കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി ആര്? പിണറായി വിജയനെന്ന് ഗൂഗിൾ, പ്രതിരോധിക്കാൻ ക്യാമ്പെയിൻ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ഏറ്റവും മോശം മുഖ്യമന്ത്രി പിണറായി എന്ന് ഗൂഗിൾ | Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യയിലെ മോശം മുഖ്യമന്ത്രി ആര് എന്ന് ചോദ്യത്തിന് അത് കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് ഗൂഗിളിന്റെ മറുപടി. മോശം മുഖ്യമന്ത്രിയെ തിരഞ്ഞാൽ ആദ്യം തെളിയുക പിണറായി വിജയന്റെ വിക്കിപീഡിയ പേജാണ്. ശബരിമലയിൽസ്ത്രീ പ്രവേശന വിധി അനുവദിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ വലിയ തോതിലുള്ള വിദ്വേഷ പ്രചാരണങ്ങളാണ് നടക്കുന്നത്.

വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാനൊരുക്കമല്ലാത്ത സർക്കാരിനെയും മുഖ്യമന്ത്രിയേയും പാഠം പഠിപ്പിക്കണമെന്ന ആഹ്വാനങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മുഖ്യമന്ത്രിയെ വധിക്കണമെന്നുപോലുമുള്ള പരസ്യമായ ആഹ്വാനങ്ങൾ പോലും നടന്നു. മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന വൻ ക്യംപെയിനിങ്ങിന്റെ ഫലമാണ് സെർച്ച് റിസർട്ട് എന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതിനെതിരെ പ്രതിരോധ ക്യാമ്പെയിനും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ പ്രചാരണങ്ങൾ

മുഖ്യമന്ത്രിക്കെതിരെ പ്രചാരണങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമായി നിർത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ഒ രാജഗോപാലിന്റെ എംഎൽഎ സ്ഥാനമൊഴിച്ചാൽ കേരളത്തിൽ ബിജെപിക്ക് ഇതുവരെ കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ശബരിമല സമരം സുവർണാവസരമാക്കി കേരളത്തിൽ വേരുറപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ശബരിമലയിൽ യുവതി പ്രവേശനം സാധ്യമാക്കിയതോടുകൂടി കടുത്ത വിദ്വേഷ പ്രചാരണങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ സ്ത്രീകളടക്കം അസഭ്യവർഷവുമായി തെരുവിലിറങ്ങിയിരുന്നു.

അന്യ സംസ്ഥാനങ്ങളിലും

അന്യ സംസ്ഥാനങ്ങളിലും

കേരളത്തിൽ മാത്രമല്ല അന്യസംസ്ഥാനങ്ങളിലും മുഖ്യമന്ത്രിക്കെതിരെ വിദ്വേഷ പ്രചാരണങ്ങൾ സജീവമായിരുന്നു. കേരളത്തിലെ ഇടതു സർക്കാർ വിശ്വാസികളുടെ പ്രതിഷേധത്തെ അടിച്ചമർത്തുകയാണെന്ന് പ്രചരിപ്പിക്കാൻ ഫോട്ടോ ഷോപ്പ് ചിത്രങ്ങൾ പോലും സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് പ്രചരിച്ചിരുന്നു.

മികച്ച മുഖ്യമന്ത്രി

മികച്ച മുഖ്യമന്ത്രി

രാജ്യത്തെ മോശം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് മാത്രമല്ല, കേരളത്തിലെ മികച്ച മുഖ്യമന്ത്രി എന്ന ചോദ്യത്തിനും പിണറായി വിജയൻ എന്ന് തന്നെയാണ് ഗൂഗിളിന്റെ ഉത്തരമെന്നാണ് രസകരമായ കാര്യം. കേരളത്തിലെ മോശം മുഖ്യമന്ത്രി ആരാണെന്നേ തിരഞ്ഞാൽ എ കെ ആന്റണിയുടെ വിക്കിപീഡിയ പേജാണ് തെളിഞ്ഞു വരുന്നത്. who is the bad chief minister of kerala എന്ന് തിരഞ്ഞാൽ എ കെ ആന്റണിയുടെ വിക്കിപീഡിയ പേജാണ് വരുന്നത്. അതേസമയം bad chief minister of kerala എന്ന് മാത്രം തിരഞ്ഞാൽ വീണ്ടും പിണറായി വിജയനെന്ന് ഉത്തരം നൽകും.

പ്രതിരോധ ക്യാമ്പെയിൻ

പ്രതിരോധ ക്യാമ്പെയിൻ

പിണറായി വിജയനെ മോശം മുഖ്യമന്ത്രിയായി ചിത്രീകരിച്ചതിനെ പ്രതിരോധിക്കാൻ സൈബർ പോരാളികൾ രംഗത്തിറങ്ങിയിട്ടുണ്ട്. മോശം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് പിണറായി വിജയൻ എന്ന ഉത്തരത്തിന് പകരം യോഗി ആദിത്യനാഥിനെ കൊണ്ടുവരണമെന്ന ആഹ്വാനങ്ങൾ വന്നു കഴിഞ്ഞു. ഈ ഉത്തരത്തിന് ശരിയായ ഫീഡ് ബാക്ക് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്യാംപെയിനിംഗുകൾ സജീവമാണ്.

 മോദി കുറ്റവാളി

മോദി കുറ്റവാളി

ഇതിന് മുമ്പും ഇത്തരം വിചിത്രമായ ഉത്തരങ്ങളുമായി ഗൂഗിൾ എത്തിയിരുന്നു. ലോകത്തെ പത്ത് കൊടുംകുറ്റവാളികളെ തിരഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും വന്നിരുന്നു. ലിബിയൻ നേതാവ് മുഹമ്മദ് ഗദ്ദാഫിക്കും അധോലോക നായകൻ ദാവൂദ് ഇഗ്രാഹിനുമൊപ്പമാണ് മോദിയുടെ പേരും വന്നത്. ഇതേതുടർന്ന് ഗൂഗിൾ നിയമനടപടി നേരിട്ടിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ സീറ്റ് നേടും.. ഇന്ത്യ ടിവി-സിഎൻഎക്സ് സർവ്വേ ഫലംലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ സീറ്റ് നേടും.. ഇന്ത്യ ടിവി-സിഎൻഎക്സ് സർവ്വേ ഫലം

English summary
Pinarayi Vijayan is Google's answer to bad chief minister of india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X