കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്കെല്ലാം ആഗോളതലം മതി; ഗീത ഗോപിനാഥിന് പിന്നാലെ ലോകബാങ്ക് കണ്‍സള്‍ട്ടന്റും

കഴിഞ്ഞ മൂന്ന് മാസക്കാലമായി അനൗപചാരികമായി സര്‍ക്കരിന് ഇദ്ദേഹം ഉപദേശം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

  • By അക്ഷയ്‌
Google Oneindia Malayalam News

തിരുവനന്തപുരം: ഗീതാ ഗോപിനാഥിന് പിന്നാലെ ലോക ബാങ്കിന്റെ കണ്‍സള്‍ട്ടന്റും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേഷ്ടാവുന്നു. ലോകബാങ്കിന്റെ കണ്‍സള്‍ട്ടന്റായ സിഎസ് രഞ്ജിത്തിനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സാമൂഹിക-വികസനകാര്യ ഉപദേഷ്ടാവായി നിയമിക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുവനന്തപുരം സ്വദേശിയായ സിഎസ് രഞ്ജിത്ത് കൊല്ലം ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനെജ്‌മെന്റില്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്ന് മാസക്കാലമായി അനൗപചാരികമായി സര്‍ക്കരിന് ഇദ്ദേഹം ഉപദേശം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിണറായി വിജയന്‍ വൈദ്യുതിസഹകരണ വകുപ്പ് മന്ത്രിയായിരുന്ന 1996-98ല്‍ സഹകരണ ബാങ്കിങ് വിദഗ്ധന്‍ എന്ന നിലയില്‍ സിഎസ് രഞ്ജിത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു.

ലോകബാങ്ക്

ലോകബാങ്ക്

നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ലോകബാങ്കിന്റെ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് കണ്‍സള്‍ട്ടന്‍ാണ് സിഎസ് രഞ്ജിത്ത്.

 ശ്രദ്ധേയന്‍

ശ്രദ്ധേയന്‍

വിവിധ രാജ്യങ്ങളുടെ വികസന കാര്യ ഉപദേഷ്ടാവായും, നിരവധി സാമ്പത്തികകാര്യ പംക്തികള്‍ വഴിയും സിഎസ് രഞ്ജിത്ത് ശ്രദ്ധേയനാണ്.

 എക്‌സ്പര്‍ട്ട് കമ്മറ്റി ചെയര്‍മാന്‍

എക്‌സ്പര്‍ട്ട് കമ്മറ്റി ചെയര്‍മാന്‍

പിണറായി വിജയന്‍ വൈദ്യുതി-സഹകരണമന്ത്രിയായിരുന്നപ്പോള്‍ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് ഒറ്റ ബാങ്കായി മാറ്റാനുളള ആശയം അക്കാലത്ത് മുന്നോട്ട് വെച്ചത് കോഓപ്പറേറ്റീവ് ബാങ്കിങ് എക്‌സ്പര്‍ട്ട് കമ്മിറ്റി ചെയര്‍മാനായിരുന്ന സിഎസ് രഞ്ജിത്താണ്.

 ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനെജ്‌മെന്റ്

ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനെജ്‌മെന്റ്

തിരുവനന്തപുരം സ്വദേശിയായ സിഎസ് രഞ്ജിത്ത് കൊല്ലം ടികെഎം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ അധ്യാപകനായിരുന്നു.

English summary
Pinarayi Vijayan may be appoint CS Ranjith as an advisor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X