കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!

  • By Desk
Google Oneindia Malayalam News

തൃശ്ശൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകത്തിൽ പി ജയരാജൻ ഒറ്റപ്പെടുന്നെന്ന് റിപപോർട്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കൾക്കു കടുത്ത അതൃപ്തിയാണ് കൊലപാതകത്തിലെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

തൃശ്ശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും ഭിന്നിപ്പ് രൂക്ഷമാണെന്നാണ് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം കൊലപാതകത്തിൽ പങ്കില്ലെന്ന് പറഞ്ഞ കണ്ണൂർ ജില്ല നേതൃത്വം പിന്നീട് സ്വാഭാവിക പ്രതികരണം എന്നായിരുന്നു പരഞ്ഞത്. ഇതാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപപിച്ചിരിക്കുന്നത്. കൊലപാതകം സ്വാഭാവിക പ്രതികരണമാണെന്ന ജില്ലാനേതൃത്വത്തിന്റെ നിലപാടിനെ ശക്തമായി എതിര്‍ത്തു പിണറായി വിജയനും കോടിയേര് ബാലകൃഷ്ണനും നിലയുറപ്പിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പാർട്ടി രണ്ട് ചേരിയിൽ

പാർട്ടി രണ്ട് ചേരിയിൽ

ഇതോടെ കണ്ണൂരിലെ വധത്തെച്ചൊല്ലി പാർട്ടി രണ്ടു ചേരിയിലായി. കൊലപാതകത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നലരും. വിഷയം സമ്മേളന്തതിൽ ഉന്നയിക്കുമെന്ന് തന്നെ കരുതാം. ഷുഹൈബ് വധത്തെക്കുറിച്ചു സംസ്ഥാന സമ്മേളനത്തിൽ പ്രതികരിക്കുമെന്നു ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിച്ചത്.

മന:സാക്ഷിയുള്ള ആര്‍ക്കും അംഗീകരിക്കാനാകില്ല

മന:സാക്ഷിയുള്ള ആര്‍ക്കും അംഗീകരിക്കാനാകില്ല

കൊലപാതകത്തെ വിഎസും കഴിഞ്ഞ ദിവസം തള്ളിപ്പറഞ്ഞരുന്നു. മന:സാക്ഷിയുള്ള ആര്‍ക്കും ഒരു കൊലപാതകത്തേയും അംഗീകരിക്കാനാകില്ലെന്നാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ കൂടിയായ വിഎസ് അച്യുതാനന്ദൻ പറഞ്ഞത്. എന്നാൽ കണ്ണൂർ ശാന്തമാകുന്നില്ലല്ലോ എന്ന് മാധ്യമപ്രവർത്തകർ ആവർ‌ത്തിച്ച് ചോദിച്ചപ്പോഴും വിഎസ് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

നേതൃത്വം പരുങ്ങലിലായി

നേതൃത്വം പരുങ്ങലിലായി

കൊലപാതകത്തിൽ പങ്കില്ലെന്ന് പ്രാദേശിക ജില്ല, സംസ്ഥാന നേതൃത്വം ആദ്യം പറഞ്ഞിരുന്നെങ്കിലും ഷുഹൈബിനെ ആക്രമിക്കാൻ ചില പ്രാദേശിക നേതാക്കൾ നിർദേശം നൽകിയതായി പ്രതികൾ തന്നെപോലീസിന് മൊഴി നൽകിയതോടെ ജില്ല നേതൃത്വം പരുങ്ങലിലാകുകയായിരുന്നു. അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാർട്ടി പ്രവർത്തകൻ തന്നെയാണെന്നും പി ജയരാജന് സമ്മതിക്കേണ്ടി വന്നു.

അടിച്ചാൽ പോര... വെട്ടണം

അടിച്ചാൽ പോര... വെട്ടണം

അടിച്ചാല്‍ പോരാ വെട്ടണമെന്നും ഡമ്മി പ്രിതികളെ ഹാജരാക്കി രക്ഷപ്പെടുത്താമെന്നും പാര്‍ട്ടി പ്രാദേശിക നേതൃത്വം ഉറപ്പ് നല്‍കിയെന്നാണ് ആകാശ് പറഞ്ഞതായി പുറത്തു വരുന്ന റിപ്പോര്‍ട്ടുകൾ. സിപിഎം സംസ്ഥാന സമ്മേളനത്തിൽ കൊലപാതകം ചർച്ചയാകും എന്നതിൽ സംശയമില്ല. കൊലപാതകം സ്വാഭാവീക പ്രതികരണമാണെന്നാണ് കണ്ണൂര്‍ പാര്‍ട്ടി പറയുന്നത്. എന്നാല്‍ കോടതിയുടെ പണി പാര്‍ട്ടി എടുക്കേണ്ടെന്നായിരുന്നു കോടിയേരിയുടെ മറുപടിയും കണ്ണൂർ നേതൃത്വത്തിനെതിരെയുള്ള കടുത്ത വിമർശനമാണ്.

പ്രതിഷേധം ദില്ലി എകെജി സെന്റർ വരെ...

പ്രതിഷേധം ദില്ലി എകെജി സെന്റർ വരെ...

കൊലപാതകത്തിന്റെ പ്രതിഷേധംദില്ലിയിലെ പാര്‍ട്ടി ഓഫീസിലേക്ക് നീണ്ടതും പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും , പിന്നീട് കെകെ രമയുടെനേതൃത്വത്തില്‍ ആര്‍എംപി പ്രവര്‍ത്തകരും എകെജി സെന്ററിന്റെ മുന്നില്‍ പ്രകടനം നടത്തിയിരുന്നു. ആര്‍എസ്എസ് പ്രതിഷേധത്തിനും എകെജി സെന്റര്‍ തുടര്‍ച്ചയായി വേദിയാകുന്നുണ്ട്. ഇതോടെ ബിജെപി ദേശീയ തലത്തിൽ ഉയർത്തുന്ന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം എന്ന വിമർശനത്തെ പ്രതിരോധിക്കാൻ‌ കഴിയാതെ വരികയാണ്.

കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!

ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?ഒടുവിൽ ജയരാജൻ സമ്മതിച്ചു! ആകാശ് തില്ലങ്കേരി പാർട്ടിക്കാരൻ തന്നെ! ഇനി രക്ഷയില്ല?

ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?

English summary
Pinarayi Vijayan and Kodiyeri Balakrishnan against CPM kannur leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X