കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹിജയെ മര്‍ദ്ദിച്ച പോലീസിനെ പിന്തുണച്ച് പിണറായി വീണ്ടും..!! പോലീസിനെ ആരും വളഞ്ഞിട്ട് ആക്രമിക്കേണ്ട!!

  • By അനാമിക
Google Oneindia Malayalam News

തൃശ്ശൂര്‍: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയേയും കുടുംബത്തേയും ഡിജിപി ഓഫീസിന് മുന്നില്‍വെച്ച് പോലീസ് ആക്രമിച്ച സംഭവത്തില്‍ തുടക്കം മുതലേ പോലീസിനെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് സര്‍ക്കാര്‍ പ്രതിനിധികളും സ്വീകരിച്ചിരുന്നത്. പോലീസിനെതിരെ കടുത്ത വിമര്‍ശനം നാനാഭാഗത്ത് നിന്ന് ഉയരുമ്പോഴും സര്‍ക്കാര്‍ പോലീസിനെ പിന്തുണയ്ക്കുകയായിരുന്നു. ജിഷ്ണു പ്രണോയ് വിഷയത്തില്‍ പോലീസിനെ പിന്തുണയ്ക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി.

pinarayi

ഏതെങ്കിലും വക്രബുദ്ധിക്കാര്‍ പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അത് അനുവദിച്ച് കൊടുക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കും. കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ മാത്രം മതി പോലീസിന് കാര്‍ക്കശ്യം എന്നും പിണറായി കൂട്ടിച്ചേര്‍ത്തു. പോലീസാകതുന്നത് ആരുടേയും മേല്‍ കയറാനുള്ള ലൈസന്‍സല്ലെന്നും പിണറായി ഓര്‍മ്മപ്പെടുത്തി. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ എസ്‌ഐമാരുടെ പാസ്സിംഗ് ഔട്ട് പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പോലീസിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍.

police

പോലീസിനെതിരായ വക്രബുദ്ധിക്കാരുടെ പ്രചാരണത്തില്‍ സര്‍ക്കാര്‍ വീഴില്ലെന്നും പിണറായി വ്യക്തമാക്കി. എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന പോലീസിനെയാണ് ആവശ്യം. ആത്മാര്‍ത്ഥതയും സഹാനുഭൂതിയും നിയമവ്യവസ്ഥയോടുള്ള ആദരവും അച്ചടക്കവും ഉള്ള പ്രവര്‍ത്തനമാണ് പോലീസില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

English summary
Chief Minister Pinarayi Vijayan once again justifies police in Jishnu case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X