കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞാൽ കേള്‍ക്കാത്തവര്‍ പദവിയില്‍ ഉണ്ടാകില്ലെന്ന് പിണറായിയുടെ ഭീഷണി... ലക്ഷ്യം ജനപ്രിയനായ ശ്രീറാം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ നയം നടപ്പിലാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥനും സ്ഥാനത്തുണ്ടാവില്ലെന്നാണ് പിണറായി വിജയന്റെ ഭീഷണി.

മൂന്നാറില്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ സിപിഎമ്മും സര്‍ക്കാരിലെ ഒരു വിഭാഗവും രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് ശ്രീറാമിനുള്ള മുന്നറിയിപ്പായിട്ടും വിലയിരുത്തപ്പെടുന്നുണ്ട്.

മൂന്നാറില്‍ കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളിലൂടെ ഏറെ ജനപിന്തുണ നേടിയ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശ്രീറാം വെങ്കിട്ടരാമന്‍. ഇദ്ദേഹത്തിനെതിരെ മന്ത്രി എംഎം മണി നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു.

പാപ്പാത്തിച്ചോലയിലെ കുരിശ്

പാപ്പാത്തിച്ചോലയിലെ വമ്പന്‍ കുരിശി പൊളിച്ച് നീക്കിയതുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ക്ക് ചൂടുപിടിച്ചത്. അതിന് മുമ്പ് തന്നെ പ്രാദേശിക സിപിഎം നേതൃത്വം ശ്രീറാം വെങ്കിട്ടരാമനെതിരെ രംഗത്ത് വന്നിരുന്നു.

ശാസിച്ചോ?

മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ കുരിശ് തകര്‍ത്ത നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സബ് കളക്ടറെ ശാസിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോള്‍ ഭീഷണിയോ?

പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥനും സ്ഥാനത്തുണ്ടാവില്ലെന്നാണ് പിണറായി വിജയന്‍ ഇപ്പോള്‍ നിയമസഭയില്‍ പറഞ്ഞിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ നടപ്പാക്കേണ്ടത് സര്‍ക്കാര്‍ നയം മാത്രമാണെന്നും പിണറായി പറയുന്നു.

കുരിശ് പൊളിക്കല്‍

കുരിശ് പൊളിച്ചുകൊണ്ട് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പിണറായി വിജയന്‍ പറയുന്നു. ന്യൂനപക്ഷങ്ങള്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ലെന്നും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

പെമ്പിളൈ ഒരുമൈ സമരം

പെമ്പിളൈ ഒരുമൈ സമരത്തെ എംഎം മണി അധിക്ഷേപിച്ചു എന്നാരോപിച്ചാണ് മൂന്നാറില്
ഗോമതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം നടക്കുന്നത്. എന്നാല്‍ എംഎം മണി പെമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.

ജനപിന്തുണയില്ലാത്ത സമരം

മൂന്നാറില്‍ ഇപ്പോള്‍ നടക്കുന്ന പെമ്പിളൈ ഒരുമൈ സമരം ജനപിന്തുണയില്ലാത്ത സമരമാണ് എന്നാണ് പിണറായി വിജയന്റെ പക്ഷം. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന് ആരോപിച്ച് സമരം ചെയ്യുന്നതിനാലാണ് അതിന് ജനപിന്തുണ ഇല്ലാതെ പോയതെന്നും പിണറായി വിജയന്‍ പറഞ്ഞു.

പട്ടയ വിതരം

മൂന്നാറില്‍ കുടിയേറ്റവും കൈയ്യേറ്റവും ഉണ്ട് എന്നാണ് സര്‍ക്കാരിന്റെ പക്ഷം കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ആ പട്ട വിതരം തടസ്സപ്പെടുത്താനാണ് ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങളെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തുന്നു.

അടിച്ചമര്‍ത്തലോ?

പെമ്പിളൈ ഒരുമൈ സമരത്തെ പോലീസ് അടിച്ചമര്‍ത്തുന്നു എന്നായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചത്. എന്നാല്‍ ഒരു അടിച്ചമര്‍ത്തലും ഉണ്ടായിട്ടില്ലെന്നും പോലീസ് നടപടിയ്ക്ക് തടസ്സം നിന്നതിന് മാത്രമാണ് കകേസ് എടുത്തിട്ടുള്ളത് എന്നും ആണ് പിണറായി വിജയന്റെ വിശദീകരണം.

ശ്രീറാം വെങ്കിട്ടരാമന്റെ കസേര

ദേവികളും സബ് കളക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. പിണറായി വിജയന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രീറാമിനെ ലക്ഷ്യം വച്ചാണെന്നാണ് ആരോപണം.

എംഎം മണിക്കെതിരെ

എംഎം മണിക്കെതിരെ ഇപ്പോള്‍ സിപിഎമ്മില്‍ തന്നെ കലാപം ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. മണിയുടെ സഹോദരന്‍ ലംബോദരന്റെ അനധികൃത സ്വത്ത് വകകളെ കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

English summary
No government employee will be in seat if they are not following government policies, says Chief Minister Pinarayi Vijayan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X