'യാത്രക്കാരെന്ന നിലയില്‍ അവരെ തടയേണ്ട';വിമാനത്തില്‍ പ്രതിഷേധക്കാരുള്ളത് മുഖ്യമന്ത്രി നേരത്തെ അറിഞ്ഞു: കോടിയേരി
കോഴിക്കോട്: സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കാന്‍ കയറുന്ന വിവരം മുഖ്യമന്ത്രി പിണറായി വിജയന് നേരത്തേ അറിഞ്ഞിരുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സുരക്ഷാ ജീവനക്കാരാണ് മുഖ്യമന്ത്രിയെ വിവരം അറിയിച്ചതെന്നും യാത്രക്കാരെന്ന നിലയില്‍ ആരെയും തടയേണ്ട എന്ന് മുഖ്യമന്ത്രി തന്നെയാണ് സുരക്ഷാ ജീവനക്കാരോട് പറഞ്ഞത് എന്നും കോടിയേരി പറഞ്ഞു.
കോഴിക്കോട് സി പി ഐ എം പുറമേരി ലോക്കല്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോടിയേരിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കിയതെന്നും കോടിയേരി പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു സി പി ഐ എം പുറമേരി ലോക്കല്‍ കമ്മറ്റി ഓഫിസ് ഉദ്ഘാടനം. ഏറ്റവും ഒടുവില്‍ നടന്ന സംഭവം ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താം എന്ന് പറഞ്ഞാണ് കോടിയേരി വിഷയം സംസാരിച്ച് തുടങ്ങിയത്.

മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വിവിധ ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വിമാനത്തില്‍ കയറി എന്നും മുഖ്യമന്ത്രിയുടെ കൂടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനുണ്ടായിരുന്നു എന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മുഖ്യമന്ത്രി വിമാനത്താവളത്തില്‍ എത്തി വിമാനത്തില്‍ കയറുന്നതിന് മുന്‍പ് തന്നെ അവിടെയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാര് മുഖ്യമന്ത്രിക്കുള്ള സന്ദേശം കൊടുത്തു എന്നാണ് കോടിയേരി പറയുന്നത്.

യാത്രക്കാരുടെ കൂട്ടത്തില്‍ കയറാന്‍ പോകുന്നവരില്‍ മൂന്ന് പേര് സംശയിക്കപ്പെടേണ്ടവരാണ് എന്നും അവര്‍ ഈ വിമാനത്തില്‍ കയറിയതിന് പിന്നില്‍ ദുരൂഹതയുണ്ട് എന്നും മുഖ്യമന്ത്രിയെ അറിയിച്ചു എന്നാണ് കോടിയേരി പറഞ്ഞത്. അവര്‍ വിമാനത്തില്‍ കയറുന്നത് തടഞ്ഞു നിര്‍ത്താം എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോട് പറഞ്ഞെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍ യാത്രക്കാരെന്ന നിലയില്‍ അവരെ എന്തിനാണ് തടഞ്ഞുനിര്‍ത്തുന്നത് എന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചു ചോദിച്ചത്.

അവര്‍ ആരെങ്കിലും ആയിക്കൊള്ളട്ടെ, അവര്‍ യാത്രക്കാരല്ലേ. കയറട്ടേ അവര്‍ കയറട്ടേ, തടഞ്ഞുവെയ്ക്കേണ്ടതില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി കയറിയ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരും കയറി എന്നും വിമാനത്തിന്റെ മുന്‍ഭാഗത്താണ് അവര്‍ക്ക് സീറ്റ് കിട്ടിയത് എന്നും കോടിയേരി വിശദമാക്കി. വിമാനം പുറപ്പെട്ടപ്പോള്‍ ഇവര്‍ ഒന്ന് രണ്ടാളുകള്‍ ടോയ്ലറ്റില് പോകാനെന്ന വ്യാജേന പിന്‍ഭാഗത്തേക്ക് വന്നു എന്നും മുഖ്യമന്ത്രി ഇരിക്കുന്ന ഇരിപ്പിടം അവര്‍ ശ്രദ്ധിച്ചൊന്ന് നോക്കിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ആ സമയത്ത് എന്തോ വായിച്ചുകൊണ്ടിരുന്ന സമയമായിരുന്നതുകൊണ്ട് മുഖ്യമന്ത്രി അതൊന്നും ശ്രദ്ധിച്ചില്ല എന്നും എന്നാല്‍ വിമാനം തിരുവനന്തപുരത്ത് ഇറങ്ങാറായപ്പോള്‍ ഈ ആളുകള്‍ പിന്‍ഭാഗത്തേക്ക് വരാന്‍ പെട്ടെന്ന് ധൃതി കണിച്ചെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സാധാരണഗതിയില്‍ വിമാനം നിര്‍ത്തി കുറച്ചു കഴിഞ്ഞിട്ടാണ് ഇങ്ങോട്ടൊക്കെ വരാനായി സമ്മതിക്കുന്നത് എന്നും വിമാനം നിര്‍ത്തിയപ്പോള്‍ തന്നെ മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങി എന്നും അദ്ദേഹം പറഞ്ഞു.

വളരെ വേഗത്തില്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ ജയരാജനും ആളുകളും അദ്ദേഹത്തെ തടഞ്ഞു എന്നും അപ്പോള്‍ ജയരാജനെ കൈയ്യേറ്റം ചെയ്യാന്‍ ഒരു ശ്രമമുണ്ടായി എന്നും കോടിയേരി വ്യക്തമാക്കി. അപ്പോഴേക്കും മുഖ്യമന്ത്രി ഇറങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തിച്ചേരാന്‍ കഴിയില്ലെന്ന് മനസിലാക്കിയതോടെയാണ് അവര്‍ മുദ്രാവാക്യം വിളി ആരംഭിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
പ്രിയാ... നിങ്ങള്‍ ആ പറഞ്ഞത് 100 ശതമാനം കറക്ടാ..; കിടിലന്‍ ഫോട്ടോയും ക്യാപ്ഷനുമായി പ്രിയാമണി
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications