കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവോയിസ്റ്റ് ആക്രമണം; ചീഫ് സെക്രട്ടറിയെ ന്യായീകരിച്ച് മുഖ്യമന്ത്രി, മുഖ്യനെ തള്ളി കാനം രംഗത്ത്!

Google Oneindia Malayalam News

തിരുവനന്തപുരം: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പ്പിനെ ന്യായീകരിച്ച് ചീഫ് സെക്രട്ടറി എഴുതിയ ലേഖനത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ചീഫ് സെക്രട്ടറിയുടെ ലേഖനം അനുചിതമെന്നും സർക്കാർ നിലപാട് വ്യക്തമാക്കണം എന്നുമുള്ള രമേശ് ചെന്നിത്തലയുടെ ആവശ്യത്തിന് മറുപടിയായാണ് ചീഫ് സെക്രട്ടറിയ ന്യായീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്.

താഹ മാവോയിസ്റ്റ് കേഡർ; ബന്ധം തടങ്ങുന്നത് കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പോലീസ്!താഹ മാവോയിസ്റ്റ് കേഡർ; ബന്ധം തടങ്ങുന്നത് കുപ്പു ദേവരാജ് കൊല്ലപ്പെട്ടതോടെയെന്ന് പോലീസ്!

ലേഖനം എഴുതാൻ അനുമതിയുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ലേഖനം എഴുതാൻ അനുമതി വാങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ ദിവസവും ചെന്നിത്തല ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ ലേഖനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നായിരുന്നു സഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

Pinarayi Vijayan

എന്നാൽ ലേഖനം വ്യക്തിപരമല്ലെന്നും മാവോയിസ്റ്റ് ഏറ്റുമുട്ടൽ കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന സാഹചര്യത്തിൽ ഇത് കോടതി അലക്ഷ്യമാണെന്നും നടപടി വേണമെന്നും സിപിഐ സംസ്ഥാമ സെക്രട്ടറി കാനം രാജേന്ദ്രൻ വീണ്ടും ആവർത്തിച്ചു. മാവോയിസ്റ്റ് വിഷയത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ പ്രതികരണം വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

ഭരണകക്ഷിയായ സിപിഐ തന്നെയാണ് വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചതും. കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയല്ലെന്നും ലേഖനം എഴുതാൻ ചീഫ് സെക്രട്ടറിയ്ക്ക് ആരാണ് അനുമതി നൽകുന്നതെന്നും ആയിരുന്നു സിപിഐയുടെ ചോദ്യം. ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതൃത്വത്തിന് മേലെ പ്രവർത്തിക്കുന്ന അവസ്ഥയാണെന്നും സിപിഐ ആരോപിച്ചിരുന്നു.

English summary
Pinarayi Vijayan justifies article of Chief Secretary on Maoist encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X