Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ പുതിയ നിര്‍ദേശവുമായി മുഖ്യമന്ത്രി; യുവതീപ്രവേശനം ക്രമീകരിക്കാം

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തില്‍ പുതിയ നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുവതീ പ്രവേശനം ചില ദിവസങ്ങളിലായി ക്രമീകരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

Pinarayi

പ്രതിപക്ഷവും ബിജെപിയും സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി പിടിവാശി കാണിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും ആരോപണം. എന്നാല്‍ യുവതീപ്രവേശനം തടയാന്‍ സര്‍ക്കാരിന് ആകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാദത്തില്‍ സര്‍ക്കാരിന് മുമ്പില്‍ മറ്റു മാര്‍ഗമില്ല. പ്രതിപക്ഷത്തിനും ബിജെപിക്കും നല്ല ബുദ്ധി ഉണ്ടാകട്ടെ. സുപ്രീംകോടതി ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു. സ്‌റ്റേ ചെയ്തിട്ടില്ല. യുവതികള്‍ക്ക് ശബരിമലയില്‍ വരാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതികള്‍ക്ക് പ്രവേശനത്തിന് ക്രമീകരണം ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണ്. ഓണ്‍ലൈന്‍ ബുക്കിങിലൂടെ പ്രത്യേക ദിവസങ്ങളില്‍ യുവതികള്‍ക്ക് ദര്‍ശനം സാധിക്കുമോ എന്ന് പരിശോധിക്കും. കോടതി പറഞ്ഞത് അനുസരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ കോടതി മറിച്ചുകാര്യം പറഞ്ഞാല്‍ അത് നടപ്പാക്കും. ദുര്‍വാശിയുടെ പ്രശ്‌നമില്ല. ജനാധിപത്യ രാജ്യമാണിത്. വിശ്വാസികള്‍ക്ക് എല്ലാ സംരക്ഷണവും കൊടുക്കും. ശബരിമല യശസോടെ ഉയര്‍ന്നുവരാന്‍ ക്രമീകരണം ഉണ്ടാക്കും. യോഗം അവസാനിച്ചപ്പോഴാണ് പ്രതിപക്ഷ നേതാവ് ഇറങ്ങിപ്പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+