കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ട്മെന്‍റ് കേന്ദ്രമായി മാറി: പിണറായി, പലരേയും കുറിച്ച് സംശയമുണ്ട്

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് ബിജെപിയുടെ റിക്രൂട്ട്മെന്‍റ് കേന്ദ്രമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിലെ പല നേതാക്കളെ പറ്റിയും ജനങ്ങള്‍ക്ക് കാര്യമായ സംശയം ഉണ്ട്. ഇവര്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മുന്‍മുഖ്യമന്ത്രിമായും എഐസിസി ഭാരവാഹികളും സംസഥാന കോണ്‍ഗ്രസ് നേതാക്കളുമുടക്കം നിരിവധിപ്പേരാണ് ബിജെപിയുടെ നേതൃനിരയില്‍ നിരന്ന് നില്‍ക്കുന്നത്. മതനിരപേക്ഷ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞതു കൊണ്ടായില്ല പ്രവര്‍ത്തിയില്‍ അതുണ്ടാകണമെന്നും പിണറായി പറഞ്ഞു.

pinarayi-

ഇടതുപക്ഷം ലോക്സഭയില്‍ പോയിട്ട് എന്തുചെയ്യാനാണെന്നാണ് ചിലര്‍ ചോദിക്കുന്നത്. തെറ്റായ നയങ്ങള്‍ തിരുത്തുന്നതില്‍ ഇടത് എംപിമാര്‍ നടത്തിയ ഇടപെടലുകളുടെ കുറിച്ച് ജനം ഓര്‍ക്കണം. ഇടതുപക്ഷം ഒരിക്കലും രാജ്യത്തെയാകെ പ്രതിനിധീകരിക്കുന്ന കക്ഷിയല്ല.

എന്നാല്‍ രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ ശക്തമായി പ്രതികരിച്ച കക്ഷിയാണ് ഇടുത‌ുപക്ഷം. ഇടതുപക്ഷ എംപിമാര്‍ പാര്‍ലമെന്‍റില്‍ നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്‍റെ ഭാഗമാണ് . ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകര്യതയുള്ളവരാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍. അതുകൊണ്ട് വിജയം സുനിശ്ചിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് തിരുവനന്തപുരം മണ്ഡലം കണ്‍വന്‍ഷന്‍‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

English summary
pinarayi vijayan against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X