Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിയുടെ ജനപ്രിയന്‍ പിണറായി തന്നെയെന്ന് സർവേ; ഞെട്ടിച്ച് ഉമ്മന്‍ചാണ്ടിയും തരൂരും, സതീശന് നിരാശ

കേരളത്തെ സംബന്ധിച്ച് തൃക്കാക്കരയില്‍ ഒഴികെ പ്രധാന തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാതെ പോയ വർഷമാണ് 2022. പിടി തോമസിന്റെ മരണത്തെ തുടർന്ന് തൃക്കാക്കരയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിർത്തുകയും ചെയ്തു. പ്രധാന തിരഞ്ഞെടുപ്പ് അങ്കം തൃക്കാക്കര കൊണ്ട് അവസാനിച്ചെങ്കിലും രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഈ വർഷവും കേരളത്തില്‍ പഞ്ഞമൊന്നും ഉണ്ടായിരുന്നില്ല.

സില്‍വർ ലൈനും വിഴിഞ്ഞവും ഉള്‍പ്പടെ സർക്കാറിനെ മുള്‍മുനയില്‍ നിർത്തിയ ഒട്ടനവധി പ്രതിഷേധങ്ങളും ഈ വർഷം അരങ്ങേറി. സ്വപ്ന സുരേഷും ഗവർണ്ണറും മുതല്‍ സർക്കാറിനെ പ്രതിസന്ധിയിലാക്കിയവർ വേറെയും നിരവധിയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള സകല വെല്ലുവിളികള്‍ നേരിടേണ്ടി വന്നുവെങ്കില്‍ കേരളത്തിലെ ജനപ്രിയ നേതാവ് എന്ന നിലയില്‍ പിണറായി വിജയന് ഒരു കുറവും സംഭവിച്ചിച്ചില്ലെന്നാണ് മാതൃഭൂമിയുടെ സർവ്വേ വ്യക്തമാക്കുന്നത്.

ഏറ്റവും ജനസമ്മിതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തില്‍

ഏറ്റവും ജനസമ്മിതിയുള്ള നേതാവ് ആര് എന്ന ചോദ്യത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നിട്ട് നില്‍ക്കുന്നത്. പാനല്‍ നല്‍കാതെ ജനങ്ങള്‍ സ്വയം നടത്തിയ വിലയിരുത്തലാണ് ഇതെന്നും മാതൃഭൂമി അവതാരകന്‍ അഭിലാഷ് വ്യക്തമാക്കുന്നുണ്ട്. സർവ്വേയില്‍ പങ്കെടുത്ത 48.5 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചിരുക്കുന്നത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ മുഖ്യമന്ത്രി

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് എന്നതാണ് ശ്രദ്ധേയം. 17.07 ശതമാനത്തിന്റെ പിന്തുണയാണ് അദ്ദേഹത്തിനുള്ളത്. മൂന്നാമതുള്ളതും മറ്റൊരു മുന്‍ മുഖ്യമന്ത്രിയായ വിഎസ് അച്യുതാനന്ദനാണ്. 8.55 ശതമാനം ആളുകളാണ് വിഎസ് ആണ് ഇപ്പോഴും ജനപ്രിയന്‍ എന്ന് അഭിപ്രായപ്പെടുന്നത്. 4.49 ശതമാനത്തിന്റെ പിന്തുണയുമായി ശശി തരൂരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഏതാണ്ട് പകുതിയോളം പേരുടെ പിന്തുണയാണ്

ഏതാണ്ട് പകുതിയോളം പേരുടെ പിന്തുണയാണ് പിണറായി വിജയനുള്ളത്. അതേസമയം, പട്ടികയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും ഇല്ലെന്നതും ശ്രദ്ധേയമാണ്. ജനത്തിന്റെ പരിഗണനയില്‍ പോലും ഇവരാരും ഇല്ലെന്നാണ് സർവ്വേ സംബന്ധിച്ച ചർച്ചയില്‍ പങ്കെടുത്ത എഎ റഹീം എംപി വ്യക്തമാക്കിയത്.

Hair Care: തൈര് മുടിയുടെ ശക്തി മരുന്ന്: മുടിക്ക് വളർച്ചയും തിളക്കവും മാത്രമല്ല, താരനും അകറ്റും

ഈ ചോദ്യം വന്നപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു

ഈ ചോദ്യം വന്നപ്പോള്‍ തന്നെ ഞാന്‍ ഉറപ്പിച്ചിരുന്നു ഇതില്‍ മുന്നില്‍ പിണറായി വിജയനായിരിക്കുമെന്ന്. ബി ജെ പിയുടെ ഒരു നേതാവ് പോലും ഇതിലില്ല. കേരള രാഷ്ട്രീയത്തില്‍ ബി ജെ പി അപ്രസക്തമാണ് എന്നതിന്റെ തെളിവ് കൂടിയാണ് ഇത്. ഇപ്പോള്‍ ഇരിക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവും പട്ടികയിലില്ലെന്നും എഎ റഹീം ചൂണ്ടിക്കാന്നു.

ഈ ഒന്നാമത്തെ പേരുകാരന്റെ പ്രത്യേകത കഴിഞ്ഞ

അതേസമയം, ഈ ഒന്നാമത്തെ പേരുകാരന്റെ പ്രത്യേകത കഴിഞ്ഞ ഏഴ് വർഷമായി ഉന്നതമായ രാഷ്ട്രീയ പദവിയില്‍ ഇരുന്ന് എല്ലാ തരത്തിലുള്ള തീരുമാനങ്ങളും എടുത്ത ആളാണ് എന്നതായിരുന്നു കോണ്‍ഗ്രസ് അംഗം രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം. എന്നാല്‍ ഈ ഏഴ് വർഷം ഉമ്മന്‍ചാണ്ടി എന്ന് പറയുന്നത് പുതുപ്പള്ളിയിലെ എം എല്‍ എ മാത്രമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഒരു ഏഴ് വർഷത്തിന് ശേഷം പിണറായി വിജയന്‍

ഒരു ഏഴ് വർഷത്തിന് ശേഷം പിണറായി വിജയന്‍ ഈ പതിനേഴ് ശതമാനവുമായി പട്ടികയിലുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തേക്കുറിച്ച് പറയാം. ഇതില്‍ പിണറായിയേക്കാളും സ്വാധീനമുള്ള സി പി എം നേതാവായിട്ട് എനിക്ക് തോന്നുന്നത് വിഎസ് അച്യുതാന്ദനേയാണ്. അദ്ദേഹം അധികാര രാഷ്ട്രീയത്തില്‍ മാറി നിന്നിട്ട് കാലം കുറേയായി. വിഡി സതീശന്‍ വരും തലമുറയുടെ നേതാവാണ്. അദ്ദേഹം ഇനിയുള്ള നാളുകളുകളില്‍ കൂടുതല്‍ ഉയർന്ന് വരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+