• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഞെട്ടിച്ച് പിണറായി... ജനപ്രീതിയില്‍ മമതയേക്കാൾ മുന്നിൽ; കേരളത്തിൽ ഇടത് തുടർഭരണം പ്രവചിച്ച് വീണ്ടും സർവ്വേ

ദില്ലി/തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫിന് തുടര്‍ ഭരണം പ്രവചിക്കുന്നതാണ് ഇതുവരെ പുറത്ത് വന്ന പ്രീ പോള്‍ സര്‍വ്വേ ഫലങ്ങള്‍ എല്ലാം തന്നെ. കേരളത്തിലെ മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വേകള്‍ക്ക് പിറകേ, ദേശീയ മാധ്യമങ്ങള്‍ നടത്തിയ സര്‍വ്വേയിലും അങ്ങനെ തന്നെയാണ് കാര്യങ്ങള്‍.

ശോഭയ്ക്ക് വഴങ്ങി സുരേന്ദ്രന്‍; കേരള ബിജെപിയില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു? അടിയൊഴുക്കുകള്‍ ശക്തം

വട്ടിയൂര്‍ക്കാവില്‍ ബിജെപിയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്... സുരേഷ് ഗോപി സ്ഥാനാര്‍ത്ഥി? പ്രശാന്തിന് വൻ വെല്ലുവിളി

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ഐഎഎന്‍സ്( ഇന്‍ഡോ- ഏഷ്യന്‍ ന്യൂസ് സര്‍വ്വീസ്) സി വോട്ടറിനൊപ്പം നടത്തിയ സര്‍വ്വേയിലും കേരളത്തില്‍ ഇടത് തുടര്‍ഭരണമാണ് പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പ് നേരിടുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം ജനപ്രീതിയുള്ളത് കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. പരിശോധിക്കാം...

നമ്പര്‍ വണ്‍ കേരളം

നമ്പര്‍ വണ്‍ കേരളം

തിരഞ്ഞെടുപ്പ് നേരിടുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം ജനപ്രീതി നേടിയത് നമ്മുടെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. അമ്പത് ശതമാനത്തിലേറെ ജനങ്ങളും പിണറായി വിജയനില്‍ വളരെയേറെ തൃപ്തരാണ്. കൃത്യം കണക്ക് നോക്കിയാല്‍ , സര്‍വ്വേയില്‍ പങ്കെടുത്ത 53.08 ശതമാനം പേര്‍.

മമത പിന്നില്‍

മമത പിന്നില്‍

ജനപ്രീതിയില്‍ പിണറായി വിജയന് തൊട്ടുപിന്നിലുള്ളത് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ ആണ്. 45.84 ശതമാനം പേരും പറയുന്നത് അസം മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ വലിയ സംതൃപ്തി ഉണ്ടെന്നാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയില്‍ വളരെ അധികം തൃപ്തി പ്രകടിപ്പിക്കുന്നവര്‍ 44.82 ശതമാനം പേര്‍ മാത്രമാണ്.

കേരള ജനതയ്ക്ക് തൃപ്തി

കേരള ജനതയ്ക്ക് തൃപ്തി

പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 76.52 ശതമാനം ജനങ്ങളും സംതൃപ്തരാണ് എന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 45.35 ശതമാനം പേര്‍ക്കും സര്‍ക്കാരില്‍ പൂര്‍ണ തൃപ്തിയുണ്ട്. 11.7 ശതമാനം പേര്‍ക്ക് മാത്രമേ അസംതൃപ്തിയുള്ളു. 42.87 ശതമാനം പേര്‍ ഏറെക്കുറേ തൃപ്തരാണ്.

ഭരണത്തുടര്‍ച്ച

ഭരണത്തുടര്‍ച്ച

കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് പ്രചവനം. 140 സീറ്റുകളില്‍ 87 എണ്ണം വരെ ഇടത് മുന്നണി സ്വന്തമാക്കുമെന്ന് ഐഎഎന്‍എസ് - സി വോട്ടര്‍ സര്‍വ്വേ പ്രവചിക്കുന്നു. നാല്‍പത് ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതമാണ് പ്രവചനം.

നാലാമത്തെ സര്‍വ്വേ

നാലാമത്തെ സര്‍വ്വേ

കേരളത്തില്‍ എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രവചിക്കുന്ന നാലാമത്തെ പ്രീ പോള്‍ സര്‍വ്വേ ഫലമാണ് ഇതോടെ പുറത്ത് വന്നിട്ടുള്ളത്. കേരളത്തില്‍ ഏഷ്യാനെറ്റ് ന്യസും സി വോട്ടറും ചേര്‍ന്ന് നടത്തിയ സര്‍വ്വേയിലും ട്വന്റിഫോര്‍ ന്യൂസ് നടത്തിയ സര്‍വ്വേയിലും ഭരണത്തുടര്‍ച്ച പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന എബിപി- സി വോട്ടര്‍ സര്‍വ്വേയിലും ഭരണത്തുടര്‍ച്ചയായിരുന്നു പ്രവചിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം

2020 ന്റെ അവസാനത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വന്‍ വിജയമാണ് നേടിയത്. സര്‍ക്കാരിനെ സംശയനിഴലില്‍ നിര്‍ത്തുന്ന മാധ്യമ വാര്‍ത്തകളുടെ കുത്തൊഴുക്കിനിടയില്‍ ആയിരുന്നു ആ തിരഞ്ഞെടുപ്പ്. അതിലെ വോട്ട് കണക്കുകള്‍ പ്രകാരം 100 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷമുണ്ടായിരുന്നു.

രാഹുൽ ഗാന്ധി ഇങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ, അടുത്ത മീറ്റിങ്ങിൽ 'അമ്മ'യിലെ ആണുങ്ങളുടെ ഊരഞെട്ടും- ഹരീഷ് പേരടി

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

English summary
Pinarayi Vijayan is the most popular chief minister in poll bound states- IANS Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X