Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്റെ പ്രസംഗം കേട്ട് ഉറങ്ങുന്നയാളെ കണ്ട് പിണറായി ചിരിച്ചുപോയി

കൊട്ടാരക്കര: പ്രസംഗം കേള്‍ക്കുക നേതാക്കള്‍ക്കു പോലും ഉറക്കം വരുന്ന സംഭവമാണ്. പ്രസംഗിക്കാന്‍ വലിയ ആവേശമുള്ള നേതാക്കളൊക്കെ നിയമ സഭയിലും ലോക്‌സഭയിലുമെല്ലാം ഉറങ്ങുന്നത് കണ്ടിട്ടുണ്ട്. രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ഇരുന്നുറങ്ങിയതായിരുന്നു ഇതുവരെ ഫേസ്ബുക്ക് ലോകത്തിന് ആഘോഷം.

പ്രധാനമന്ത്രി മോദിയും പ്രസംഗം കേള്‍ക്കുമ്പോള്‍ ഉറങ്ങിയ സംഭവമുണ്ടായിരിക്കുമ്പോള്‍ പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ ഒരു ലോക്കല്‍ നേതാവ് ഉറങ്ങിപ്പോയതില്‍ എന്താണ് തെറ്റ്.

pinarayi-vijayn

ഇസ്രയേലിന്റെ ഗാസാ ആക്രമണത്തെ കുറിച്ച് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഘോര ഘോരമായി പ്രസംഗിക്കുമ്പോള്‍ സദസില്‍ മുന്‍ നിരയില്‍ ഇരുന്നു തന്നെ ഒരാള്‍ ഉറങ്ങുന്നു. പൊതുവെ പ്രസംഗിക്കുമ്പോള്‍ പിണറായി ഗൗരവക്കാരനാണ്. എന്നാല്‍ തന്റെ പ്രസംഗം കേട്ട് മുന്നില്‍ ഒരാള്‍ ഇരുന്നുറങ്ങുന്നതുകണ്ടപ്പോള്‍ പിണറായി ഒന്ന് നിര്‍ത്തി. പിന്നെ ഒന്ന് പൊട്ടിചിരിച്ചു.

കുവൈത്ത് കലാട്രസ്റ്റ് കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന സമ്മേളനത്തിലായിരുന്നു തമാശ. അരമണിക്കൂറോളം നീണ്ടു നിന്ന് പ്രസംഗത്തില്‍ ആമേരിക്കന്‍ സാമ്രാജിത്വം ഗള്‍ഫ് രജ്യങ്ങളില്‍ നടത്തുന്ന ചൂഷണത്തിനിതിരെ പിണറായി ആഞ്ഞടിക്കുമ്പോള്‍ ഇതെല്ലാം കേട്ട് ഒരാള്‍ മുന്നില്‍ തന്നെ ഇരുന്നു വളരെ ഗൗരവമായി ഉറങ്ങുന്നു. അത് കണ്ട് ചിരിക്കാതിരിക്കാന്‍ പിണറായിക്ക് കഴിഞ്ഞില്ല.

<center><iframe width="100%" height="315" src="//www.youtube.com/embed/GbJWGDc8yV0" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+