പിണറായി വിജയനെ വിടി ബല്‍റാം 'എടാ' എന്ന് വിളിച്ചു?... 'പോടാ മലരാ' എന്ന് സൈബര്‍ സഖാക്കളുടെ മറുപടി!!
പാര്‍ട്ടി സമ്മേളനത്തില്‍ അണികളെ വിരട്ടുന്നതുപോലെയാണ് മറൈന്‍ ഡ്രൈവ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷത്തെ വിരട്ടാന്‍ നോക്കിയത്. ഇത് ആദ്യമായിട്ടൊന്നുമല്ല മുഖ്യമന്ത്രി പ്രതിപക്ഷത്തിരിക്കുന്നവരെ തീരെ ബഹുമാനമില്ലാതെ സംസാരിക്കുന്നത്. കൊച്ചിയിലെ സദാചാര പോലീസ് വിഷയത്തില്‍ സഭ തികച്ചും പ്രക്ഷുബ്ധമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
Read Also: കൈലാസത്തില്‍ പരമശിവന് തുമ്മിത്തുമ്മി ജലദോഷം.. ശവസേനയ്ക്കും പിണറായിപ്പോലീസിനും കൊല്ലുന്ന ട്രോള്‍!!
Read Also: ശിവന്റെ സേനയല്ല ശിവസേന, ഇത് പിണറായി വിജയന്റെ സേന.. ബിജെപിക്കും ആര്‍എസ്എസിനും വേണ്ട!!
സഭാനടപടികള്‍ക്കിടെ പ്രതിപക്ഷ എം എല്‍ എമാര്‍ മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി ഉയരുന്നത്. മുഖ്യമന്ത്രിയുടെ മുഖത്ത് ചൂണ്ടുകയും എടാ എന്ന് വിളിക്കുകയും ചെയ്തത്രെ. ഇതേക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വി ടി ബല്‍റാം എം എല്‍ എയുടെ പേജില്‍ സൈബര്‍ സഖാക്കള്‍ കയറി മേയുകയാണ്. കാണാം സഭയെയും സോഷ്യല്‍ മീഡിയയെയും ഞെട്ടിച്ച സംഭവ വികാസങ്ങള്‍.

വിരല്‍ ചൂണ്ടാന്‍ മടിയില്ല - ബല്‍റാം
സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല. - സഭയില്‍ ഉയര്‍ത്തിയ എതിര്‍പ്പ് ഫേസ്ബുക്കിലും ആവര്‍ത്തിക്കുന്നു ഈ പോസ്റ്റിലൂടെ വി ടി ബല്‍റാം എം എല്‍ എ.

പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല
തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. - പാര്‍ട്ടി സമ്മേളനത്തില്‍ അണികളെ വിരട്ടുന്നതുപോലെ നിയമസഭയില്‍ പ്രതിപക്ഷത്തെ വിരട്ടാന്‍ നോക്കണ്ട എന്ന് ആവര്‍ത്തിക്കുന്നു ബല്‍റാം.

ബ്രണ്ണന്‍ കോളേജിനൊരു കൊട്ട്
ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ ആവര്‍ത്തിച്ച് വീഴ്ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്. - ബ്രണ്ണന്‍ കോളജില്‍ ഊരിപ്പിടിച്ച കത്തിക്ക് മുന്നിലൂടെ നടന്നുപോയി എന്ന പിണറായിയുടെ തള്ളിനെ ഓര്‍മിപ്പിക്കുന്നു ബല്‍റാം.

സംഭവം വന്‍ ഹിറ്റായി
ശിവസേനയെ പ്രതിപക്ഷം സ്‌പോണ്‍സര്‍ ചെയ്യുന്നു എന്ന പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പിണറായിക്കെതിരായ വി ടി ബല്‍റാമിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ഹിറ്റായിക്കഴിഞ്ഞു. ആയിരക്കണക്കിന് പേര്‍ പോസ്റ്റ് ലൈക്ക് ചെയ്തപ്പോള്‍ നൂറ് കണക്കിന് ഷെയറും കമന്റുകളുമുണ്ട്.

സഖാക്കളുടെ വക പൊങ്കാല
പിണറായി വിജയനെതിരെ നേരിട്ട് ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ട വി ടി ബല്‍റാം എം എല്‍ എയ്ക്ക് സൈബര്‍ സഖാക്കളുടെ പൊങ്കാലയും തുടങ്ങിയിട്ടുണ്ട്. - പിണറായി വിജയനെ എടോ എന്ന് വിളിച്ച് ബല്‍റാം അധിക്ഷേപിച്ചു എന്ന് ഷംസീര്‍ എം എല്‍ എ പറഞ്ഞു എന്ന് പറഞ്ഞാണ് വെട്ടുകിളിക്കൂട്ടം ഇളകിയിരിക്കുന്നത്. ഊള ബലരാമന്‍ എന്നും മലരന്‍ ബലരാമന്‍ എന്നുമൊക്കെയാണ് അധിക്ഷേപങ്ങള്‍.

ബല്‍റാമിന് ജയി വിളി
ഡബിള്‍ ചങ്കന്‍ ഇതര്‍ഹിക്കുന്നു... പ്രതിപക്ഷത്തില്‍ നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടല്ലോ സപ്പോര്‍ട്ട്. നിയമസഭയില്‍ 'പോയി പണി നോക്കടോ' എന്ന് പറഞ്ഞ പിണറായി വിജയനെ 'എടാ' എന്ന് വിളിച്ച ബല്‍റാം മാസ്സാണ്. മുഖ്യന് ഉത്തരം മുട്ടിയപ്പോള്‍ കൊഞ്ഞണം കുത്തുന്ന ശീലം കൂടി. എന്റെ പൊന്നോ നിങ്ങള്‍ വേറെ ലെവലാണ്. കോണ്‍ഗ്രസ്സിലെ നട്ടെല്ലുള്ള പുലികുട്ടി.

ഇത് തന്നെയല്ലേ നിങ്ങളുടെ സംസ്‌കാരം
സ്വന്തം നേതാക്കളുടെ തന്തക്ക് വിളിച്ചും തുണി പറിച്ചൂരിയും ചീമുട്ട കൊണ്ടെറിഞ്ഞും സഹപ്രവര്‍ത്തകരെ കൊന്നു തള്ളിയും ഗ്രൂപ്പ് കളിക്കുന്ന ചീഞ്ഞളിഞ്ഞ കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയല്ലേ വി.ടി ബല്‍റാമും.. അവരില്‍ മാന്യത പ്രതീക്ഷിച്ചിട്ട് എന്ത് കാര്യം..! അവരതാണു പഠിച്ചത് അതേ അവര്‍ പാടൂ.. നിന്നോടൊക്കെ സുധീരന്‍ പറഞ്ഞതേ പറയാനൊള്ളു

ഊള ബലരാമന്‍
നിയമസഭയില്‍ മുഖ്യമന്ത്രിയെ 'എടോ...' എന്നൊക്കെ വിളിക്കാന്‍ മാത്രം തൃത്താല പ്രധാനമന്ത്രി അധപ്പധിച്ചെങ്കില്‍ അത് കോണ്‍ഗ്രസിന്റെ കൂടെ അപചയമാണ്..... ഊള ബലരാമന്‍.... - ഇങ്ങനെ തുടങ്ങി ബല്‍റാമിനെ പച്ചയ്ക്ക് ചീത്ത വിളിക്കുന്നവര്‍ വരെയുണ്ട് കമന്റ് ബോക്‌സില്‍.

കൃത്രിമ ഇമേജുകള്‍ പൊളിയുന്നു
ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എം എല്‍ എ അബ്ദുല്‍ ഖാദറിനോട് ഗുരുവായൂര്‍ അമ്പലത്തിലെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടേണ്ട എന്ന് പറഞ്ഞ രമേശ് ചെന്നിത്തല... അപ്പന്റെ പ്രായമുള്ള മുഖ്യമന്ത്രിയെ എടാ എന്നും വിളിച്ചു വീ ടീ ബല്‍റാം....... കൃത്രിമ ഇമേജുകളുടെ രണ്ടു നേര്‍ ചിത്രങ്ങള്‍

വലിയ വിലകൊടുക്കേണ്ടി വരും ബലരാമാ
ബലരാമാ..ഈ 'ഏടാ പോടാ ' വിളിയും 'മുണ്ടു പൊക്കി' സംസ്‌കാരവുമൊക്കെ നിന്റെയൊക്കെ ഈജിയന്‍ തൊഴുത്തിനുള്ളില്‍ മാത്രം മതി.. അപക്വമായ രാഷ്ട്രീയത്തിന്റെ വിഴുപ്പ് പേറുന്ന ജീര്‍ണ്ണതയില്‍ വളര്‍ന്ന നിനക്കൊക്കെ ജനാധിപത്യ മര്യാദയുടെ ബാലപഠങ്ങള്‍ ഞങ്ങള്‍ പഠിപ്പിച്ച് തരാം.. സഭ്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള നിന്റെ ഈ അമിതാവേശമുണ്ടല്ലോ അതിനു നീ വലിയ വിലകൊടുക്കേണ്ടി വരും ബലരാമാ

ഞങ്ങള്‍ കൂടെ ഉണ്ട് നേതാവേ
നിങ്ങളെ ഞങ്ങള്‍ നെഞ്ചോടു ചേര്‍ത്ത് വെക്കുന്നത് പറയേണ്ടത് പറയണ്ട സമയത്തു ആരുടെയും മുന്‍പില്‍ നിന്നു ഉറക്കെ വിളിച്ചു പറയുന്നത് കൊണ്ടു മാത്രം ആണ്, ഞങ്ങള്‍ കുടെയുണ്ട് ശെൃ ആരെയും ഒരു നേതാക്കന്മാരെയും പേടിക്കണ്ട കാരണം അവരെ നേതാക്കന്മാര്‍ ആക്കിയത് ഞങ്ങള്‍ ഞങ്ങള്‍ ആണ് നിങ്ങള്‍ ശരി ആണ് ചെയ്യുന്നതെങ്കില്‍ ഞങ്ങള്‍ കൂടെയുണ്ടാകും, ഞങ്ങള്‍ കൂടെ ഉണ്ട്...












Click it and Unblock the Notifications