിനും ഉത്തരവാദി ഉമ്മന്‍ ചാണ്ടി എന്നു പറയുമല്ലോ? പി.എസ്.സി. ലിസ്റ്റിലുള്ള എല്ലാവര്‍ക്കും നിയമനം നൽകാനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, കഴിയുന്നത്ര പേര്‍ക്ക് നിയമനം നൽകണം. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമേ നിയമനം നല്‍കൂ എന്ന പിടിവാശി നല്ലതല്ല.

 മാടമ്പിത്തരം ഒരു മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല

മാടമ്പിത്തരം ഒരു മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല

സമരം നടത്തുന്ന യുവാക്കളോട് ഒരു ചര്‍ച്ചയ്ക്ക് പോലും തയ്യാറല്ല എന്ന മാടമ്പിത്തരം ഒരു മുഖ്യമന്ത്രിയ്ക്ക് ചേര്‍ന്നതല്ല. പശ്ചിമബംഗാളില്‍ പിന്‍വാതില്‍ നിയമനത്തിനെതിരെ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും രൂക്ഷമായ സമരമാണ് നടത്തുന്നത്. ഒരു ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ അവിടെ മരിക്കുക പോലും ചെയ്തു. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ആരെയും വേദനിപ്പിക്കുന്ന കാഴ്ചകളാണ് തലസ്ഥാനത്ത് കാണുന്നത്.പക്ഷേ, ഈ കാഴ്ചകളൊന്നും മുഖ്യമന്ത്രിയേയോ സംസ്ഥാനത്ത് ഭരണം കയ്യാളുന്നവരെയോ അലോസരപ്പെടുത്തുന്നില്ല. പി.എസ്.സി. റാങ്ക് ജേതാക്കളെ ചവിട്ടി മെതിച്ച് പിന്‍വാതില്‍ വഴി തങ്ങളുടെ ഉറ്റവരെ മാത്രമേ നിയമിക്കൂ എന്ന വാശിയിലാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പറയുന്ന എല്ലാ അസത്യങ്ങള്‍ക്കും മറുപടി പറയേണ്ട കാര്യമില്ല. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞോളും.
സിപിഎമ്മിന്റെ കപടമുഖവും കള്ളക്കണക്കും ജനം വലിച്ചുകീറും''.

ഗ്ലാമർ ഗേൾ ദിഷ പഠാണി- ചിത്രങ്ങൾ കാണാം

English summary
Pinarayi Vijayan is presenting fake statitics of appointments, Alleges Ramesh Chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X