Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല സ്ത്രീപ്രവേശനം; മറ്റ് സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Recommended Video

cmsvideo
    ശബരിമല : ദക്ഷിണേന്ത്യൻ ദേവസ്വം മന്ത്രിമാരുമായി കൂടിക്കാഴ്ച ഇന്ന് | Oneindia malayalam

    തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല- മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളെ കുറിച്ച ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരും. തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുക.

    ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. സംസ്ഥാന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

    cm


    ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിൽ ശക്തമായ എതിർ‌പ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടെയാണ് യോഗം ചേരുന്നത്. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സ്ത്രീ പ്രവേശനം തടയാനായി ശക്തമായ പ്രതിഷേധങ്ങളാണ് സന്നിധാനത്ത് നടന്നത്. മണ്ഡല തീർത്ഥാടന കാലവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ യോഗം വിലയിരുത്തും.

    അതേസമയം ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനായി ദർശനസമയം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നു. ശബരിമലയിലെത്തുന്നന തീർത്ഥാടകർക്ക് ദർശനം നടത്തേണ്ട സമയം തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന വെബ്സൈറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ തീർത്ഥാടകരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമെ അനുവദിക്കുകയുള്ളു. ദർശനസമയം ഓൺലൈനായി ബുക്ക് ചെയ്താൻ ബസ് ടിക്കറ്റിനായി നിലയ്ക്കലിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+