Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാലിന്‍, പിണറായി, മമത; ബിജെപി വിരുദ്ധ ചേരിയിലെ മുഖ്യമന്ത്രിമാര്‍ക്ക് സംഭവിച്ചത്

നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായിരിക്കുകയാണ്. സമീപകാല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കണ്ടിട്ടില്ലാത്ത അടിയൊഴുക്കുകള്‍ ആണ് ഈ തിരഞ്ഞെടുപ്പില്‍ പലയിടത്തും കണ്ടത്. അതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ വിധിയെഴുത്താണ്. മൂന്നിടത്തും ഭരണമാറ്റമാണ് ഉണ്ടായിരിക്കുന്നത് എന്നതാണ് ഒരു സാമ്യത.

അതിലേക്കാളുപരി കേന്ദ്ര സര്‍ക്കാരിനെതിരേയും ഗവര്‍ണര്‍മാരുടെ നടപടികള്‍ക്കെതിരെയും പരസ്യപോര് നടത്തിയ മൂന്ന് മുഖ്യമന്ത്രിമാരുടെ ഭരണത്തിനാണ് അന്ത്യം കുറിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. 2014 ല്‍ ആണ് കേന്ദ്രത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. 2011 മുതല്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലൂടെ മമത ബാനര്‍ജിയാണ് അധികാരത്തിലിരിക്കുന്നത്.

Pinarayi Vijayan

2016 ല്‍ ആണ് കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ നയിച്ച് പിണറായി മുഖ്യമന്ത്രിയാകുന്നത്. 2021 ല്‍ ആണ് ഡി എം കെയിലൂടെ എം കെ സ്റ്റാലിന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാരിനോട് നേരിട്ട് ഏറ്റുമുട്ടിയ സര്‍ക്കാരുകളെ ആയിരുന്നു മമത ബാനര്‍ജിയും പിണറായി വിജയനും എം കെ സ്റ്റാലിനും നയിച്ചത്. പലപ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ ചൊല്ലി കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകള്‍ കോടതി കയറി.

ഗവര്‍ണര്‍മാര്‍, ജിഎസ്ടി, ഫെഡറല്‍ തത്വലംഘനം തുടങ്ങിയ പല വിഷയങ്ങളിലും സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് പോരടിച്ചിരുന്നു. ആ അര്‍ത്ഥത്തില്‍ കേന്ദ്രത്തിന് തലവേദന സൃഷ്ടിച്ച മൂന്ന് മുഖ്യമന്ത്രിമാരാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലത്തോടെ പടിയിറങ്ങുന്നത്. മമത ബാനര്‍ജിയും എം കെ സ്റ്റാലിനും മത്സരിച്ചിയിടങ്ങളില്‍ പരാജയപ്പെട്ടെങ്കില്‍ പിണറായി വിജയന്‍ പരാജയത്തോട് അടുത്ത വിജയം സ്വന്തമാക്കി എന്ന് മാത്രം.

കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതല്‍ തന്നെ പശ്ചിമ ബംഗാളില്‍ ബി ജെ പി അടിയുറപ്പിച്ചിരുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും ബി ജെ പിയെ അകറ്റിയെ നിര്‍ത്തിയിരുന്നു. അതേസമയം ഇത്തവണ എല്ലാ സമവാക്യങ്ങളും മാറ്റിയെഴുതപ്പെട്ടു. പശ്ചിമ ബംഗാളില്‍ ബി ജെ പി അധികാരം പിടിച്ചപ്പോള്‍ കേരളത്തില്‍ ചരിത്രത്തിലാദ്യമായി ബി ജെ പിക്ക് മൂന്ന് സീറ്റ് ലഭിച്ചു.

തമിഴ്‌നാട്ടിലും ഒരു സീറ്റ് ലഭിച്ചു. തമിഴ്‌നാട്ടിലും കേരളത്തിലും ബി ജെ പി വിരുദ്ധ കക്ഷികള്‍ തന്നെയാണ് അധികാരം പിടിച്ചത് എന്നത് ആശ്വസിക്കാവുന്നതാണ്. എന്നാല്‍ മുന്‍കാലത്ത് മുഖ്യമന്ത്രിമാര്‍ സ്വീകരിച്ചത് പോലെ എത്രത്തോളം തീവ്രമായി കേന്ദ്ര നയങ്ങളെ ഈ മുഖ്യമന്ത്രിമാര്‍ക്ക് ചെറുക്കാനാകും എന്ന് കണ്ടറിയേണ്ടതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+