കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി വിജയന്‍ ട്വിറ്ററിലും എത്തി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അങ്ങനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ട്വിറ്ററിലും എത്തിയിരിക്കുന്നു. ജനങ്ങളോട് സംവദിക്കാന്‍ സോഷ്യല്‍ മീഡിയ ഇല്ലാതെ കഴിയില്ല എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് പിണറായി വിജയന്റെ നീക്കം. കഴിഞ്ഞ നവംബറില്‍ പിണറായി വിജയന്‍ ഫേസ്ബുക്ക് പേജ് തുടങ്ങിയിരുന്നു.

ഫേസ്ബുക്കില്‍ സജീവമായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് പിണറായി ട്വിറ്ററില്‍ എത്തുന്നത്. എന്നാല്‍ ഫേസ്ബുക്കില്‍ കിട്ടിയ പിന്തുണ ആദ്യ ദിവസത്തില്‍ പിണറായിക്ക് ട്വിറ്ററില്‍ കിട്ടിയിട്ടില്ല.

Pinarayi Twitter

ഫേസ്ബുക്കില്‍ എത്തിയ ആദ്യ ദിനങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പിണറായിയുടെ പേജ് ലൈക്ക് ചെയ്യാന്‍ എത്തിയത്. എന്നാല്‍ പിന്നീടങ്ങോട്ട് ആ ആവേശം കണ്ടില്ല. എട്ട് മാസം കൊണ്ട് പിണറായിയുടെ പേജ് ലൈക്ക് ഒരു ലക്ഷം പോലും കടന്നിട്ടില്ല. ദിവസങ്ങള്‍ കൊണ്ട് അമ്പതിനായരം ലൈക്ക് കടന്ന സരിതയുടെ ഫേസ്ബുക്ക് പേജിന്റെ ചരിത്രം പാര്‍ട്ടി ആലോചിക്കാതിരിക്കുന്നതാവും നല്ലത്.

<blockquote class="twitter-tweet blockquote" lang="en"><p>പ്ളസ് റ്റു പുതിയ സ്കൂളും ബാച്ചും അനുവദിച്ചത് ലേലം വിളിച്ചിട്ടാണ് എന്നതിന് തെളിവുകൾ പലതും വന്നു. മുഖ്യമന്ത്രി... <a href="http://t.co/gUpA19KiMr">http://t.co/gUpA19KiMr</a></p>— Pinarayi Vijayan (@vijayanpinarayi) <a href="https://twitter.com/vijayanpinarayi/statuses/496576105348726784">August 5, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>

'പ്ലസ് ടു പുതിയ സ്‌കൂളും ബാച്ചും അനുവദിച്ചത് ലേലം വിളിച്ചിട്ടാണെന്ന് എന്നതിന് തെളിവുകള്‍ പലതും പുറത്തുവന്നു. മുഖ്യമന്ത്രി അതൊന്നും കാണാത്തതെന്ത്? അഴിമതി നടത്തുന്നതും മൂടിവക്കുന്നതുമാണ് ഇന്ന് സര്‍ക്കാരിന്റെ മുഖ്യ പ്രവര്‍ത്തനം'- ഇതാണ് പിണറായി വിജയന്റെ ആദ്യ ട്വീറ്റ്. ഇതേ കാര്യം പോസ്റ്റ് ചെയ്ത തന്റെ ഫേസ്ബുക്ക് പേജിലേക്കാണ് ലിങ്ക്.

പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയകളില്‍ സജീവമാകണം എന്ന് പാര്‍ട്ടി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
CPM state secretary Painarayi Vijayan joins twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X